എന്നെത്തന്നെ കണ്ടെത്തണം: വൈറലായി അഭിഷേക് ബച്ചന്റെ പോസ്റ്റ്, ആശങ്കയിൽ ആരാധകർ

By Desk

പ്രശസ്ത ബോളിവുഡ് നടനും, സുപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചന് സിനിമ രംഗം എന്നും കടുത്ത വെല്ലുവിളികൾ ഉയർത്തിയിരുന്നു. എന്നാൽ, വളരെ കാലം നീണ്ട മോശം സമയത്തിന് ശേഷം, ഈ മാസം ആദ്യം തിയറ്ററുകളിലെത്തിയ ഹൗസ്ഫുൾ 5 എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന്റെ സന്തോഷത്തിലാണ് നടൻ ഇപ്പോൾ. അക്ഷയ് കുമാർ, റിതേഷ് ദേശ്‌മുഖ്, നതുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രത്തിന്റെ പ്രചാരണ തിരക്കുകളിലായിരുന്നു കുറച്ചു കാലമായി അഭിഷേക് ബച്ചൻ. പക്ഷെ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു പോസ്റ്റിലൂടെ ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ് നടൻ.

അഭിഷേകിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

കുറച്ചു കാലമായി, കരിയറിലെ തുടർച്ചയായ പരാജയങ്ങൾ കൊണ്ടും, ഭാര്യ ഐശ്വര്യ റായ് ബച്ചനുമായുള്ള ദാമ്പത്യം പരാജയപ്പെട്ടു എന്ന റൂമറുകൾ കൊണ്ടും വാർത്തകളിൽ ഇടം പിടിച്ചിരുന്നു അഭിഷേക് ബച്ചൻ. ഇതിനിടെ, അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അഭിഷേക് പങ്കുവെച്ച ഒരു ഹിന്ദി കവിത ഇപ്പോൾ ചർച്ചയാവുകയാണ്. വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹം പോസ്റ്റ് ചെയ്ത ഈ കുറിപ്പിൽ, എല്ലാവരിൽ നിന്നും ഒളിച്ചിരുന്ന് സ്വയം വീണ്ടും കണ്ടെത്താനുള്ള ആഴത്തിലുള്ള ആഗ്രഹമാണ് പ്രകടമാകുന്നത്.

Abhishek Bachchan
Photo Credit: Filmibeat

"ഒരിക്കലെനിക്ക് കാണാതാവണം, ജനക്കൂട്ടത്തിനിടയിൽ എന്നെത്തന്നെ വീണ്ടും കണ്ടെത്തണം. എനിക്കുള്ളതെല്ലാം ഞാൻ എൻ്റെ പ്രിയപ്പെട്ടവർക്കായി നൽകി, ഇപ്പോൾ കുറച്ചു സമയം എനിക്ക് മാത്രമായി വേണം," ഇങ്ങനെയാണ് നടൻ ഷെയർ ചെയ്ത കവിത. ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിനോടൊപ്പം അഭിഷേക് ഇങ്ങനെ കുറിച്ചു: "ചിലപ്പോൾ നമ്മളെത്തന്നെ കണ്ടെത്താൻ സ്വയം 'അപ്രത്യക്ഷനാകേണ്ടി' വരും."

ആരാധകരെ ആശങ്കയിലാഴ്ത്തി അഭിഷേക് ബച്ചന്റെ പോസ്റ്റ്

സാധാരണയായി, സോഷ്യൽ മീഡിയയിൽ തന്റെ സിനിമകളുടെയും പ്രൊജക്റ്റുകളുടെയും പ്രചാരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും വ്യക്തിപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അഭിഷേക്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ ഈ പോറിന് പിന്നിൽ എന്താണെന്ന് അറിയാതെ ആരാധകർക്ക് ആകാംഷയുണ്ട്. "അഭിഷേകിന് കുഴപ്പമൊന്നുമില്ലല്ലോ?", "ഇതൊരു പ്രൊമോഷണൽ പോസ്റ്റ് ആണോ?", "പുതിയ പ്രൊജക്റ്റിന്റെ സൂചനയാണോ ഇത്?" എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്. ചില ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് 'മിസ്സിംഗ്' എന്നത് അഭിഷേകിന്റെ അടുത്ത സിനിമയുടെ പേരായിരിക്കാം എന്നും അഭിപ്രായമുണ്ട്.

Abhishek and Aishwarya
Photo Credit: Filmibeat

അഭിഷേക് അഭിനയിച്ച 'ഹൗസ്ഫുൾ 5' ആഗോള ബോക്സ് ഓഫീസിൽ 250 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. ഈ വർഷം ആദ്യം പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയ 'ബീ ഹാപ്പി' എന്ന ചിത്രത്തിലും താരം വേഷമിട്ടിരുന്നു. ഒരു മകളുടെ സ്വപ്നം സഫലമാക്കാൻ ശ്രമിക്കുന്ന ഒരച്ഛന്റെ കഥയായിരുന്നു ആ ചിത്രം. കൂടാതെ, ഷാരൂഖ് ഖാനും സുഹാന ഖാനും ഒന്നിക്കുന്ന 'കിംഗ്' എന്ന ചിത്രത്തിലും അഭിഷേക് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

വ്യക്തിജീവിതത്തിലേക്ക് വന്നാൽ, അഭിഷേക് ബച്ചൻ 2007ലാണ് പ്രശസ്ത നടിയും, മുൻ മിസ് വേൾഡുമായ ഐശ്വര്യ റായിയെ വിവാഹം ചെയ്തത്. ഇരുവർക്കും ആരാധ്യ ബച്ചൻ എന്നൊരു മകളുമുണ്ട്. എന്നാൽ അടുത്തിടെയായി, അഭിഷേകും ഐശ്വര്യയും വേർപിരിഞ്ഞാണ് താമസമെന്നും, ഇരുവരും തമ്മിൽ വിവാഹമോചിതരായേക്കുമെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താര ദമ്പതികൾ ഇത് വരെ ഈ വാർത്തകൾ ശരി വയ്ക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. പക്ഷെ, പൊതു പരിപാടികൾക്ക് എത്തുമ്പോൾ, ഐശ്വര്യയും അഭിഷേകും വ്യത്യസ്ത കാറുകളിലാണ് എത്താറുള്ളത് എന്ന് അടുത്തിടെ സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X