twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സ്ത്രീവിരുദ്ധ ഡയലോഗുകള്‍ വേണ്ട!!!' നായികയെ പച്ചമാങ്ങ തീറ്റിച്ച സംവിധായകനെ തിരുത്തി സോഷ്യല്‍ മീഡിയ!!

    സംവിധായകരും എഴുത്തുകാരും സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും തമാശകളും തങ്ങളുടെ സിനിമകളില്‍ നിന്നും ഒഴിവാക്കണമെന്നും ആഷിക് അബു. ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    By Karthi
    |

    മലയാളത്തിലെ പ്രമുഖ യുവനായിക അക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികരണങ്ങളാണ് പൊതു സമൂഹത്തില്‍ നിന്നും സിനിമ മേഖലയില്‍ നിന്നും ഉണ്ടാകുന്നത്. പലരും ശക്തമായി ഇതിനെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ സിനിമയില്‍ ആണ്‍കോയ്മയ്ക്കും സ്ത്രീകള്‍ക്ക് എതിരായ സിനിമകള്‍ ചെയ്യുന്നതിനും എതിരെയുളള പ്രതിഷേധവും ശക്തമാണ്. പ്രമുഖ താരങ്ങളുടെയും സംവിധായാകരുടെയും ചിത്രങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു ജനതയെ സൃഷ്ടിക്കുന്നതില്‍ പങ്കുണ്ടെന്നും വാദമുണ്ട്.

    ഇത്തരത്തില്‍ ഒരു സിനിമ സംസ്‌കാരം വളര്‍ന്ന് വരുന്നതിനെതിരെ സംവിധായകന്‍ ആഷിക് അബുവും രംഗത്തെത്തിയിരിക്കുകയാണ്. ചീപ്പ് ത്രില്‍സിനും കായടികള്‍ക്കും വേണ്ടിയുള്ള അങ്ങേയറ്റം സ്ത്രീവരുദ്ധമായ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷള നായക അഴിഞ്ഞാട്ടങ്ങളും ഇനിമേല്‍ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും തീരുമാനിക്കുന്നതാണ് ഈ സമൂഹത്തോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നീതിയെന്നാണ് സംവിധായകന്‍ ആഷിക് അബുവന്റെ നിലപാട്. തന്റെ ഫേസ്ബുക്കിലാണ് ഇക്കാര്യം ആഷിക് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകളുടെ ആഷികിന്റെ പോസ്റ്റിന് കീഴെ വരുന്നുണ്ട്.

    പച്ചമാങ്ങ തീറ്റിക്കും

    സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് പറഞ്ഞ സംവിധായകനെ അദ്ദേഹത്തിന്റെ ചിത്രത്തിലെ സ്ത്രീ വരുദ്ധ ഡയലോഗ് ഓര്‍മിക്കുന്ന കമന്റ് ഒരാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ ഡയലോഗ് ഇവിടെ ഓര്‍മിപ്പിക്കുന്നുണ്ട്. ലാലിന്റെ കഥാപാത്രം ശ്വേതാ മേനോന്റെ കഥാപാത്രത്തിനോട് പറയുന്ന ഡയലോഗാണത്. കളിക്കല്ലേ കളിച്ചാല്‍ ഞാന്‍ തീറ്റിക്കുമേ പച്ചമാങ്ങ, ഇത് സ്ത്രീ വിരുദ്ധമല്ലേ എന്ന ധ്വനിയുണ്ട് ആ കമന്റില്‍.

    സ്വന്തം സിനമകളില്‍ നിന്ന് തുടങ്ങു

    ഇത് സ്വന്തം സിനിമകളില്‍ നിന്ന് തന്നെ ആദ്യം തുടങ്ങു എന്നാണ് ഒരാള്‍ ഓര്‍മിപ്പിക്കുന്നത്. ആഷിക് അബു ചിത്രങ്ങളിലും ഇത്തരത്തിലുള്ള സംഭാഷണ രംഗങ്ങളും മറ്റും ഉണ്ടാകുന്നുണ്ടെന്നാണ് പറഞ്ഞുവയ്ക്കുന്നത്. എന്നാല്‍ സ്ത്രീ അനുകൂലമായ ആഷിക് സിനിമകളെ ഓര്‍മിപ്പിച്ച് ഈ കമന്റിന്റെ പ്രതിരോധിക്കുന്നവരും ഉണ്ട്.

