ലക്ഷ്മി മേനോന്‍ തോറ്റു എന്ന് തമിഴ് മാധ്യമങ്ങള്‍
മലയാളത്തെക്കാള്‍ ലക്ഷ്മി മേനോന് ഭാഗ്യം കനിഞ്ഞത് തമിഴകത്താണ്. രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ലക്ഷ്മി സുന്ദര പാണ്ഡിയന്‍ എന്ന ചിത്രത്തിലൂടെ തമിഴ് നായികാ നിരയിലേക്ക് മാറി.
പിന്നീട് കുട്ടിപ്പുലി, കുംകി, പാണ്ഡിയ നാട്... ഒടുവില്‍ കൊമ്പന്‍ വരെയും ലക്ഷ്മി അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ്. അതോടെ മലയാളികളെക്കാള്‍ തമിഴകത്താണ് ലക്ഷ്മി പരിചിത. അതുകൊണ്ടാവും ലക്ഷ്മി ഇപ്പോള്‍ പഠിയ്ക്കുന്നതും തമിഴ്‌നാട്ടിലാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചത്.

ഇന്നലെയാണ് (07-05-2015) തമിഴ് നാട്ടില്‍ പ്ലസ് ടു റിസള്‍ട്ട് വന്നത്. ലക്ഷ്മി മേനോനും പരീക്ഷ എഴുതി റിസള്‍ട്ട് കാത്തിരിക്കുകയാണ്. കേരള ബോര്‍ഡ് ഓഫ് ഹയര്‍ സെക്കണ്ടറി പരീക്ഷയാണ് ലക്ഷ്മി എഴുതിയത്.
എന്നാല്‍ ഇന്നലെ തമിഴ് നാട്ടില്‍ പ്ലസ് ടു റിസള്‍ട്ട് വന്നതോടെ ലക്ഷ്മി മേനോന്‍ തോറ്റു എന്ന് പറഞ്ഞ് ചില തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. വാട്‌സ് ആപ്പിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്. കണക്കിന് ലക്ഷ്മി പൊട്ടിയെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ കേരളത്തില്‍ ഇതുവരെ പരീക്ഷാ ഫലം വന്നിട്ടില്ല. മെയ് പതിമൂന്നിന് പ്രഖ്യാപിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ലക്ഷ്മി എസ് എസ് എല്‍സി പരീക്ഷ എഴുതിയപ്പോഴും ഇതുപോലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അപ്പോള്‍ സുന്ദര പാണ്ഡിയന് ശേഷം കുട്ടിപ്പുലിയുടെ റിലീസിനൊരുങ്ങുന്ന ലക്ഷ്മി തമിഴകത്തിന് പരിചിതയായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. 268 മാര്‍ക്ക് മാത്രമേ ലക്ഷ്മിയ്ക്ക് ലഭിച്ചുള്ളൂ എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ 85 ശതമാനം മാര്‍ക്കോടെയാണ് ലക്ഷ്മി 2013 ല്‍ പത്താം ക്ലാസ് പാസായത്.


Click it and Unblock the Notifications











