ഡേറ്റ് നൈറ്റിന് പോയ ഫോട്ടോയുമായി അജിത്തിന്റെ മകൾ അനൗഷ്ക, താരപുത്രിക്കൊപ്പം ഡേറ്റിന് പോയ ആളെ തിരക്കി ആരാധകർ!
ആരും കൊതിക്കുന്ന ഒരു ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന താരദമ്പതികളാണ് തമിഴ് നടൻ അജിത്തും ഭാര്യയും നടിയുമായ ശാലിനിയും. പ്രണയത്തിലായ അന്ന് മുതൽ ഇരുപത്തിമൂന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ എത്തി നിൽക്കുമ്പോഴും അജിത്തും ശാലിനിയും മടുപ്പില്ലാതെ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയിലെ ഒട്ടുമിക്ക താരദമ്പതികളും ശ്രമിക്കുന്നത് അജിത്തിനും ശാലിനിക്കും ഉള്ളത് പോലൊരു ദാമ്പത്യ ജീവിതം വളർത്തിയെടുക്കാനാണ്.
എന്നാൽ ഇതുവരെയും അജിത്തിനെയും ശാലിനിയേയും കടത്തിവെട്ടുന്നൊരു ജോഡി തെന്നിന്ത്യയിൽ ഉണ്ടായിട്ടില്ല. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ബ്ലോക്ക്ബസ്റ്റര്‍ വിജയം കൈവരിക്കാന്‍ സാധിച്ച ദമ്പതികള്‍ എന്നാണ് ഇരുവരെയും ആരാധകർ വിശേഷിപ്പിക്കാറുള്ളത്. ഇരുവരും ഒരുമിച്ചുള്ള ജീവിതം 23 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2000 ഏപ്രില്‍ 24നായിരുന്നു ശാലിനിയുടെ കൈപിടിച്ച് അജിത് പുതിയ ജീവിതത്തിന് തുടക്കമിട്ടത്.

കുഞ്ചാക്കോ ബോബനും ശാലിനിയുമാണ് പ്രണയത്തിലെന്നാണ് അക്കാലത്ത് ഒട്ടുമിക്ക മലയാളി പ്രേക്ഷകരും കരുതിയിരുന്നത്. അതുകൊണ്ട് തന്നെ അജിത്ത് ഒരിക്കലും ആരാധകരുടെ മനസിലേക്ക് വന്നിരുന്നില്ല. പിന്നീട് അജിത്തും ശാലിനിയും വിവാഹിതരായി എന്ന വാർത്ത പുറത്ത് വന്നപ്പോൾ ആരാധകർക്കെല്ലാം അത്ഭുതമായിരുന്നു.
ഒരിക്കൽ പോലും വിവാഹത്തിന് മുമ്പ് അജിത്തും ശാലിനിയും പ്രണയത്തിന്റെ പേരിൽ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നില്ല. അജിത്തിനെ വിവാഹ ചെയ്ത ശേഷം ശാലിനി സിനിമ ഉപേക്ഷിച്ചു. അഭിനയ ജീവിതത്തോട് ശാലിനി വിടപറഞ്ഞിട്ട് 23 വര്‍ഷങ്ങളായെങ്കിലും ശാലിനിയെന്നും അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ് മലയാളികള്‍ക്ക്.
അനൗഷ്‌ക, ആദ്വിക് എന്നിവരാണ് ശാലിനി-അജിത് താരദമ്പതികളുടെ മക്കള്‍. ഇരുവരുടെയും മകൾ അനൗഷ്‌കയുടെ സിനിമാ പ്രവേശനം അജിത്ത്-ശാലിനി ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ താരപുത്രി ഇപ്പോൾ പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇപ്പോഴിതാ അനൗഷ്കയുടെ ഏറ്റവും പുതിയ ഒരു ഫോട്ടോയും അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനുമാണ് ശ്രദ്ധക്കപ്പെടുന്നത്. ഹോട്ടലിൽ നിന്നുള്ള അനൗഷ്കയുടെ ചിത്രത്തിന് ഡേറ്റ് നൈറ്റ് എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അമ്മ ശാലിനിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് അനൗഷ്കയുടെ ഡേറ്റ് നൈറ്റ് ഫോട്ടോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിത്രം വൈറലായതോടെ ആർക്കൊപ്പമായിരുന്നു അനൗഷ്കയുടെ ഡേറ്റ് നൈറ്റ് എന്ന് അന്വേഷിച്ചുള്ള ആരാധകരുടെ കമന്റുകൾ നിറയുകയാണ്. അതേസമയം അനൗഷ്കയ്ക്ക് നടി രശ്മിക മന്ദാനയുടെ മുഖച്ഛായ ഉള്ളതായും കമന്റ് ചെയ്തിട്ടുണ്ട്. 'സത്യം പറഞ്ഞാൽ ഒരു നിമിഷം രശ്മിക ആണെന്ന് തോന്നി. പിന്നീട് പേജ് കണ്ടപ്പോഴാണ് അറിഞ്ഞത് അനൗഷ്ക ആണെന്ന്', എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്.
ഡേറ്റിന് പോയത് അച്ഛൻ അജിത്ത് അറിഞ്ഞുവോ എന്ന തരത്തിൽ തമാശ കലർത്തിയുള്ള കമന്റുകളും നിരവധി ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. വിവാഹശേഷം മക്കളുടെ സന്തോഷത്തിന് വേണ്ടിയാണ് ശാലിനി ഏറെയും സമയം നീക്കിവെക്കുന്നത്.
അജിത്ത് യാത്രകൾക്കും മറ്റുമായി പോകുമ്പോൾ മക്കളുടെ കാര്യങ്ങൾക്ക് വേണ്ടി ഓടി നടക്കാറുള്ളത് ശാലിനിയാണ്. ഒട്ടുമിക്ക തമിഴ് സിനിമകളുടെയും റിലീസിന്റെ ആദ്യ ദിവസം തന്നെ ശാലിനി മക്കൾക്കൊപ്പം തിയേറ്ററിൽ എത്തി കാണാൻ ശ്രമിക്കാറുണ്ട്.
ശാലിനി കുടുംബത്തിന് വേണ്ടി സമയം നീക്കി വെക്കുന്നത് കൊണ്ടാണ് അജിത്തിന് ലോകം ചുറ്റാൻ സാധിക്കുന്നതും അങ്ങനെ നോക്കുമ്പോൾ ഭർത്താവിന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി എന്നും നിലകൊള്ളുന്ന ഭാര്യയാണ് ശാലിനി എന്നുമാണ് ആരാധകർ പറയാറുള്ളത്.
കഴിഞ്ഞ ദിവസം അജിത്ത് ടൻ മോഹൻലാലിനെ സന്ദർശിച്ചത് വാർത്തയായിരുന്നു. ബുർജ് ഖലീഫയിലുള്ള മോഹൻലാലിന്റെ ഫ്ലാറ്റിൽ എത്തിയാണ് തല അജിത്ത് ലാലേട്ടനുമായി കൂടിക്കാഴ്ച നടത്തിയത്. ഇതുവരെ തെന്നിന്ത്യയിൽ സംഭവിച്ചിട്ടില്ലാത്ത കോമ്പോയാണ് മോഹൻലാൽ-അജിത്ത്. ഈ കൂട്ടുകെട്ടിൽ ഒര സിനിമ ലോകമെമ്പാടുമുള്ള ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications