അക്ഷയ്‌ക്ക് വേണ്ടി എഴുതിയ റോൾ തട്ടിയെടുത്ത ആമിർ; വൈറലായി എഴുത്തുകാരന്റെ വെളിപ്പെടുത്തൽ

ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നാണ് ആമിർ ഖാൻ അറിയപ്പെടുന്നത്. മറ്റു താരങ്ങളെ പോലെ അഭിനയത്തിൽ മാത്രം ഒതുങ്ങുന്നതല്ല നടന്റെ താത്പര്യങ്ങൾ. താരേ സമീൻ പർ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്ന ആമിർ ഖാൻ, ഒരു നിർമാതാവെന്ന നിലയിലും പേരെടുത്തു. എന്നാൽ, താൻ അഭിനയിക്കുന്ന ചിത്രങ്ങളുടെ എല്ലാ മേഖലയിലും തന്റെ കൈയ്യൊപ്പ് വേണമെന്ന ആമിറിന്റെ പിടിവാശി, പലപ്പോഴും പ്രശ്നമാവാറുണ്ട്. ഇതിനെതിരെ പരസ്യമായി രംഗത്ത് വന്ന വ്യക്തിയാണ് താരേ സമീൻ പറിന്റെ എഴുത്തുകാരനായ അമോൽ ഗുപ്‍തെ.

അമോൽ ആണ് ആദ്യം ഈ ചിത്രം സംവിധാനം ചെയ്യാനിരുന്നതെങ്കിലും, ആമിറിന്റെ അമിതമായ ഇടപെടൽ സഹിക്കാനാവാതെ അദ്ദേഹം പ്രൊജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു. താരേ സമീൻ പർ യഥാർത്ഥത്തിൽ എഴുതിയത് അക്ഷയ് ഖന്നയ്ക്ക് വേണ്ടിയാണെന്നും, ആമിർ ഖാൻ ആ റോൾ തട്ടിയെടുത്തതാണെന്നും എഴുത്തുകാരൻ തുറന്നു പറയുന്ന ഒരു പഴയ അഭിമുഖം ഇപ്പോൾ വൈറൽ ആവുകയാണ്.

അക്ഷയ്‌ക്ക് വേണ്ടി എഴുതിയ ചിത്രം തട്ടിയെടുത്ത ആമിർ

Akshaye Khanna  a still from Taare Zameen Par
Photo Credit: IMDb

അമോൽ ഗുപ്തേയുടെ വാക്കുകൾ അനുസരിച്ച്, താരേ സമീൻ പർ യഥാർത്ഥത്തിൽ അക്ഷയ് ഖന്നയ്ക്ക് വേണ്ടി എഴുതിയ ചിത്രമാണ്. കഥയിലെ നായകനായ റാം ശങ്കർ നികുംഭ് എന്ന കഥാപാത്രത്തിനായി എഴുത്തുകാരൻ മനസ്സിൽ കണ്ടത് അക്ഷയുടെ മുഖമാണ്. എന്നാൽ സിനിമകൾ ചെയ്യാത്തപ്പോൾ അധികം പുറം ലോകവുമായി ബന്ധം സൂക്ഷിക്കാത്ത നടനെ സമീപിക്കാൻ ഒരു മാർഗ്ഗവും ഇല്ലാതായപ്പോൾ, അക്ഷയുടെ സുഹൃത്തായ ആമിർ ഖാനെ അമോൽ ഗുപ്‍തെ സമീപിച്ചു. എന്നാൽ ചിത്രത്തിന്റെ തിരക്കഥ വായിച്ച ആമിർ, ഇത് അക്ഷയ്‌ ചെയ്യേണ്ട സിനിമയല്ലെന്നും, താൻ നായകനാകാമെന്നും സ്വയം തീരുമാനിക്കുകയായിരുന്നു.

ആമിറിന്റെ നിർബന്ധത്തിന് ആദ്യം ചിത്രം സംവിധാനം ചെയ്യാൻ കൂടി പ്ലാനിട്ടിരുന്ന അമോൽ ഗുപ്‍തെ വഴങ്ങി. ക്രമേണ, സംവിധായകന്റെ ജോലിയിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ കൂടിയായ നായകൻ കൈ കടത്തി തുടങ്ങിയപ്പോൾ, ഗുപ്തേ ആ റോളിൽ നിന്നും പിന്മാറി. പകരം താരം തന്നെ സംവിധാനം ഏറ്റെടുത്തു. എന്നാൽ, താരേ സമീൻ പർ തന്റെ അടുത്തേക്ക് എത്താത്തതിൽ പരാതിയില്ലെന്നും, റാം ശങ്കർ നികുംഭ് എന്ന കഥാപാത്രത്തിന് ഏറ്റവും ചേരുന്നത് ആമിർ ഖാൻ തന്നെയാണെന്നുമായിരുന്നു പിന്നീട് ചിത്രം കണ്ടതിന് ശേഷം ഈ കഥയറിഞ്ഞ അക്ഷയ് ഖന്നയുടെ പ്രതികരണം.

Aamir Khan and Akshaye Khanna
Photo Credit: IMDb

എന്നാൽ, ബോളിവുഡ് സിനിമാപ്രേമികളിൽ ചിലർക്കെങ്കിലും, ഈ വാർത്ത നൽകിയത് വലിയ നിരാശയാണ്. അക്ഷയ് ഖന്നയ്ക്കായി എഴുതിയ റോൾ സ്വന്തമാക്കുകയും, സംവിധായകൻ അമോൽ ഗുപ്തേയെ ചിത്രത്തിന്റെ നിർമ്മാണ സമയത്ത് ഒഴിവാക്കി സ്വയം സംവിധാനം ഏറ്റെടുക്കുകയും ചെയ്ത ആമിർ ഖാന് കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വരുന്നത്. സൂപ്പർതാരം ഇതിലൂടെ വെളിപ്പെടുത്തിയത് തന്റെ മേൽക്കോയ്മയാണെന്നും, ആമിർ ചെയ്തത് തികച്ചും അൺപ്രൊഫഷണലായ കാര്യമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, ഈ പ്രവർത്തിയിലൂടെ താരേ സമീൻ പർ വളരെ നല്ലൊരു ചിത്രമാക്കുക മാത്രമാണ് ആമിർ ചെയ്തതെന്നാണ് ഫാൻസിന്റെ വാദം.

ആമിറിനായി അക്ഷയ് വഴിമാറിയ ദിൽ ചാഹ്താ ഹൈ

എന്നാൽ, ഇതാദ്യമായല്ല അക്ഷയ് ഖന്നയ്ക്കായി എഴുതിയ കഥാപാത്രത്തിനോട് ആമിർ ഖാൻ താത്പര്യം കാണിക്കുന്നത്. ഫർഹാൻ അഖ്തർ സംവിധാനം ചെയ്ത ദിൽ ചാഹ്താ ഹൈ എന്ന ചിത്രത്തിൽ, അക്ഷയ്‌ക്ക് ആദ്യം ഓഫർ ചെയ്തത് ആകാശ് എന്ന കഥാപാത്രമായിരുന്നു. എന്നാൽ പിന്നീട് പ്രോജെക്ടിലേക്ക് എത്തിയ ആമിർ ആ കഥാപാത്രം താൻ ചെയ്യുമെന്ന് തീർത്തു പറഞ്ഞു. പകരം സംവിധായകൻ ഫർഹാൻ, അക്ഷയ്‌ക്ക് സിദ്ധാർഥ് എന്ന ആർട്ടിസ്റ്റിന്റെ റോൾ വച്ച് നീട്ടി. ഹിന്ദി സിനിമയുടെ ഗതി മാറ്റിയ ചിത്രമായാണ് ദിൽ ചാഹ്താ ഹൈ ഇന്നും അറിയപ്പെടുന്നത്.

More from Filmibeat

Read more about: aamir khan taare azmeen per
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X