»   » പഠിച്ച സ്‌കൂളിലെ പത്താം ക്ലാസ് മുറിയില്‍ മോഹന്‍ലാല്‍ വീണ്ടും!

പഠിച്ച സ്‌കൂളിലെ പത്താം ക്ലാസ് മുറിയില്‍ മോഹന്‍ലാല്‍ വീണ്ടും!

Posted By: Rohini
Subscribe to Filmibeat Malayalam

പത്തനംതിട്ട ജില്ലയിലെ എളന്തൂര്‍ ഗ്രാമത്തിലാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ജനനം. 1960 മെയ് 21 ന് വിശ്വനാഥന്‍ നായര്‍ക്കും ശാന്തകുമാരിയ്ക്കും ഒരാണ്‍ കുഞ്ഞ് പിറന്നു. ആ മകന്‍ പിന്നീട് മലയാള സിനിമ കൈയ്യടക്കുമെന്ന് ആര് കണ്ടു.

മോഹന്‍ലാലിനെ സംബന്ധിച്ച ഓരോ കാര്യവും ആരാധകര്‍ക്ക് കൗതുകമാണ്. അങ്ങനെ ലാലിനെ നോക്കി നോക്കി വളര്‍ത്തുന്ന ആരാധകര്‍ ചുവടെ കാണുന്ന ചിത്രം കണ്ടോ. താന്‍ പഠിച്ച സ്‌കൂളിലെ, ക്ലാസ് റൂമില്‍ ലാല്‍ വീണ്ടും എത്തിയപ്പോള്‍ എടുത്തതാണ്.

mohanlal

ആര് പകര്‍ത്തി, എന്തിന് പകര്‍ത്തി എന്നൊന്നും ചോദിക്കരുത്. മോഹന്‍ലാലിന്റെ ദി കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ് പേജില്‍ നിന്നാണ് ഫോട്ടോയുടെ ഉത്ഭവം. ഇപ്പോള്‍ ഫേസ്ബുക്കിലൂടെ പ്രചരിയ്ക്കുന്നു.

തിരുവനന്തപുരം മോഡല്‍ സ്‌കൂളിലാണ് ലാല്‍ പഠിച്ചത്. മഹാത്മഗാന്ധി കോളേജില്‍ നിന്നും ബി കോം പൂര്‍ത്തിയാക്കി. ഈ ചിത്രം ലാല്‍ പഠിച്ച മോഡല്‍ സ്‌കൂളിലെ പത്ത് ഐ ക്ലാസ് റൂമിലുള്ളതാണത്രെ. ആ സ്വതസിദ്ധമായ നില്‍പ്പ് കണ്ടോ

English summary
A Photo of Mohanlal's goes viral on facebook

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam