നയന്‍താര, തൃഷ, ഇനി താരപുത്രിയും? ചിമ്പു വിവാഹിതനാവുന്നു! വധു താരപുത്രി വരലക്ഷ്മിയാണെന്ന് റിപ്പോര്‍ട്ടുകള്‍

തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് നടന്‍ ചിമ്പു. സിനിമയില്‍ റൊമാന്റിക് ഹീറോയായി തിളങ്ങി നില്‍ക്കുന്നതിനൊപ്പം ഇടയ്ക്കിടെ ചിമ്പു പ്രണയത്തിലാണെന്നും ഉടനെ വിവാഹിതനായേക്കും എന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്. മുന്‍നിര നടിമാരുടെ പേരിനൊപ്പമാണ് പലപ്പോഴും നടന്റെ പേര് കൂടി ചേര്‍ത്ത് ഊഹാപോഹങ്ങള്‍ പ്രചരിക്കാറുള്ളത്.

അത്തരത്തില്‍ വീണ്ടും ചിമ്പുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. തമിഴിലെ മുന്‍നിര നടിയും താരപുത്രിയുമായ വരലക്ഷ്മിയുടെ പേരിനൊപ്പമാണ് ഇത്തവണ നടന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നത്. വിശദമായി വായിക്കാം...

simbu-varu

നാല്‍പതുകാരനായ ചിമ്പു ഇപ്പോഴും അവിവാഹിതനായി തുടരുന്നു എന്നതാണ് ആരാധകരെയും നടന്റെ വീട്ടുകാരെയും ഏറെ വേദനിപ്പിക്കുന്ന കാര്യം. മുന്‍പ് നടന്റെ പ്രണയകഥകള്‍ സ്ഥിരമായി പുറത്ത് വരാറുണ്ടായിരുന്നു. അത്തരത്തില്‍ എല്ലാവര്‍ക്കും പരിചിതമായ പ്രണയമാണ് നടി നയന്‍താരയുമായി ചിമ്പുവിനുണ്ടായിരുന്ന ഇഷ്ടം.

ഇരുവരും ഒരുമിച്ച് അഭിനയിച്ചപ്പോഴായിരുന്നു പ്രണയത്തിലായത്. എന്നാല്‍ ഒരു ഘട്ടമെത്തിയപ്പോള്‍ താരങ്ങള്‍ പിരിയുകയായിരുന്നു. ഇപ്പോള്‍ നയന്‍താര വിഘ്‌നേശ് ശിവനെ വിവാഹം കഴിച്ച് രണ്ട് മക്കളുടെ അമ്മയായി കഴിയുകയാണ്.

നയന്‍താരയുമായി പിരിഞ്ഞതിന് ശേഷമാണ് ചിമ്പു തൃഷയുമായി പ്രണയത്തിലാവുന്നത്. ഇതും വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചെങ്കിലും താരങ്ങള്‍ വിവാഹിരായില്ലെന്ന് മാത്രമല്ല ഇപ്പോഴും ബാച്ചിലേഴ്‌സായി തുടരുകയാണ്. തൃഷ വിവാഹം കഴിക്കാത്തത് കൊണ്ട് തന്നെ ചിമ്പുവുമായി വീണ്ടും പ്രണയത്തിലായെന്നും കിംവദന്തികള്‍ അടുത്തിടെയും പ്രചരിച്ചു. എന്നാല്‍ അതും സത്യമായിരുന്നില്ല.

തൃഷയുമായിട്ടുള്ള അടുപ്പത്തിന് ശേഷമാണ് നടി ഹന്‍സികയും ചിമ്പുവും ഇഷ്ടത്തിലാവുന്നത്. ഇരുവരും വിവാഹം കഴിക്കുന്നത് വരെ തീരുമാനിച്ചെങ്കിലും ചില കാരണങ്ങളാല്‍ അതും നടന്നില്ല. കഴിഞ്ഞ വര്‍ഷം ഹന്‍സികയും മറ്റൊരാളുമായി വിവാഹിതയായി.

simbu

അങ്ങനെ നടന്‍ ചിമ്പുവിന്റെ പേരിനൊപ്പം നിരവധി നടിമാരുടെ പേരുകള്‍ പല കാലത്തായി ഉയര്‍ന്ന് വന്നിരുന്നു. ഏറ്റവുമൊടുവില്‍ വീണ്ടും ഒരു പ്രമുഖ നടിയുമായി പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

നടി വരലക്ഷ്മി ശരത്കുമാറിനെ ചിമ്പു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തെന്നിന്ത്യന്‍ നടന്‍ ശരത്കുമാറിന്റെയും ആദ്യ ഭാര്യ സായയുടെയും മകളാണ് വരലക്ഷ്മി ശരത്കുമാര്‍. ചിമ്പുവിനൊപ്പം നായികയായി വരലക്ഷ്മി അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോള്‍ പ്രണയത്തിലേക്ക് എത്തിയെന്നാണ് വിവരം.

സ്‌ക്രീനില്‍ ജോഡികളായി അഭിനയിച്ച താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും ജോഡികളാകാന്‍ പോകുന്നുവെന്നാണ് സൂചന. എന്നാല്‍, ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഇവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മുന്‍പ് നടന്‍ വിശാലും വരലക്ഷ്മിയും പ്രണയത്തിലായിരുന്നു. താരങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെങ്കിലും വളരെ പെട്ടെന്ന് ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

More from Filmibeat

Read more about: simbu ചിമ്പു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X