'ഭർത്താവിൽ നിന്നും വേർപിരിഞ്ഞ് താമസം, വിവാഹ ചിത്രങ്ങൾ നീക്കം ചെയ്തു'; സ്വാതി റെഡ്ഡിയും വിവാഹ​മോചിതയാകുന്നു?

സോഷ്യൽമീഡിയ നോക്കിയാൽ ഒരാളുടെ വ്യക്തിജീവിതത്തെക്കുറിച്ചും അവരുടെ അപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ചുമെല്ലാം മനസിലാക്കാൻ സാധിക്കും. ജീവിതത്തിൽ ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോൾ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിലൂടെ സൂചനകൾ നൽകുന്നതും പ്രതികരിക്കുന്നതും ആളുകൾക്ക് ഒരു ശീലമായി മാറിയിരിക്കുന്നു.

ഇക്കാലത്ത് വിവാഹമോചനത്തിന് ഒരുങ്ങുന്ന ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെയാണ് സൂചനകൾ നൽകുന്നത്. നടിമാരായ സാമന്തയും നിഹാരികയും ശ്രീജയുമെല്ലാം അതുതന്നെയാണ് ചെയ്തത്. സാമന്ത തന്റെ പേരിൽ നിന്ന് അക്കിനേനി എന്ന പേര് നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്.

ഇതോടെയാണ് താരം നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണോയെന്ന സംശയം ആരാധകരിലും സോഷ്യൽമീഡിയ ഉപഭോക്താക്കളിലും ഉണ്ടായത്. സംശയങ്ങൾ ആരാധകരിൽ ആരംഭിച്ച് കുറച്ച് മാസങ്ങൾക്ക് ശേഷം വേർപിരിയൽ ഔദ്യോഗികമായി താരങ്ങൾ തന്നെ പ്രഖ്യാപിച്ചു.

നടി നിഹാരികയും ഇതേ രീതിയാണ് വിവാഹമോചനം പ്രഖ്യാപിക്കാൻ പിന്തുടർന്നത്. നിഹാരികയ്ക്ക് മുമ്പ് ഭർത്താവ് ചൈതന്യയാണ് സൂചനകൾ നൽകിയത്.

Swathi Reddy

വിവാഹ ചിത്രങ്ങൾ ചൈതന്യ ഇൻസ്റ്റഗ്രാമിൽ നിന്ന് ആ​ദ്യം ഡിലീറ്റ് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം നിഹാരികയും ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു. വിവാഹമോചനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ അടുത്തിടെയാണ് ഔദ്യോഗികമായി ഇരുവരും വിവാഹ​മോചനം പ്രഖ്യാപിച്ചത്. കുക്കട്ട്പള്ളി കുടുംബ കോടതിയിലാണ് ഇവർ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.

അതുപോലെ തന്നെ ചിരഞ്ജീവിയുടെ ഇളയ മകൾ ശ്രീജ ഇൻസ്റ്റഗ്രാമിൽ നിന്ന് ഭർത്താവ് കല്യാൺ ദേവിന്റെ പേരാണ് വിവാഹ​മോചനം ഉടൻ ഉണ്ടാകുമെന്ന് സൂചന നൽകി ആ​ദ്യം നീക്കം ചെയ്തത്. ശ്രീജയും ഭർത്താവും ഇപ്പോൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്.

ഇതുപോലെ സമാനമായി ആമേൻ അടക്കമുള്ള സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടി സ്വാതി റെഡ്ഡിയും ഭർത്താവിനൊപ്പമുള്ള ഫോട്ടകളും വിവാ​ഹ ചിത്രങ്ങളും തന്റെ സോഷ്യൽമീഡിയ പേജിൽ നിന്നും നീക്കം ചെയ്തു. പൊതുവെ ഇത്തരത്തിൽ താരങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ ഉടൻ തന്നെ വിവാഹ​മോചനം ഔദ്യോ​ഗികമായി പ്രഖ്യാപി‌ക്കുകയും ചെയ്യും.

സ്വാതിയും അത്തരത്തിലൊരു പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണോ എന്നാണ് ആരാധകരുടെ സംശയം. ഇതുവരെയും പക്ഷെ ഒരു പ്രഖ്യാപനവും നടിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പൈലറ്റായ വികാസ് വാസുവും സ്വാതിയും വിവാഹിതരായത് 2018ലായിരുന്നു.

Swathi Reddy

ഇതുപോലെ നേരത്തെയും സ്വാതി ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്‍തിരുന്നു. വൈകാതെ സ്വാതി റെഡ്ഡി വിവാഹ മോചിതയാകുന്നുവെന്ന് വാര്‍ത്തയും വന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ പ്രതികരിച്ച് സ്വാതി രംഗത്ത് എത്തി. ഭര്‍ത്താവിനൊപ്പമുളള ഫോട്ടോകള്‍ ആര്‍ക്കീവാക്കിയതാണെന്ന് താരം അന്ന് കാരണമായി പറഞ്ഞത്.

എന്നാൽ വീണ്ടും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ താരം നീക്കം ചെയ്തതോടെ ഇരുവർക്കും ഇടയിൽ പ്രശ്നങ്ങളുണ്ടോയെന്ന സംശയമാണ് ആരാധകർക്ക്. വിവാഹശേഷം ഭർത്താവിനൊപ്പം വിദേശത്ത് സെറ്റിൽഡായിരുന്നു സ്വാതി. കഴിഞ്ഞ വർഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരവ് നടത്തിയത്.

പഞ്ചതന്ത്രം എന്ന പേരിൽ ഒരു സിനിമയും താരം ചെയ്തു. ഇപ്പോൾ തെലുങ്കിൽ രണ്ട് ചിത്രങ്ങളിൽ അഭിനയിക്കുകയാണ്. ഇപ്പോൾ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്വാതി ഭർത്താവുമായി അകന്ന് ഇന്ത്യയിൽ തന്നെയാണ് ഇപ്പോൾ സ്ഥിര താമസമെന്നാണ് റിപ്പോർട്ട്. അവതാരകയായിട്ടാണ് സ്വാതി കരിയർ ആരംഭിച്ചത്. സുബ്രഹ്മണ്യപുരത്തിലെ നായിക വേഷമാണ് സ്വാതിക്ക് കരിയർ ബ്രേക്ക് നൽകിയത്. മലയാളത്തിൽ സ്വാതി ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു.

ആമേൻ എന്ന ചിത്രത്തിൽ ഫഹദ് നായകനായി ശോശന്ന എന്ന കഥാപാത്രത്തെയാണ് സ്വാതി അവതരിപ്പിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം. നോര്‍ത്ത് 24 കാതത്തിലും മികച്ച കഥാപാത്രമായി സ്വാതി പ്രേക്ഷകരെ സമ്പാദിച്ചു. ആട് ഒരു ഭീകര ജീവിയാണെന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും സ്വാതി എത്തിയിരുന്നു.

More from Filmibeat

Read more about: swathi reddy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X