»   » ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയ മഞ്ജിമ, ഫോട്ടോസ് കാണൂ..

ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയ മഞ്ജിമ, ഫോട്ടോസ് കാണൂ..

By: Sanviya
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ നായികയായി ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം മഞ്ജിമയെ തേടി എത്തിയത് അന്യഭാഷാ ചിത്രങ്ങളായിരുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമയയെടായാണ് ചിത്രം. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. സാഹസം ശ്വാസഗ സ്വാസിപ്പോ എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ ഒരുങ്ങുന്നത്. നാഗ ചൈതന്യയാണ് ചിത്രത്തില്‍ നായകന്‍.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍, സംവിധായകന്‍ ഗൗതം മേനോന്‍, നാഗചൈതന്യ, മഞ്ജിമ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മഞ്ജിമയായിരുന്നു ചടങ്ങിലെ താരം. ചടങ്ങിന് ശേഷമുള്ള ചിത്രങ്ങളും മഞ്ജിമ തന്റെ ഫേസ്ബുക്കിലൂടെ പങ്ക് വച്ചിട്ടുണ്ട്. ഫോട്ടോസ് കാണൂ..

manjima-03

റൊമാന്റിക് ത്രില്ലര്‍ ചിത്രമായ അച്ചം എന്‍പത് മടമയയെടാ ചിത്രത്തിന്റെ തമിഴില്‍ ചിമ്പുവാണ് നായക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം ഇപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.

ഗൗതം മേനോന്റെ ചിത്രത്തിന് ശേഷം മഞ്ജിമയ്ക്ക് തമിഴില്‍ നിന്ന് തന്നെയാണ് ഓഫര്‍ വരുന്നത്. വിക്രം പ്രഭുവിന്റെ അടുത്ത ചിത്രത്തിലും മഞ്ജിമയാണ് നായികയായി അഭിനയിക്കുന്നത്. മലയാളത്തില്‍ നിന്ന് ഓഫര്‍ വന്നാല്‍ മറ്റൊന്നും നോക്കാതെ അഭിനയിക്കും. മലയാളത്തില്‍ നിന്ന് ഓഫറുകള്‍ കുറവാണെന്നാണ് മഞ്ജിമ പറയുന്നത്.

-
-
-
-
English summary
'Achcham Yenbadhu Madamaiyada' audio songs launched.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam