ഹൃത്വിക്കിന്റെ ജീവിതത്തില്‍ പുതിയ കാമുകി??
ബോളിവുഡ് താരം ഹൃത്വിക് റോഷനും ഭാര്യ സൂസൈയിനും വേര്‍പിരിഞ്ഞിട്ട് അധികമായില്ല. ഹൃത്വിക്കിന്റെ ജീവിതത്തില്‍ പുതിയൊരു പെണ്ണ് കടന്നുവന്നതോടെയാണ് ദാമ്പത്യത്തില്‍ താളപ്പിഴകളുണ്ടായതെന്നും അതാണ് ഇരുവരും വേര്‍പിരിയാന്‍ കാരണമെന്നും ഗോസിപ്പുകളുണ്ടായിരുന്നു.
എന്നാല്‍ വാര്‍ത്തകള്‍ ഹൃത്വിക് തന്നെ നിഷേധിച്ചു. ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ സ്വമനസ്സാലെ പിരിഞ്ഞതാണെന്നായിരുന്നു ഹൃത്വിക്കിന്റെ വിശദീകരണം. പക്ഷെ ഇപ്പോള്‍ ഗോസിപ്പ് സത്യമാകുന്ന വാര്‍ത്തകളാണ് ബോളിവുഡില്‍ നിന്ന് കേള്‍ക്കുന്നത്.

ഹൃത്വിക്കിന്റെ ജീവിതത്തിലേക്ക് പുതിയ പെണ്ണ് കടന്നുവന്നിരിക്കുന്നു. ഇവളാണ് ലവള്‍ എന്ന് പലര്‍ക്കും സംശയമുണ്ട്. അതിനുള്ള അന്വേഷണവും ബോളിവുഡ് പാപ്പരസികള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് അറിയുന്നത്.
മുംബൈയിലെ തിയേറ്ററില്‍ ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. തിയേറ്ററില്‍ എത്തിയ ഹൃത്വിക്കിനെ ഓടിയെത്തി ഒരു പെണ്ണ് ആലിംഗനം ചെയ്യുന്നത് അപ്പോള്‍ തന്നെ ചിലര്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടു. പക്ഷെ ഒപ്പമുള്ള സ്ത്രീ ആരാണെന്ന കാര്യത്തില്‍ ഒരുതീരുമാനത്തിലെത്താന്‍ പാപ്പരസികള്‍ക്ക് കഴിഞ്ഞിട്ടില്ല.
ഈ മാസം ആദ്യമാണ് ഹൃത്വിക്കും ഭാര്യ സൂസൈയിനും നിയമപരമായി വേര്‍പിരിഞ്ഞത്. ബാന്ദ്ര കോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. കുട്ടിക്കാലം മുതലെ സുഹൃത്തുക്കളായിരുന്ന സൂസൈയിനും ഹൃത്വിക്കും 14 വര്‍ഷം ഒരുമിച്ച് ജീവിച്ചു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്.


Click it and Unblock the Notifications