»   » മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചാല്‍ എങ്ങിനെ ഇരിക്കും, കണ്ട് നോക്കൂ...

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചാല്‍ എങ്ങിനെ ഇരിക്കും, കണ്ട് നോക്കൂ...

By: Rohini
Subscribe to Filmibeat Malayalam

ഏറെക്കാലമായുള്ള മമ്മൂട്ടി- ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരുടെ കാത്തിരിപ്പാണ് ഇരുവരും ഒന്നിച്ചൊരു ചിത്രം. പല വാര്‍ത്തകളും വന്നുവെങ്കിലും അതൊക്കെ കിംവദന്തികളായി മാത്രം പാറി നടന്നു. നല്ലൊരു തിരക്കഥ വന്നാല്‍ ഒന്നിച്ചഭിനയിക്കും എന്ന് ഇരുവരും സമ്മതിച്ചതാണ്. ഇതുവരെ അങ്ങനെ ഒരു തിരക്കഥ എത്തിയില്ല എന്ന് തന്നെയാണ് അറിവ്.

പക്ഷെ പ്രേക്ഷകരുടെ നിരാശമാറ്റാന്‍, ഇരുവരും ഒന്നിച്ചഭിനയിക്കുന്നത് കാണാന്‍ ആഗ്രഹമുള്ള ആരാധകര്‍ അവരെ ഒന്നിപ്പിച്ചു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച് ഒരു സിനിമ വന്നാല്‍ എങ്ങിനെ ഇരിയ്ക്കും എന്ന് ഒരു ട്രെയിലര്‍ ഒരുക്കികൊണ്ട് ആരാധകര്‍ കാണിച്ചു തന്നു.

dulquer-mammootty

മമ്മൂട്ടിയുടെ എവര്‍ഗ്രീന്‍ സ്റ്റൈലിഷ് ചിത്രമായ ബിഗ് ബിയുടെ ട്രെയിലറില്‍ മിനുക്കുപണി ചെയ്താണ് ദുല്‍ഖര്‍ മമ്മൂട്ടി ചിത്രത്തിന് ആരാധകര്‍ ട്രെയിലര്‍ ഉണ്ടാക്കിയത്. ദുല്‍ഖറിന്റെ കലി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലെ ചില രംഗങ്ങളാണ് അതിന് വേണ്ടി എടുത്തത്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ക്ലിക്കായിട്ടുണ്ട്. സ്മാര്‍ട് പിക്‌സ് മീഡിയ എന്ന സിനിമാ പ്രമോഷന്‍ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ട്രെയിലര്‍ കാണൂ

English summary
A fan made trailer of Dulquer - Mammootty film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam