ആക്ഷന്‍ ഹീറോ ബജുവിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചു, കാരണം?
1983 എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ആക്ഷന്‍ ഹീറോ ബിജുവിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റ പ്രൊഡക്ഷന്‍ ഹൗസുമായി ചിത്രത്തിന്റെ നിര്‍മാതാവും നായകനുമായ നിവിനിന് ഉണ്ടായ ചില ഉടക്കുകളാണത്രെ ചിത്രം നിര്‍ത്തിവയ്ക്കാന്‍ കാരണം.
പ്രശ്‌നങ്ങളെല്ലാം ഒത്തു തീര്‍പ്പാക്കിയതിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിയ്ക്കാം എന്നാണത്രെ നിവിന്‍ അറിയിച്ചിരിയ്ക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നിവിന്‍ ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍െ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. പ്രേമത്തിന് ശേഷം നിവിന്‍ നായകനാകുന്ന ചിത്രമെന്നതും പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിയ്ക്കുന്നു
1983 ലൂടെ തന്നെ സംവിധാന മികവ് തെളിയ്ച്ച എബ്രിഡ് ഷൈനിന്റെ രണ്ടാമത്തെ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. നര്‍മത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പ്രശ്‌നങ്ങള്‍ പെട്ടന്ന് ഒത്തു തീര്‍പ്പാക്കി പുനരാരംഭിയ്ക്കും എന്ന് പ്രതീക്ഷിക്കാം


Click it and Unblock the Notifications