    ഇരട്ടത്താപ്പ്

    ആഷികിന്റെ പ്രസ്താവന ഇരട്ടത്താപ്പാണെന്നും ആരോപണം ഉണ്ട്. ഇത്തരത്തിലുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ലീല പോലൊരു ചിത്രത്തില്‍ ആശാസ്യവും മായമോഹിനിയില്‍ എത്തുമ്പോള്‍ അരോചകവും ആകുന്നത് എങ്ങനെയെന്നാണ് ഒരാളുടെ സംശയം. ചിലര്‍ക്ക് മാത്രം ഇക്കാര്യത്തില്‍ ഇളവുണ്ട് എന്ന തരത്തിലാണ് ആഷികിന്റെ പ്രസ്താവനയെന്നാണ് വിമര്‍ശനം.

    പ്രേക്ഷകരും കുറ്റക്കാര്‍

    സ്ത്രീ വിരുദ്ധമുള്ള പരമാര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും സംവിധായകരും എഴുത്തുകാരും പിന്മാണമെന്നാണ് ആഷികിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ കുറ്റക്കാര്‍ സംവിധായകര്‍ മാത്രമല്ല പ്രേക്ഷകരുംകൂടിയാണെന്നാണ് ഒരാളുടെ അഭിപ്രായം. കൈയടിക്കില്ലെന്ന് പ്രേക്ഷകര്‍ തീരുമാനിച്ചാല്‍ മതി. കസബ പോലുള്ള സിനിമയ്ക്ക് കിട്ടിയ കൈയടി കണ്ടാല്‍ തെറ്റ് സിനിമാക്കരുടെ മാത്രമല്ല പ്രേക്ഷകരുടേതുകൂടിയാണെന്ന് മനിലാകുമെന്നും അയാള്‍ പറയുന്നു.

    ചില കൂട്ടിച്ചേര്‍ക്കലുകള്‍

    ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് ചില കൂട്ടിച്ചേര്‍ക്കലുകളും ആരാധകര്‍ നടത്തുന്നുണ്ട്. സാമൂഹിക പ്രസ്‌കതിയുള്ള എത്രയോ വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് തലമുറയെ മറ്റൊരു തരത്തില്‍ തെറ്റിലേക്ക് നയിക്കുന്ന ലഹരി ഉപയോഗ രംഗങ്ങളും അശ്ലീല സംഭാഷണങ്ങളും രംഗങ്ങളും വേണ്ടന്ന് വയ്ക്കാം. അല്ലാതെ സ്ത്രീ വിരുദ്ധത മാത്രം വേണ്ടെന്ന് വച്ചാല്‍ പോരെന്നാണ് അയാളുടെ അഭിപ്രായം.

    സിനിമ മാത്രമല്ല റിയാലിറ്റി ഷോയും

    സിനിമയില്‍ മാത്രമല്ല ഇത്തരം രംഗങ്ങളുടേയും സംഭാഷണങ്ങളുടേയും ഉപയോഗം നടക്കുന്നതെന്നായിരുന്നു ഒരാളുടെ കമന്റ്. ടിവി ചാനലുകളിലെ റിയാലിറ്റി ഷോകളിലും ഇത്തരം സംഭാഷണങ്ങളും നര്‍മ രംഗങ്ങളും ഉണ്ട്. ഇവയും ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

    അനുകൂലിച്ചും ആളുകള്‍

    ആഷിക് അബുവിന്റെ നിലപാടുകളെ അനുകൂലിച്ചും പ്രതികൂലിച്ചുള്ള കമന്റുകളും പോസ്റ്റില്‍ കാണാം. ഈ തീരുമാനം നടപ്പിലാക്കാനുള്ള മനശക്തി ആഷിക് അബുവിന് ഉണ്ടെന്ന് അറിയാവുന്നതിനാല്‍ അഭിനന്ദനം അറിയിച്ചും കമന്റുകള്‍ കാണാം. ആഷികിന്റെ മികച്ച സിനിമകളെ പരാമര്‍ശിക്കാനും ചിലര്‍ ഇടം കണ്ടെത്തി.

    ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

    English summary
    Writters and Directors should avoid anti women dailogues and comedise, said Aashiq Abu. He post this on his facebook page.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X