»   » മോഹന്‍ലാലിന്റെ 'ഓഷോ ലുക്ക്' ആകാംക്ഷയോടെ ആരാധകര്‍!

മോഹന്‍ലാലിന്റെ 'ഓഷോ ലുക്ക്' ആകാംക്ഷയോടെ ആരാധകര്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ 'ഓഷോ ലുക്ക്' സോഷ്യല്‍ മീഡയയില്‍ വൈറലാകുകയാണ്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഓഷോ ലുക്ക് പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ ചിത്രം 'ലൂസിഫറി'ന് പിന്നാലെയായിരുന്നു ഇത്.

എന്നാല്‍ ലാലിന്റെ മേക്കോവര്‍ പുതിയ ചിത്രത്തിന് വേണ്ടിയാണോ എന്നത് വ്യക്തമല്ല. എന്തായാലും ആരാധകര്‍ ആകാംക്ഷയിലാണ്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

ഇതാണ് ഫോട്ടോ

മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ.

ലൂസിഫര്‍

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ മോഹന്‍ലാലാണ് നായക വേഷം അവതരിപ്പിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

മോഹന്‍ലാല്‍ ജിബു ജേക്കബ് ചിത്രം

ജിബു ജേക്കബ് ചിത്രമായ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. മീനയാണ് ചിത്രത്തിലെ നായിക.

ഒപ്പം ഹിറ്റിലേക്ക്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഒപ്പത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു വരികയാണ്.

English summary
Actor Mohnalal facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam