ഗോപി സുന്ദറിന് അങ്ങനെ കഷ്ടപ്പെടേണ്ട കാര്യമില്ല! ശരിക്കും നമ്മുടെ നാട്ടിലെ അവസ്ഥ ഇതാണ്, വീഡിയോ വൈറല്‍
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ പേര് വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. നേരത്തെ വിവാഹിതനും രണ്ട് തവണ ലിവിംഗ് റിലേഷനില്‍ ജീവിച്ച ഗോപി പുതിയ ബന്ധങ്ങള്‍ തേടി പോകുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ കണ്ടാണ് പലരും കഥകള്‍ അച്ചടിച്ച് വിടുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ പ്രണയത്തിലാവുന്നത്. ഗായിക അഭയ ഹിരണ്‍മയിയുമായിട്ടുള്ള ലിവിംഗ് റിലേഷന്‍ അവസാനിപ്പിച്ചിട്ടാണ് ഗോപി അമൃതയുമായി അടുപ്പത്തിലാവുന്നത്. ഇരുവരും വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുകയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് ഈ ബന്ധം അവസാനിപ്പിച്ച് ഗോപി മറ്റൊരു ബന്ധത്തിലേക്ക് പോയെന്നാണ് പുതിയ കഥകള്‍.

അടുത്തിടെ സ്വീറ്റ്‌സര്‍ലാന്‍ഡിലേക്ക് യാത്ര പോയതിന്റെ വിശേഷങ്ങളാണ് ഗോപി പങ്കുവെച്ചത്. ഒപ്പം കൂടെ പ്രിയ എന്നൊരു പെണ്‍കുട്ടിയുണ്ടെന്നും താരം സൂചിപ്പിച്ചിരുന്നു. ഈ പെണ്‍കുട്ടി ആരാണെന്ന് ചോദിച്ചാണ് പലരും ഗോപിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി വന്നത്. മാത്രമല്ല താരം വീണ്ടും മറ്റൊരു ബന്ധത്തിലേക്ക് കടന്നതായിട്ടും പ്രചരണം ഉണ്ടായി.
ഈ വിഷയത്തില്‍ പലയിടത്ത് നിന്നും പ്രതികരണം വന്നതോടെ ഗോപി സുന്ദറും മറുപടിയുമായി എത്തി. 'ഇവിടെ ആര്‍ക്കും പ്രശ്‌നമില്ല, ഒരു പരാതിയുമില്ല. ആരും ആരെയും ചതിച്ചിട്ടുമില്ല. എല്ലാവരും ഹാപ്പിയായി പോകുന്നു. നിങ്ങള്‍ക്കൊന്നും വേറൊരു പണിയുമില്ലേ', എന്നാണ് ഗോപി ചോദിച്ചത്.
'മാത്രമല്ല നിങ്ങളോട് വേറൊരു കാര്യം ചോദിക്കട്ടെ, ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണ് പിടി എന്നൊരു കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുന്നത്. നമിച്ചു, അരി തീര്‍ന്നെങ്കില്‍ അണ്ണന്മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിച്ച് തരാം', എന്നും ഗോപി വിശദീകരണമായി പറഞ്ഞു.
അതേ സമയം ഗോപി സുന്ദറിനെ പറ്റിയൊരു വീഡിയോ യൂട്യൂബ് ചാനലിലൂടെ വൈറലാവുകയാണ്. ജസ്റ്റ് സ്റ്റാര്‍ വ്‌ലോഗ് എന്ന പേരിലുള്ള ചാനലിലാണ് ഗോപി സുന്ദറിന്റെ ജന്മം പുണ്യ ജന്മമാണെന്ന് പറഞ്ഞൊരു വീഡിയോ എത്തിയിരിക്കുന്നത്. വീഡിയോയില്‍ ഗോപി സുന്ദറിന്റെ വിവാഹത്തെ കുറിച്ചും പ്രണയബന്ധങ്ങളെ പറ്റിയുമാണ് പറഞ്ഞിരിക്കുന്നത്.

'നേരത്തെ വിവാഹിതനായ ഗോപി സുന്ദറിന് ആദ്യ ഭാര്യയില്‍ രണ്ട് മക്കളുണ്ട്. ശേഷം അദ്ദേഹം രണ്ട് പേരുമായി ലിവിംഗ് റിലേഷനിലുമായി. ശരിക്കും ഇവിടെ സംഭവിച്ചത് മോശമായിട്ടൊരു കാര്യമല്ല. ആദ്യ ഭാര്യയുമായി പൊരുത്തപ്പെട്ട് പോകാന്‍ പറ്റാത്ത പ്രശ്‌നം പുള്ളിയ്ക്ക് ഉണ്ടായിട്ടുണ്ടാവും. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക ആളുകളും അങ്ങനെയാണ്. പല പ്രശ്‌നങ്ങളും ഉണ്ടെങ്കിലും എല്ലാവരും കുട്ടികളെയും മറ്റ് പ്രശ്‌നങ്ങളും ഓര്‍ത്ത് അഡ്ജസ്റ്റായി പോവുന്നതാണ്',.
'ഗോപി സുന്ദറിന് അങ്ങനെ കഷ്ടപ്പെടേണ്ട കാര്യമില്ല. അദ്ദേഹം വിദ്യാഭ്യാസവും ലോകപരിചയവുമുള്ള ആളാണ്. അയാള്‍ സ്വന്തം ജീവിതം ആസ്വദിച്ച് ജീവിക്കുന്നു. അതില്‍ പുള്ളിയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. പിന്നെ ജീവിതം ആസ്വദിക്കാനുള്ള പണവും മറ്റുമൊക്കെ അയാള്‍ക്കുണ്ട്. അതില്‍ യാതൊരു തെറ്റും കാണേണ്ടതില്ലെന്നാണ്', വീഡിയോയില്‍ പറയുന്നത്.
അതേ സമയം വ്യാപകമായ വിമര്‍ശനമാണ് വീഡിയോയുടെ താഴെ വന്ന കമന്റുകളില്‍ പറഞ്ഞിരിക്കുന്നത്. 'എന്തിന് അയാളായി ജനിക്കണം. നാണമില്ലേ. അയാള്‍ക്കു കുടുംബ ജീവിതം ഉണ്ടോ. ഈ സമയം കടന്നു പോകും. അതു കഴിഞ്ഞ് കിടപ്പായാല്‍ ആരു കാണും', എന്നാണ് ഒരാള്‍ ചോദിക്കുന്നത്.
പ്രണയബന്ധങ്ങളിലാണെങ്കിലും കുടുംബ ജീവിതത്തിലായാലും കാണിക്കേണ്ട ഒരു മര്യാദയും ഉത്തരവാദിത്തങ്ങളുമൊക്കെ ഉണ്ട്. അത് ഇയാള്‍ കാണിക്കുന്നുണ്ടോ എന്നതാണ് പറയേണ്ടത്. ബാക്കിയെല്ലാം ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.


Click it and Unblock the Notifications











