Related Articles
ശരിക്കും പൃഥ്വിരാജ് കര്‍ണനില്‍ നിന്ന് പിന്മാറാനുള്ള കാരണം എന്താണെന്ന് അറിയാമോ?
അന്നേ അറിയാമായിരുന്നു കര്ണ്ണന് ചെയ്യുമെന്ന്, ടാറ്റൂ കാണിച്ച് വിക്രമിന്റെ പ്രതികരണം, വീഡിയോ കാണൂ!
ആര്‍എസ് വിമലിന്റെ കര്ണന് മലയാളത്തിലല്ല, ലക്ഷ്യം ബാഹുബലിയുടെ റെക്കോര്‍ഡ്!
പൃഥ്വിരാജ് പിന്മാറിയ കര്ണന് ചെയ്യാന്‍ വിക്രം ആദ്യം മടിച്ചതിന് കാരണം, വിമല്‍ വെളിപ്പെടുത്തുന്നു
പൃഥ്വിരാജിന്റെ കര്ണന് അല്ല വിക്രത്തിന്റെ കര്ണന്! പൃഥ്വിയെ മാറ്റിയതിന്റെ കാരണം ഇതാണ്...
കര്ണന് പൃഥ്വിയുടെയും വിമലിന്റെയും സ്വപ്നമായിരുന്നു, ഒടുവില്‍ പൃഥ്വിയില്ല വിക്രം കര്‍ണനാവുന്നു!
കര്‍ണനാകാന്‍ പൃഥ്വിരാജ് ഒരുങ്ങുന്നു, ലൂസിഫറിനും, ആട് ജീവിതത്തിനും ശേഷം കര്‍ണനിലേക്ക്?
മമ്മൂട്ടിയുടെ കർണൻ ഉപേക്ഷിച്ചിട്ടില്ല, പൃഥ്വിരാജിനും മുമ്പേ എത്തും? പ്രഖ്യാപനം മമ്മൂട്ടി നേരിട്ട്?
വീരപുരുഷന്‍മാരാവാനുള്ള മത്സരത്തിലാണ് താരങ്ങള്‍. സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല യുവതാരങ്ങളുമുണ്ട്!
മമ്മൂട്ടി പഴശ്ശിരാജയായാലും കുഞ്ഞാലി മരയ്ക്കാരായാലും നിര്‍മ്മാതാവിന്റെ അവസ്ഥ ഇത് തന്നെ.. ഏത്?
മാമാങ്കം, കുഞ്ഞാലി മരയ്ക്കാര്‍, കര്ണന്.. മമ്മൂട്ടി ഇതെന്തിനുള്ള പുറപ്പാടാണ്? ലക്ഷ്യം മോഹന്‍ലാലോ?
ആര്‍എസ് വിമലിന്റെ അഹങ്കാരമോ, പൃഥ്വിരാജിന്റെ കര്ണന് ഇനി സംഭവിയ്ക്കുമോ?
പൃഥ്വിരാജിന്റെ വസ്ത്രങ്ങള്‍ ലേലത്തിന് വെക്കുന്നു!1 രൂപ മുതലാണ് ലേല തുക,പിന്നില്‍ നല്ലൊരു കാര്യമുണ്ട്
വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായിരുന്നെങ്കിലും ഇന്ദ്രന്‍സിനെ മലയാളികള്‍ തിരിച്ചറിഞ്ഞത് ഇപ്പോഴായിരുന്നു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ദ്രന്‍സായിരുന്നു. ശേഷം എങ്ങും താരത്തെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു.
ഇച്ചിരി പഴക്കമുണ്ടെന്നേ ഉള്ളൂ.. കണ്ടിറങ്ങുമ്പോൾ ഒരു പരോൾ കിട്ടിയ സുഖമാ.. ശൈലന്റെ റിവ്യൂ!!
ഇപ്പോള്‍ ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണനില്‍ ഇന്ദ്രന്‍സുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പ്രധാനമുള്ള വേഷത്തില്‍ തന്നെയാണ് ഇന്ദ്രന്‍സ് അഭിനയിക്കുന്നതെന്നാണ് സൂചന.
