നടന്‍ ആമിര്‍ ഖാന്റെ രഹസ്യ കാമുകിയേയും മകനേയും അന്ന് കണ്ടെത്തിയത് മാധ്യമങ്ങള്‍; പക്ഷെ, സംഭവിച്ചത്...
ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ പ്രമുഖനാണ് ആമിര്‍ ഖാന്‍. പ്രൊഫഷണല്‍ രംഗത്ത് ഏറെക്കാലമായി വിജയക്കുതിപ്പ് തുടരുന്ന ആമിറിന്റെ സിനിമാജീവിതം പുതുതലമുറയ്ക്ക് മാതൃകയാണ്. വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ കണിശത ആമിറിനെ ഇന്നും ബോളിവുഡിന് പ്രിയങ്കരനാക്കുന്നു.
പ്രൊഫഷണല്‍ രംഗത്ത് വിജയകഥകള്‍ മാത്രമേ ആമിറിനെക്കുറിച്ചുള്ളൂ എങ്കിലും ആമിറിന്റെ വ്യക്തിജീവിതം എപ്പോഴും വിവാദങ്ങളില്‍ അകപ്പെട്ടാണ് കഴിയുന്നത്. അഭിമുഖങ്ങളുടെ പേരിലോ സെലിബ്രിറ്റികളുമായുള്ള വഴക്കിന്റെ പേരിലോ ഒക്കെ ആമിര്‍ മിക്കപ്പോഴും മാധ്യമവാര്‍ത്തകളില്‍ വിവാദവിഷയമാകാറുണ്ട്. അടുത്തിടെയാണ് സംവിധായിക കിരണ്‍ റാവുവുമായുള്ള ആമിറിന്റെ രണ്ടാം വിവാഹബന്ധം അവസാനിപ്പിച്ചത്.

ആദ്യ ഭാര്യ റീന ദത്തയുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷം ഒരു ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകയുമായുള്ള ആമിറിന്റെ രഹസ്യ ബന്ധം അന്ന് ഒരു ബോളിവുഡ് മാധ്യമത്തില്‍ റിപ്പോര്‍ട്ടായി പുറത്തുവന്നിരുന്നു.
1998-ല്‍ ഗുലാം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയായിരുന്നു ബ്രിട്ടീഷ് ജേര്‍ണലിസ്റ്റ് ജെസീക്ക ഹൈന്‍സുമായി ആമിര്‍ അടുക്കുന്നത്. ഇരുവരുടെയും ബന്ധത്തില്‍ ഒരു മകനുമുണ്ടെന്നായിരുന്നു മാധ്യമം അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജാന്‍ എന്നാണ് മകന്റെ പേര്.

ഇരുവരും ലിവിങ് ടുഗദറിലായിരുന്ന കാലത്താണ് ജെസീക്ക ഗര്‍ഭിണിയായത്. എന്നാല്‍ റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന ആമിര്‍ ജെസ്സീക്കയോട് ഗര്‍ഭച്ഛിദ്രം ആവശ്യപ്പെടുകയായിരുന്നു. പക്ഷെ, അതിന് സമ്മതമല്ലാരുന്ന ജെസീക്ക മകനെ പിന്നീട് ഒറ്റയ്ക്ക് വളര്‍ത്താന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
അന്ന് ഈ വാര്‍ത്ത കാട്ടുതീ പോലെ ഗോസിപ്പ് കോളങ്ങളില്‍ വ്യാപിച്ചതിനെത്തുടര്‍ന്ന് തന്റെ സ്വകാര്യതയിലേക്ക് മാധ്യമങ്ങള്‍ അതിക്രമിച്ചുകയറുകയാണെന്ന് ജെസ്സീക്ക ആരോപിച്ചിരുന്നു. പക്ഷെ, തങ്ങള്‍ക്ക് ഈ വാര്‍ത്തയില്‍ വിശ്വാസമുണ്ടെന്നും നൂറു ശതമാനം കോണ്‍ഫിഡന്റാണെന്നുമായിരുന്നു അന്ന് ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ അറിയിച്ചത്. വിശ്വാസ്യതയ്ക്കായി ആമിര്‍ ഡിഎന്‍എ ടെസ്റ്റ് ചെയ്ത് കാണിക്കാനും ആവശ്യപ്പെട്ടിരുന്നു. പക്ഷെ, ആമിര്‍ ഈ വാര്‍ത്തകളോടോ വിവാദങ്ങളോടോ ഒന്നും അന്ന് പ്രതികരിച്ചിരുന്നില്ല.
ഇന്ത്യ വിട്ട ജെസ്സീക്ക പിന്നീട് 2007-ല്‍ വില്യം ടാല്‍ബോട്ട് എന്ന ബിസിനസുകാരനെ വിവാഹം ചെയ്ത് ലണ്ടനില്‍ സ്ഥിരതാമസമാക്കി. ഇടയ്ക്ക് അമിതാഭ് ബച്ചന്റെ ഒരു പുസ്തകരചനയുമായി ബന്ധപ്പെട്ട് അല്പനാള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. 2012-ല്‍ മകന്‍ ജാന്‍ വോഗ് മാഗസിന്റെ കവര്‍ ചിത്രമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 1986-ലാണ് ആമിര്‍ ഖാന്‍ റീന ദത്തയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ 16 വര്‍ഷം നീണ്ട ദാമ്പത്യത്തിന്റെ ഒടുവില്‍ 2002-ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. അതേസമയം ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ആമീറിന് റീന ദത്തയിലുള്ള മക്കളാണ് ജുനൈദ് ഖാനും ഇറ ഖാനും.

റീന ദത്തയുമായുള്ള വേര്‍പിരിയലിന് ശേഷമാണ് ആമിര്‍ ഖാന്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിലുള്ള മകനാണ് ആസാദ് റാവു. 2021-ലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരും തങ്ങളുടെ വിവാഹമോചന വാര്‍ത്ത ആരാധകരെ അറിയിച്ചത്.
ഇരുവരുടെയും 15-ാം വിവാഹവാര്‍ഷികത്തിന് തൊട്ടുപിന്നാലെയായിരുന്നു വിവാഹമോചനത്തെക്കുറിച്ച് പുറംലോകത്തോട് പറഞ്ഞത്.


Click it and Unblock the Notifications











