നസ്‌റിയയുടെയും ഫഹദിന്റെയും ഒരു ക്യൂട്ട് ഫോട്ടോ.... കാണൂ
നസ്‌റിയ നസീം - ഫഹദ് ഫാസില്‍ ദമ്പതികളെ സംബന്ധിച്ച വാര്‍ഡത്തകള്‍ കേള്‍ക്കാന്‍ മലയാളികള്‍ക്കെന്നും ഇഷ്ടമാണ്. താരദമ്പതികളോടുള്ള ഇഷ്ടമാണോ കുശുമ്പാണോ എന്നത് അവിടെ നില്‍ക്കട്ടെ. എന്തായാലും സംഭവം സത്യമാണ്.
നസ്‌റിയയും ഫഹദും ഒരുമിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ വിഷയം. വെറും ഫോട്ടോ എന്ന് പറഞ്ഞാല്‍ പോര, ഒരു ക്യൂട്ട് ഫോട്ടോ. നസ്‌റിയയെ ഫഹദ് ചേര്‍ത്ത് പിടിച്ചിരിക്കുന്നതാണ് ചിത്രത്തില്‍. നസ്‌റിയ പിന്തിരിഞ്ഞു നില്‍ക്കുന്നതാണ്.

നസ്‌റിയയുടേതോ ഫഹദ് ഫാസിലിന്റെയോ ഫേസ്ബുക്ക് പേജിലൂടെയല്ല ഫോട്ടോ വന്നത്. എന്നിരുന്നാലും ഫേസ്ബുക്കിലെ വിവിധ സിനിമാ പേജുകളില്‍ ഫോട്ടോ തരംഗമായിക്കഴിഞ്ഞു. കണ്ടവര്‍ കണ്ടവര്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്.
നസ്‌റിയ സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന് പറഞ്ഞു കേട്ടെങ്കിലും പിന്നീട് അതേ കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. എന്നിരുന്നാലും ഇടയ്ക്കും മുറയ്ക്കും ഇത്തരം ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത് നസ്‌റിയ ഫാന്‍സിന് ആശ്വാസം നല്‍കുന്നുണ്ട്.


Click it and Unblock the Notifications