ബാലയ്ക്ക് കോടികളുടെ ആസ്തിയുണ്ടെന്ന് പറയുന്നത് ശരിയാണോ? നടന്റെ മൂന്നാം വിവാഹം ഉടനെ? റിപ്പോര്‍ട്ടുകളിങ്ങനെ
തമിഴില്‍ നിന്നും മലയാളത്തിലെത്തി ഇപ്പോള്‍ കേരളത്തിന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ബാല. നായകനായും വില്ലന്‍ ആയിട്ടുമൊക്കെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം ഇപ്പോഴും സജീവമായി അഭിനയ രംഗത്ത് തുടരുകയാണ്. എന്നാല്‍ ബാല പലപ്പോഴും വിമര്‍ശിക്കപ്പെടാറുള്ളത് അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളിലൂടെയാണ്.
ബാലയുടെ ആദ്യ ഭാര്യയും ഗായികയുമായ അമൃത സുരേഷുമായി ബന്ധം വേര്‍പെടുത്തിയത് മുതലാണ് നടന്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. മകളുടെ പേരിലും മറ്റുമായി ഇരുവരും ഉണ്ടാക്കിയ വഴക്ക് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. ഇപ്പോഴും അത് തുടര്‍ന്ന് പോരുകയാണ്.

ഇതിനിടെ ബാല രണ്ടാമതും വിവാഹിതനായി. നിരന്തരം സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കപ്പെടുന്ന സമയത്തായിരുന്നു നടന്റെ രണ്ടാം വിവാഹം. ബാലയെ ഏറെ സ്‌നേഹിച്ചിരുന്ന ആരാധികയും ഡോക്ടറുമായ എലിസബത്ത് ആയിരുന്നു രണ്ടാം ഭാര്യ. എന്നാല്‍ അവിടെയും പലവിധ പ്രശ്‌നങ്ങള്‍ കാരണം ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചില്ല.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവേ ഭാര്യയായ എലിസബത്ത് തന്റെ കൂടെ ഇല്ലെന്ന് നടന്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ബാലയെ പറ്റി കുറച്ചു നാളുകളായി യാതൊരു വിവരവും ഇല്ലായിരുന്നു.
എന്നാല്‍ ഈ ദിവസങ്ങളില്‍ ബാല വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചെന്നൈയിലുള്ള തന്റെ കുടുംബക്കാരുടെ വീട്ടിലേക്ക് പോയതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് നടന്‍ എത്തിയത്. മാത്രമല്ല മുറപെണ്ണിന്റെ കൂടെ നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചു. മുറപ്പെണ്ണായ കോകിലയുടെ പിറന്നാളാണെന്നും അവര്‍ ഉണ്ടാക്കിയ ഭക്ഷണം സന്തോഷത്തോടെ കഴിക്കുകയാണെന്ന് ഒക്കെ നടന്‍ പറഞ്ഞിരുന്നു.

പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കൂടി പുറത്തു വന്നതോടെ ബാല വീണ്ടും വിവാഹിതനായി എന്ന പ്രചരണങ്ങള്‍ക്ക് കാരണമായി. ഇപ്പോഴിതാ ബാലയുടെ വ്യക്തി ജീവിതത്തെ കുറിച്ചും ആസ്തി എത്രയുണ്ടെന്നുമടക്കം റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ആദ്യ വിവാഹബന്ധം വേര്‍പിരിയാന്‍ നേരത്താണ് ബാല തന്റെ സ്വത്തുകളില്‍ എഴുപത് ശതമാനത്തോളം ഭാര്യയ്ക്കും മകള്‍ക്കുമായി കൊടുത്തതായി നടന്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും പൂര്‍വ്വികരുടേതായി കോടിക്കണക്കിന് സ്വത്താണ് താരത്തിനുള്ളത്. മാത്രമല്ല ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്ന് ബാല പറഞ്ഞിരുന്നു. ഇത് ശരിയാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ സ്റ്റാറായ സന്തോഷ് വര്‍ക്കി രംഗത്ത് വന്നതും ശ്രദ്ധയമായിരുന്നു.
ശരിക്കും ബാലയ്ക്ക് 240 കോടിയുടെ ആസ്തിയുണ്ട്. ഇതൊന്നും ആരോടും പറഞ്ഞു നടക്കരുതെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതാണെന്നും സന്തോഷ് സൂചിപ്പിച്ചിരുന്നു.
തമിഴിലെ പ്രമുഖ താരകുടുംബത്തില്‍ ജനിച്ച ആളാണ് ബാല. അരുണാചല സ്റ്റുഡിയോസ് എന്ന നിര്‍മാണ കമ്പനി ബാലയുടെ മുത്തച്ഛന്റേതായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ പിതാവ് 350 ഓളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള താരമാണ്. സഹോദരന്‍ ശിവനയും നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ്.


Click it and Unblock the Notifications