»   » ഫഹദിനെ ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് അഡ്വ. ജഹാംഗീറിന്റെ മറുപടി

ഫഹദിനെ ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് അഡ്വ. ജഹാംഗീറിന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

താരങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് അനുവാദമില്ലാതെ കയറുക ആരാധകര്‍ക്ക് വളരെ രസകരമായ കാര്യമാണ്. അതും മലയാളത്തെ സംബന്ധിച്ച് ഫഹദ് ഫാസിലിനെയും നസ്‌റിയ നസീമിനെയുമാണ് ഇപ്പോള്‍ ടാര്‍ജറ്റ് വച്ചിരിയ്ക്കുന്നത്. നസ്‌റിയയും ഫഹദും തടിച്ചോ മെലിഞ്ഞോ എന്നൊക്കെയാണ് ചൂട് പിടിച്ച ചര്‍ച്ച.

അതിനിടയില്‍ ഒരു പെണ്‍കുട്ടി ഫഹദ് ഫാസിലിനെ ബഹിഷ്‌കരിക്കണം എന്ന ആവശ്യവുമായി രംഗത്തുവന്നു. അതിനുള്ള കാരണമാണ് രസകരം. നസ്‌റിയ നസീമിനെ പോലൊരു മികച്ച നടിയെ വീട്ടിലിരുത്തിയതാണത്രെ. ഫഹദിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയുടെ പോസ്റ്റിന് പരിഹാര രൂപേണ അഡ്വക്കറ്റ് ജഹാംഗീര്‍ മറുപടി നല്‍കുന്നു. പേസ്ബുക്കിലൂടെയാണ് ജഹാംഗീറിന്റെ രസകരമായ മറുപടി. അതായത് രമണാ എന്ന് പറഞ്ഞുകൊണ്ടിതാ ഏഴ് പോയിന്റുകള്‍

ഫഹദിനെ ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് അഡ്വ. ജഹാംഗീറിന്റെ മറുപടി

ഇതാണ് പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് അഡ്വക്കന്‍ ജഹാംഗീര്‍ പരിഹാസ രൂപത്തില്‍ നല്‍കുന്ന മറുപടി അക്കമിട്ട് താഴെ കൊടുക്കുന്നു

ഫഹദിനെ ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് അഡ്വ. ജഹാംഗീറിന്റെ മറുപടി

സിനിമ എന്ന കലാരൂപത്തെ അതിന്റെ വേറിട്ട വ്യക്തിത്വത്തില്‍ കണ്ടാല്‍ പോരാ, അതിന്റെ നടീ നടന്മാരും, സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന വിഭാഗത്തിന്റെ വ്യക്തിജീവിതം കൂടി പരിഗണിച്ചേ ആസ്വദിക്കാവൂ

ഫഹദിനെ ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് അഡ്വ. ജഹാംഗീറിന്റെ മറുപടി

ഫഹദ് ഫാസിലിന്റെ ഭാര്യ നസ്‌റിയ, ക്രൂരനായ അയാള്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിടാതെ മുറിയില്‍ പൂട്ടിയിട്ടിരിയ്ക്കുകയാണ് എന്ന് ഈ പോസ്റ്റ് മുതലാളിയ്ക്ക് മേഘദൂത് വഴി വിവരം നല്‍കിയതിനാല്‍ ആ കാര്യത്തില്‍ തര്‍ക്കം പാടില്ല

ഫഹദിനെ ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് അഡ്വ. ജഹാംഗീറിന്റെ മറുപടി

ലോകത്തെ ഇതിഹാസ തുല്ല്യരായ ചലച്ചിത്രകാരന്മാരില്‍ പലരും അരാജകജീവിതം നയിച്ചിരുന്നവരും, ഏറ്റവും മോശം ഭാര്‍ത്താക്കന്മാരോ, കുടുംബ നാഥന്‍മാരോ ആയിരുന്നു എന്നതൊന്നും ഇവിടെ പ്രസക്തമേയല്ല. നമ്മുടെ ടാര്‍ജറ്റ് ഫഹദ് ഫാസില്‍ മാത്രമാണ്. ജോണ്‍ അബ്രഹാം കുളിക്കാതിരിക്കുകയും, അച്ചടക്കമുള്ള ജീവിതവും, കുടുംബ ജീവിതവും നയിക്കാതിരിക്കുകയും ചെയ്തതിനാല്‍ അയാളുടെ സിനിമകള്‍ നാട്ടുകാര്‍ ബഹിഷ്‌ക്കരിക്കുകയും, കേവലം കോമഡി സീരിയലുകളായി പരിഗണിക്കുകയും മാത്രം ചെയ്തിട്ടുള്ളതാണ്.

ഫഹദിനെ ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് അഡ്വ. ജഹാംഗീറിന്റെ മറുപടി

ഭാര്യയെ അഭിനയിക്കാന്‍ വിടാന്‍ വിസമ്മതിച്ച കാരണത്താല്‍ നാട്ടുകാര്‍ സിനിമ ബഹിഷ്‌ക്കരിച്ച ദിലീപ് എന്ന നടന്‍ ബഹിഷ്‌ക്കരണം കൊണ്ട് പൊറുതിമുട്ടി, സിനിമകളൊക്കെ പാളീസായി ഇപ്പോള്‍, ആലുവ ബസ് സ്റ്റാന്‍ഡില്‍ കടല വില്‍ക്കുകയാണ് അയാളുടെ പരിപാടി.

ഫഹദിനെ ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് അഡ്വ. ജഹാംഗീറിന്റെ മറുപടി

അഭിനയത്തേക്കാള്‍ കൂടുതല്‍ കുടുംബ ജീവിതത്തിനു പ്രാധാന്യം നല്‍കുന്നുണ്ടോ, അതോ വല്ല കോഴ്‌സും പഠിക്കുന്നുണ്ടോ, അതോ മറ്റുവല്ല കാരണങ്ങള്‍ കൊണ്ടുമാണോ നസ്‌റിയ അഭിനയിക്കാത്തത് എന്നൊന്നും ചോദിക്കാന്‍ പാടില്ല. കാരണം ഇത് ഫെമിനിസമാണ്. ഫെമിനിസ്റ്റുകള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ യുക്തി വച്ചുപോലും ചിന്തിക്കരുത്. അപ്പോള്‍ കൊടും ക്രൂരനായ ഫഹദ് അഭിനയിക്കാന്‍ വിടുന്നില്ല എന്ന യുക്തിയില്‍ മാത്രമേ എത്തിച്ചേരാന്‍ പാടുള്ളൂ..!

ഫഹദിനെ ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് അഡ്വ. ജഹാംഗീറിന്റെ മറുപടി

മുന്‍കൂര്‍ കോടികള്‍ പണം വാങ്ങി അഭിനയിക്കുന്ന ഫഹദിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കുന്നതോടെ അതിന്റെ നിര്‍മ്മാതാവല്ല, അയാളാണ് കുത്തുപാള എടുക്കുന്നത് എന്ന സിദ്ധാന്തം, ഇപ്പോള്‍ ഈ പോസ്റ്റ് മുതലാളിയുടെ പോസ്റ്റ് വന്നതോടെ കണ്ടുപിടിക്കപ്പെട്ട യുക്തിയാണ്. അതും ചോദ്യം ചെയ്യരുത്.

ഫഹദിനെ ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് അഡ്വ. ജഹാംഗീറിന്റെ മറുപടി

മാത്രല്ല, മഹേഷിന്റെ പ്രതികാരം എന്ന പേര് തന്നെ പുരുഷ മേധാവിത്തം തുളുമ്പുന്നതാണ്. ജാനകിയുടെ പ്രതികാരം, ഖൈറുന്നീസയുടെ പ്രതികാരം, ത്രേസ്യാമ്മയുടെ പ്രതികാരം എന്നീ പേരുകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാത്തതും സ്ത്രീ വിരുദ്ധമായിപ്പോയി...!!

English summary
A girl said on facebook that to boycott fahad fazil for not allowing nazriya to act again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam