»   » ഫഹദും നസ്‌റിയയും വിവാഹ മോചിതരാകുന്നു എന്ന് വാര്‍ത്തകള്‍

ഫഹദും നസ്‌റിയയും വിവാഹ മോചിതരാകുന്നു എന്ന് വാര്‍ത്തകള്‍

By: Rohini
Subscribe to Filmibeat Malayalam

വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ കാണുമ്പോള്‍ ചോദിക്കാന്‍ തോന്നിപ്പോകുകയാണ്, തോന്ന്യാസത്തിനും ഒരു അതിരില്ലേ എന്ന്. സെലിബ്രിട്ടികളാണെങ്കിലും അഭിനേതാക്കളും മനുഷ്യന്മാരല്ലെ, നമുക്കിടയില്‍ ജീവിക്കുന്ന സാമൂഹ്യ ജീവികള്‍.

ശരിയാണ് സിനിമാ താരങ്ങള്‍ വിവാഹിതരാകുന്നതും വിവാഹമോചിതരാകുന്നതും അത്രവലിയ സംഭവമൊന്നുമല്ല. എന്നു കരുതി അടച്ചാക്ഷേപിക്കാന്‍ പാടുണ്ടോ. കുറേ ബന്ധങ്ങള്‍ പൊരുത്തക്കേടുകള്‍ കൊണ്ട് പിരിഞ്ഞതാണ്. പിന്നെ കുറേ ആരാധകരുടെ കണക്കുകൂട്ടലുകളും കൈയ്യിട്ടിളക്കലും.

ഇപ്പോള്‍ ഒടുവില്‍ ഫഹദ് ഫാസിലിലും നസ്‌റിയയിലും കയറിയിരിക്കുകയാണ്. 2014 ല്‍ വിവാഹിതരായ നസ്‌റിയയും ഫഹദ് ഫാസിലും വിവാഹ മോചിതരാകുന്നു എന്ന് വാര്‍ത്തകള്‍. ഏഷ്യനെറ്റിന്റെ വാട്ടര്‍മാര്‍ക്ക് വച്ച് വാട്‌സാപ്പിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്. അടുത്തിടെ ഇത്തരത്തില്‍ സംവൃത സുനിലും വിവാഹ മോചിതയാകുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വാര്‍ത്ത എങ്ങനെ

ഏഷ്യനെറ്റിന്റെ ലോഗോയോടു കൂടെ, ഏഷ്യനെറ്റില്‍ വന്ന വാര്‍ത്ത എന്ന പോലെയാണ് ഫഹദ് - നസ്‌റിയ വിവാഹ മോചന വാര്‍ത്ത വാട്‌സ് അപ്പിലും ഫേസ്ബുക്കിലും ഇപ്പോള്‍ പ്രചരിക്കുന്നത്

കാരണം പറയുന്നത്

നസ്‌റിയയുടെ അവിഹിത ബന്ധമാണത്രെ വിവാഹ മോചനത്തിന് കാരണം എന്നും വാര്‍ത്ത പടച്ചുവിട്ടവന്‍ പറയുന്നു. തമാശയ്ക്കാണെങ്കില്‍ കൂടെ ഇത്തരം ആരോപണങ്ങള്‍ നടത്താതിരിക്കുക

ഫഹദും നസ്‌റിയയും

2014 ആഗസ്റ്റ് മാസത്തില്‍ വിവാഹിതരായ ഫഹദ് ഫാസിലും നസ്‌റിയയും സന്തോഷകരമായി ജീവിതം നയിക്കുകയാണ്. ആദ്യത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് മുമ്പാണ് താരദമ്പതികളെ കുറിച്ച് ഇങ്ങനെ ഒരു ഗോസിപ്പ്

കുശുമ്പ്

നസ്‌റിയയെ ഫഹദ് ഫാസില്‍ വിവാഹം ചെയ്തപ്പോള്‍ മുതല്‍ തുടങ്ങിയകാണ് ദമ്പതികള്‍ക്കെതിരെ പലതരത്തിലുള്ള ആക്രമണം. ആദ്യമൊക്കെ പ്രായവ്യത്യാസം പറഞ്ഞായിരുന്നു ആക്രമണം

സംവൃതയുടെ കുടുംബം

ഒരാഴ്ച മുമ്പ് ഇതുപോലെ സംവൃത സുനിലിന്റെ ദാമ്പത്യവും തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. സംവൃത വിവാഹ മോചിതയാകുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് സംവൃതയുടെ കുടുംബവും, പിന്നീട് സംവൃത നേരിട്ടും രംഗത്തെത്തി

റിമയും ആഷിക്കും

റിമ കല്ലിങ്കലും ആഷിക് അബുവും വിവാഹിതരായി മാസങ്ങള്‍ കഴിയുമ്പോഴേക്കും ഇരുവരും പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്ക് അങ്ങനെ ഒരുദ്ദേശമില്ലെന്ന് പറഞ്ഞ് റിമയും ആഷിഖും രംഗത്തെത്തി. ഇങ്ങനെ ഉദാഹരണങ്ങളേറെയാണ്.

English summary
A fake news spreading on whats aap that Fahad Fazil and Nazriya Nazim going to split
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam