»   » സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പ്രകാശ് രാജ് ആരാധകന് കിട്ടിയ എട്ടിന്റെ പണി!!! താരങ്ങള്‍ക്കിത്ര ദേഷ്യമോ??

സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പ്രകാശ് രാജ് ആരാധകന് കിട്ടിയ എട്ടിന്റെ പണി!!! താരങ്ങള്‍ക്കിത്ര ദേഷ്യമോ??

Posted By: Karthi
Subscribe to Filmibeat Malayalam

മുന്‍കോപത്തിന് ഒട്ടും പിന്നിലല്ലാത്ത നിരവധി താരങ്ങള്‍ മലയാളത്തിലുണ്ട്. ദേഹത്ത് സ്പര്‍ശിച്ച ആരാധകനെ തല്ലിയും അര്‍ദ്ധ രാത്രി ഫോണ്‍ വിളിച്ച് വാര്‍ത്തയായ താരങ്ങളും ഉണ്ട്. ആരാധാകന്റെ ഫോണ്‍ എറിഞ്ഞുടച്ച തെന്നിന്ത്യന്‍ താരം പ്രകാശ് രാജാണ് ഇപ്പോഴത്തെ താരം.

Prakash Raj

സിനിമയുടെ ചിത്രീകരണ ആവശ്യത്തിനായി ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങുന്ന എക്‌സിറ്റ് ഗേറ്റില്‍ അദ്ദേഹത്തെ കാത്ത് ആരാധകരും നില്‍ക്കുന്നുണ്ടായിരുന്നു. കടുത്ത ആരാധകനായ ഒരു യുവാവ് അദ്ദേഹത്തെ കടന്ന് പിടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

Prakash Raj

ഉടന്‍ തന്നെ ആരാധാകന്റെ ഫോണ്‍ പിടിച്ചുവാങ്ങി തറയിലിട്ട് എറിഞ്ഞ് ഉടയ്ക്കുകയായിരുന്നു. മൊബൈല്‍ കഷണങ്ങളായി ചിതറിപ്പോയി. ആരാധകന്‍ പ്രകാശ് രാജുമായി കയര്‍ത്തെങ്കിലും താരം തന്റെ കാറില്‍ കയറി സ്ഥലം വിട്ടു. സംഭവത്തേക്കുറിച്ച്. എയര്‍പോര്‍ട്ട് അധികൃതരോട് പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ലന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

English summary
Actor Prakash Raj destroy his fan's mobile phone while he trying to take one selfie with Prakash Raj. The incident was taken place at Chennai airport.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam