................ഇല്ലാത്ത ലോകം നരകമാണെന്ന് ഉണ്ണി മുകുന്ദന്‍
യുവനടന്‍ ഉണ്ണി മുകുന്ദന്‍ ഒരു ഫിറ്റ്‌നസ് ഫ്രീക്ക് ആണെന്ന കാര്യം രഹസ്യമല്ല. ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ജിം പരമാവധി ഉപയോഗപ്പെടുത്തുന്നയാളാണ് താരം. ജിം ഇല്ലാത്തൊരും ലോകത്തെപ്പറ്റി ഉണ്ണിയ്ക്ക് ചിന്തിയ്ക്കാനേ ആകില്ല. ജിം ഇല്ലാത്ത ലോകം നരകമാണത്രേ .
വേനല്‍ക്കാലത്ത് ഒട്ടേറെ ഫിറ്റ്‌നസ് ടിപ്പുകളും താരം നല്‍കുന്നു . ചൂടുകാലത്ത് ശരീരത്തിലെ കൊഴുപ്പ് കളയാന്‍ ഏറ്റവും അനുയോജ്യമായ സമയമാണെന്ന് ഉണ്ണി പറയുന്നു . 13 വര്‍ഷമായി രാവിലെ ആറ് മണിമുതല്‍ ഒന്‍പത് മണിവരെ വ്യായാമം ചെയ്യുന്ന പതിവും ഉണ്ണിയ്ക്കുണ്ടത്രേ .

60വയസില്‍ ഊന്ന് വടിയുടെ സഹായം തേടുന്നതിനെക്കാള്‍ നല്ലത് ആരോഗ്യം കാത്ത് സൂക്ഷിയ്ക്കുന്നതാണെന്നും ഉണ്ണി പറയുന്നു. ഇഷ്ടമുള്ള ആഹാരം ആര്‍ക്കും കഴിയ്ക്കാം . പക്ഷേ ശരീരത്തില്‍ അടിയുന്ന കൊഴുപ്പ് നീക്കാന്‍ വ്യായാമം വേണം . ശരീരം വിയര്‍ക്കണം. ടവ്വല്‍ കമ്പനിക്കാര്‍ക്കും ഉപയോഗം ഉണ്ടാകട്ടേയെന്നാണ് താരം പറയുന്നത് . ഉണ്ണിയുടെ സിക്‌സ് പാക്ക് ലുക്കിന് ഒട്ടേറെ ആരാധകരുണ്ട്. ഇതിനിടെയാണ് തന്റെ ഫിറ്റ്‌നസ് രഹസ്യം താരം വെളിപ്പെടുത്തിയിരിയ്ക്കുന്നത് .


Click it and Unblock the Notifications











