»   » തൂവെള്ള നിറത്തിലുള്ള ഷര്‍ട്ട്, ഒരു ബട്ടണ്‍ മാത്രം ഇട്ട് പോസ്; ജയസൂര്യയുടെ നായികയുടെ ഹോട്ട് ഫോട്ടോ

തൂവെള്ള നിറത്തിലുള്ള ഷര്‍ട്ട്, ഒരു ബട്ടണ്‍ മാത്രം ഇട്ട് പോസ്; ജയസൂര്യയുടെ നായികയുടെ ഹോട്ട് ഫോട്ടോ

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നത് പ്രൊഫഷന്റെ ഭാഗമാണെന്ന് പറയാം. എന്നാല്‍ മാഗസിന്‍ കവറിനും മറ്റുമുള്ള ഫോട്ടോഷൂട്ടിന് ഇത്രയ്ക്കങ്ങ് ഗ്ലാമറസ്സാകുന്നത് എന്തിനാണ് ?

സിനിമ ഹിറ്റായാല്‍ ആ ടീഷര്‍ട്ട് ഫ്രൈം ചെയ്ത് എന്റെ മുറിയില്‍ വയ്ക്കും

തുണികുറച്ചുള്ള ഫോട്ടോഷൂട്ടുകള്‍ക്ക് ഇപ്പോള്‍ ഒരു നടിമാര്‍ക്കും അത്ര വിരോധമില്ല എന്ന് തോന്നുന്നു. തെന്നിന്ത്യന്‍ താരം പിയ ബാജ്‌പേയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രം വൈറലാകുമ്പോള്‍ അതാണ് വ്യക്തമാകുന്നത്.

ഈ ചിത്രം കാണൂ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പിയ ബാജ്‌പേയുടെ ചിത്രമാണിത്. തൂവെള്ള നിറത്തിലുള്ള ഷര്‍ട്ടിന്റെ ഒരേ ഒരു ബട്ടന്‍ മാത്രമിട്ടുകൊണ്ട് പോസ് കൊടുത്തു നില്‍ക്കുന്ന ഫോട്ടോ.

മലയാളികള്‍ക്ക് പരിചയം

പൃഥ്വിരാജ് നായകനായി എത്തിയ മാസ്റ്റേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് പിയ മലയാള സിനിമയില്‍ എത്തിയത്. ദക്ഷ എന്ന ശക്തമായ കഥാപാത്രത്തെയാണ് മാസ്റ്റേഴ്‌സില്‍ നടി അവതിരിപ്പിച്ചത്. തുടര്‍ന്ന് ആമയും മുയലും എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ജയസൂര്യയുടെ നായികയായുമെത്തി.

സിനിമയില്‍ പിയ

പൊയ് സൊല്ല പോറോം എന്ന തമിഴ് ചിത്രത്തിലൂടെയാണ് പിയ ബാജ്‌പേയ് സിനിമാ ലോകത്ത് അരങ്ങേറിയത്. തുടര്‍ന്ന് ഗോവ, കോ, സട്ടം ഒരു ഇരുട്ടറൈ, കോട്ടം, നെരുഗി വാ മുത്തമിടൈ തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് ശ്രദ്ധേയായ. ഒന്ന് രണ്ട് ചിത്രങ്ങളിലൂടെ തെലുങ്കിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

റിലീസ് കാത്തിരിക്കുന്നു

മിര്‍സ ജൂലിയറ്റ് എന്ന ഹിന്ദി ചിത്രത്തിന്റെ റിലീസ് കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ പിയ. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ നടി ഇപ്പോള്‍ പ്രമോഷന്‍ ജോലിയില്‍ തിരക്കിലാണ്. ലാല്‍ രംഗ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ പിയ സുപരിചിതയായിക്കഴിഞ്ഞു.

ഗ്ലാമറിനോട് വിരോധമില്ല

അഭിനയിച്ച സിനിമകളിലൊന്നും പിയയ്ക്ക് ഗ്ലാമര്‍ വേഷങ്ങളോട് വിരോധമില്ലായിരുന്നു. കഥാപാത്രത്തിന് വേണ്ടി എന്ത് സാഹസത്തിനും തയ്യാറാണന്ന് മുമ്പൊരു അഭിമുഖത്തില്‍ പിയ പറഞ്ഞിട്ടുമുണ്ട്.

English summary
A hot picture of actress Pia Bajpai has gone viral on social media. Pia has completed acting in the hindi movie Mirza Juliet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X