നസ്‌റിയയ്ക്ക് എന്താണ് ട്രാഫിക്കില്‍ പ്രശ്‌നം?
നസ്‌റിയ നസീമിന് എന്താണ് ട്രാഫിക്കില്‍ പ്രശ്‌നം. രാവിലെ മുതല്‍ നസ്‌റിയ നസീമിന്റെ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. നിറയ വാഹനങ്ങള്‍ക്ക് നടുവില്‍ നസ്‌റിയ വലിയ ദേഷ്യഭാവത്തിലാണ്.
നസ്‌റിയ നസീം ട്രാഫിക്കില്‍ പ്രശ്‌നമുണ്ടാക്കി എന്ന തരത്തിലാണ് വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്നത്. ഫോട്ടോ കാണുന്നവരൊക്കെ അത് ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ സംഗതിയുടെ സത്യാവസ്ഥ ആര്‍ക്കുമറിയില്ലതാനും.

ലേറ്റസ്റ്റ് ഫോട്ടോ എന്ന് പറഞ്ഞാണ് ചിലര്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ നസ്‌റിയ ഏതെങ്കിലും സിനിമയലില്‍ അഭിനയിക്കുന്നതിനിടെ എടുത്ത ഫോട്ടോ ആണെന്ന് വിശ്വസിക്കാന്‍ വയ്യ. അല്ല, ഇനി നസ്‌റിയ അഭിനയിച്ചു തുടങ്ങിയോ എന്ന സന്ദേഹം ഇല്ലാത്തവരുമില്ല.
എന്ത് തന്നെയായാലും നസ്‌റിയ നസീമിന് ഇപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ മാര്‍ക്കറ്റുണ്ട് എന്ന് ഈ ഫോട്ടോ വൈറലാവുന്നതോടെ അറിയാന്‍ കഴിയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാം.


Click it and Unblock the Notifications