»   » കാവ്യ-ദിലീപ് ഗോസിപ്പിലേക്ക് മകളുടെ പേരും വലിച്ചിഴയ്ക്കുന്നു

കാവ്യ-ദിലീപ് ഗോസിപ്പിലേക്ക് മകളുടെ പേരും വലിച്ചിഴയ്ക്കുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

കാവ്യാ മാധവനും ദിലീപും വീണ്ടും ഒന്നിച്ച് അഭിനയിച്ചപ്പോഴേക്കും വീണ്ടും ഗോസിപ്പുകളുടെ പെരുമഴയായി. ഇപ്പോഴിതാ ആ കിംവദന്തി കഥയിലേക്ക് ദിലീപ്- മഞ്ജു വാര്യര്‍ മകളുടെ പേരും വലിച്ചിഴയ്ക്കുന്നു. ദിലീപിന്റെയും മഞ്ജുവിന്റെയും ബന്ധത്തില്‍ മകള്‍ അസ്വസ്ഥയാണെന്നാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍.

ദിലീപ് വീണ്ടും വിവാഹം കഴിക്കുന്നതിനോട് മീനാക്ഷിക്ക് താത്പര്യമില്ലാത്ത വിവരം മുമ്പേ അറിയിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ കാവ്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളാണ് മീനാക്ഷി മഞ്ജുവിനൊപ്പം പോകുമെന്ന് പറയാന്‍ കാരണമെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. തുടര്‍ന്ന് വായിക്കൂ..

ന്യൂസ് റിപ്പോര്‍ട്ടര്‍ ലൈവില്‍ വന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് വാര്‍ത്ത തയ്യാറാക്കിയത്‌

ദിലീപിന്റെയും കാവ്യയുടെയും വിവാഹ വാര്‍ത്തകള്‍

ദിലീപിന്റെയും കാവ്യയുടെയും വിവാഹ വാര്‍ത്തകള്‍ തെറ്റാണെന്നും ഒരു വിഭാഗം പറയുന്നുണ്ട്. കാരണം മീനാക്ഷിയെ ദിലീപിന് കാര്യമാണ്. മീനാക്ഷിയുമായി ദിലീപിന് പിണങ്ങാന്‍ ഇഷ്ടമുണ്ടാകില്ലെന്നാണ് പറയുന്നത്.

ദിലീപിന് കാവ്യയുമായുള്ള അടുപ്പം

ദിലീപിന് കാവ്യയുമായുള്ള അടുപ്പമാണ് മഞ്ജുവുമായി വേര്‍പിരിയാന്‍ കാരണമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍ പ്രചരിക്കുന്നത് ഗോസിപ്പുകളാണെന്ന് ദിലീപ് പറഞ്ഞിരുന്നു.

വാര്‍ത്തകളോട് പ്രതികരിക്കാതെ മഞ്ജു

ദിലീപിന് കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഒട്ടേറെ ഗോസിപ്പുകള്‍ ഉണ്ടായെങ്കിലും മഞ്ജു കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ വിവാഹ വാര്‍ത്ത മഞ്ജുവിനെ അസ്വസ്ഥയാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Actor Dileep marriage plan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam