ദുല്‍ഖര്‍ എടുത്ത, മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും ഒരു ക്യൂട്ട് ചിത്രം; നോക്കൂ
ഇതിന് മുമ്പും മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ ഒരുപാട് ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒടുവില്‍ പ്രത്യക്ഷപ്പെട്ട ഈ ഫോട്ടോയോളം സ്വീകരണം മറ്റൊരു ചിത്രത്തിന് കിട്ടിക്കാണില്ല. എന്താണീ ഫോട്ടോ എന്നല്ലേ.
മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും മുഖത്തോട് മുഖം നോക്കിയിരിക്കുന്നതാണ് ഫോട്ടോ. മമ്മൂട്ടിയുടെ മുഖത്തെ റൊമാന്‍സോടുകൂടിയ ഒരു ക്യൂട്ട്‌നസ്സുണ്ടല്ലോ, അതാണ് ഈ ഫോട്ടോയിലെ ആകര്‍ഷണം.

ഫോട്ടോ ഗ്രാഫറാണ് രണ്ടാമത്തെ വിഷയം. വാപ്പച്ചിയും ഉമ്മച്ചിയും മുഖത്തോട് മുഖം നോക്കി ഇരിക്കുന്ന ഈ ഫോട്ടോ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് മകന്‍ ദുല്‍ഖര്‍ സല്‍മാനാണ്.
ഫോട്ടോ ഇതിനോടകം ഫേസ്ബുക്കില്‍ താരമായി കഴിഞ്ഞു. 76 ആയിരത്തില്‍ അധികം ലൈക്കുകള്‍ പോസ്റ്റിന് താഴെ വന്നു. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, നടന്‍ അജു വര്‍ഗീസ്, നടിമാരായ റീനു മാത്യൂസ്, കാവ്യ സുരേഷ്, കൃഷ്ണ പ്രഭ തുടങ്ങിയവര്‍ ചിത്രത്തിന് കമന്റ് ഇടുകയും ചെയ്തിട്ടുണ്ട്.
A candid click by Dulquer Salmaan :)
Posted by Mammootty on Tuesday, May 26, 2015


Click it and Unblock the Notifications