മഹാവീര്‍ കര്‍ണ
എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മഹാവീര്‍ കര്‍ണ. തിരക്കഥ പൂര്‍ത്തിയാക്കിയ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഒക്ടോബറോട് കൂടി റാമോജി റാവു ഫിലിം സിറ്റിയില്‍ നിന്നും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ താരങ്ങള്‍ ആരൊക്കെയാണെന്നുള്ള കാര്യങ്ങള്‍ കൂടുതല്‍ പുറത്ത് വന്നിട്ടില്ല. തമിഴിലും ഹിന്ദിയിലുമായി നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാളത്തില്‍ നിന്നും നടന്‍ ഇന്ദ്രന്‍സ് പ്രധാനപ്പെട്ടൊരു വേഷം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ദ്രന്‍സിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.
ചിയാന്‍ വിക്രം നായകന്‍...
ചിത്രത്തില്‍ കര്‍ണനായി അഭിനയിക്കുന്നത് വിക്രമാണ്. വലിയ കാന്‍വാസിലൊരുക്കുന്ന സിനിമ ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. 300 കോടി രൂപയോളമാണ് സിനിമയുടെ മുതല്‍ മുടക്കെന്നാണ് പുറത്ത് വിട്ട ആദ്യ റിപ്പോര്‍ട്ടുകളില്‍ സംവിധായകന്‍ വ്യക്തമാക്കിയിരുന്നത്.
കര്‍ണന്‍ മലയാളത്തില്‍ നിര്‍മ്മിക്കുന്ന സിനിമയാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മഹാവീര്‍ കര്‍ണനായി വരുമ്പോള്‍ സിനിമ തമിഴിലും ഹിന്ദിയിലുമായിട്ടാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഡബ്ബ് ചെയ്്ത് മലയാളമടക്കം 32 ഭാഷകളില്‍ സിനിമ എത്തിക്കുമെന്ന് തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.
ബോളിവുഡ് താരങ്ങള്‍..
ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയെ ഞെട്ടിക്കാനുള്ള വരവിനായി ഒരുങ്ങുന്ന സിനിമയില്‍ ബോളിവുഡില്‍ നിന്നും താരങ്ങളുണ്ടാവും. എന്നാല്‍ അവര്‍ ആരൊക്കെയായിരിക്കും എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. അക്കാര്യം പിന്നാലെ അറിയിക്കാമെന്ന് വിമല്‍ പറഞ്ഞിരുന്നു. രണ്ട് വര്‍ഷത്തിനിടെ എട്ട് തവണ കര്‍ണന്റെ തിരക്കഥ മാറ്റി എഴുതിയിരുന്നു. കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായ തിരക്കഥയുമായി വിമല്‍ ശബരിമലയിലെത്തി പ്രത്യേക അനുഗ്രഹം നേടിയത്. റാംമോജി ഫിലിം സിറ്റി കൂടാതെ ജയപൂര്‍, കാനഡ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍സ്.
പൃഥ്വിരാജിന്റെ കര്‍ണന്‍
എന്ന് നിന്റെ മൊയ്തീന്‍ ഹിറ്റായതിന് ശേഷം ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന സിനിമ കര്‍ണനാണെന്നും ചിത്രത്തില്‍ നായകന്‍ പൃഥ്വിരാജ് ആണെന്നുമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് മലയാളത്തില്‍ കര്‍ണന്‍ ഇല്ലെന്നും തന്റെ സിനിമയിലെ നായകന്‍ ചിയാന്‍ വിക്രം ആണെന്നും സംവിധായകന്‍ വ്യക്തമാക്കിയത്. പൃഥ്വിരാജ് സിനിമയില്‍ ഇല്ലെന്നുള്ളത് മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. കര്‍ണന് പകരം മഹാവീര്‍ കര്‍ണയായ സിനിമയ്ക്ക് പിന്നില്‍ ഹോളിവുഡില്‍ നിന്നുള്ള പല ടെക്‌നീഷ്യന്മാരും ഉണ്ടാവുമെന്നാണ് പറയുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് കിങ്ഡമാണ് സിനിമ നിര്‍മ്മിക്കുന്നത്.
സാമുവല്‍ പ്രതിഫലം കൂട്ടി ചോദിച്ചത് വെറുതേയല്ല! സുഡാനി കുതിക്കുന്നു, 13 ദിവസത്തെ കളക്ഷന്‍ ഇങ്ങനെ...!
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.