»   » ബച്ചന് അവാര്‍ഡ് കിട്ടിയാലും മമ്മൂട്ടിക്ക് കിട്ടരുത്, ഇന്നസെന്റിന് ഇങ്ങനെ തോന്നാനുണ്ടായ കാരണം?

ബച്ചന് അവാര്‍ഡ് കിട്ടിയാലും മമ്മൂട്ടിക്ക് കിട്ടരുത്, ഇന്നസെന്റിന് ഇങ്ങനെ തോന്നാനുണ്ടായ കാരണം?

By: Sanviya
Subscribe to Filmibeat Malayalam

കുറച്ച് കാലം മുമ്പ് ഒരു ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയത്ത് അമിതാഭ് ബച്ചന്‍, മമ്മൂട്ടി, ഇന്നസെന്റ് എന്നിവരുടെ പേരായിരുന്നു സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നത്. പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയായിരുന്നു ഇന്നസെന്റ് അവാര്‍ഡ് പട്ടികയില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇന്നസെന്റും വൈകാതെ പട്ടികയില്‍ നിന്ന് പുറത്തായി. പിന്നീട് അമിതാഭ് ബച്ചനും മമ്മൂട്ടിയുമായിരുന്നു മത്സരിക്കുന്നത്.

പക്ഷേ അവാര്‍ഡ് പട്ടികയില്‍ നിന്ന് അവസാന നിമിഷം പുറത്തായ ഇന്നസെന്റിന് ഒറ്റ ആഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അമിതാഭ് ബച്ചന് അവാര്‍ഡ് കിട്ടണം, പക്ഷേ മമ്മൂട്ടിക്ക് കിട്ടരുതെന്നായിരുന്നു. മമ്മൂട്ടിയോട് ഇന്നസെന്റിന് ഇത്ര ദേഷ്യമോ? അതേ ഇന്നസെന്റിന് മമ്മൂട്ടിയോട് ഇത്രയും ദേഷ്യം തോന്നാനും കാരണമുണ്ടായിരുന്നു. തുടര്‍ന്ന് വായിക്കൂ...

അമിതാഭ് ബച്ചന് അവാര്‍ഡ് കിട്ടിയാലും മമ്മൂട്ടിക്ക് കിട്ടരുത്, ഇന്നസെന്റിന് ഇങ്ങനെ തോന്നാനുണ്ടായ കാരണം?

സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു മമ്മൂട്ടിയുടെ ആ ചോദ്യം. കൊച്ചിന്‍ ഹനീഫ്, ഇന്നസെന്റ്, മനോജ് കെ ജയന്‍ എല്ലാവരും ഇരിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു.

അമിതാഭ് ബച്ചന് അവാര്‍ഡ് കിട്ടിയാലും മമ്മൂട്ടിക്ക് കിട്ടരുത്, ഇന്നസെന്റിന് ഇങ്ങനെ തോന്നാനുണ്ടായ കാരണം?

അതിനിടെ മമ്മൂട്ടി ചോദിക്കുന്നു ബൈബിള്‍ എഴുതിയത് ഏത് ഭാഷയിലാണെന്ന് അറിയുമോ? കൊച്ചിന്‍ ഹനീഫയും മനോജ് കെ ജയനും അറിയില്ലെന്ന് ഉടന്‍ മറുപടി പറഞ്ഞു. ഇന്നസെന്റും പതുക്കെ അറിയില്ലെന്ന മറുപടി തന്നെ പറഞ്ഞു.

അമിതാഭ് ബച്ചന് അവാര്‍ഡ് കിട്ടിയാലും മമ്മൂട്ടിക്ക് കിട്ടരുത്, ഇന്നസെന്റിന് ഇങ്ങനെ തോന്നാനുണ്ടായ കാരണം?

വീണ്ടും ഇന്നസെന്റിനോട് ചോദിക്കുന്നു, താനൊരു ക്രിസ്ത്യാനിയല്ലേ എന്നിട്ടും ഇക്കാര്യങ്ങളൊന്നും അറിയില്ലേ. എന്നാല്‍ മനസിലാക്കിക്കോളൂ ഹീബ്രു ഭാഷയിലാണ് ബൈബിള്‍ എഴുതിയിരിക്കുന്നത്.

അമിതാഭ് ബച്ചന് അവാര്‍ഡ് കിട്ടിയാലും മമ്മൂട്ടിക്ക് കിട്ടരുത്, ഇന്നസെന്റിന് ഇങ്ങനെ തോന്നാനുണ്ടായ കാരണം?

ഹീബ്രു ഭാഷയിലാണ് ബൈബിള്‍ എഴുതിയിരിക്കുന്നതെന്ന് കുറച്ച് പേര്‍ക്ക് മാത്രമെ അറിയു. അല്ലെങ്കില്‍ ഓര്‍മ്മ കാണുകയില്ല. പക്ഷേ ബൈബിള്‍ ഹീബ്രു ഭാഷയിലാണ് എഴുതിയിരിക്കുന്നതെന്ന് അറിയാത്ത ഇന്നസെന്റിനെ മലയാളികള്‍ക്ക് മുഴുവന്‍ അറിയാം. ഇന്നസെന്റിന്റെ മറുപടി കേട്ടപ്പോള്‍ എല്ലാവരുമൊന്ന് ഞെട്ടി. ഇതായിരുന്നു പിന്നീട് അവാര്‍ഡ് ചടങ്ങില്‍ പോലും ഇന്നസെന്റിന് മമ്മൂട്ടിയോട് ഇത്ര ദേഷ്യം തോന്നിയത്.

English summary
Actor Innocent, Mammootty in National Award.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam