Don't Miss!
- News
റിപ്പബ്ലിക് ദിനം: രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങള്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് പ്രത്യേക അതിഥി
- Sports
കൂടുതല്‍ വൈറ്റ് വാഷ് ജയം, ഇന്ത്യന്‍ നായകന്മാരില് മുന്നിലാര്? ടോപ് ത്രീയെ അറിയാം
- Lifestyle
നല്ല സമയം അടുത്തെത്തി, കൈയ്യിലെത്തുന്നത് കിടിലന്‍ നേട്ടങ്ങള്‍; ഇന്നത്തെ രാശിഫലം
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
ചന്ദ്രമുഖി 2 വില്‍ വെട്ടയനെ അവതരിപ്പിക്കുന്നത് രാഘവ ലോറന്‍സ്, രജനികാന്ത് മറ്റൊരു വേഷത്തിൽ?
പി. വാസു സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ചന്ദ്രമുഖി.ശിവാജി പ്രൊഡക്ഷൻസിനു കീഴിൽ രാംകുമാർ ഗണേശൻ ആണ് ഈ ചലച്ചിത്രം നിർമ്മിച്ച ഈ ചിത്രത്തിൽ രജനീകാന്ത്, പ്രഭു, ജ്യോതിക, നയൻതാര ,വടിവേലു, നാസർ, ഷീല, വിജയകുമാർ, വിനയ പ്രസാദ്, സോനു സൂദ്, വിനീത്, മാളവിക, കെ.ആർ. വിജയ എന്നിങ്ങനെ വൻ താരനിരയായിരുന്നു അണിനിരന്നത്. 1993 ഡിസംബർ 23 ന് മലയാളത്തില്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പാണിത്. തമിഴിൽ ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ചിത്രം കൂടിയായിരുന്നു ചന്ദ്രമുഖി.

എനിക്ക് മലയാള സിനിമ തന്നത് അതാണ്, വിജയ് സേതുപതിയോട് കമൽ ഹാസൻ
ചിത്രത്തിന്റെ രണ്ടാം പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. ചന്ദ്രമുഖി 2 എന്ന പേര് ഇട്ടിരിക്കുന്ന രണ്ടാം പതിപ്പ് സംവിധാനം ചെയ്യുന്നതും പി വാസു തന്നെയാണ്. ഇതില്‍ രജനികാന്തിന്റെ കഥാപാത്രമായ വെട്ടയന്റെയും ചന്ദ്രമുഖിയുടെയും പിന്നാമ്പുറ കഥകളാണ് സിനിമയുടെ പ്രമേയമെന്ന് സംവിധായകന്‍ ഒരു സ്വാകര്യ ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആദ്യത്തെ ഭാഗത്തിലുളള പല താരങ്ങളും രണ്ടാം ഭാഗത്തിലില്ല. രജനികാന്തിന്റെ കഥാപാത്രം രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നത് നടനും സംവിധായകനുമായ രാഘവ ലോറൻസാണ്. സംവിധായകൻ പി വാസു തന്നെയാണ് ഇക്കാര്യം അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
അന്ന് തോണി തള്ളിയപ്പോൾ എനിക്ക് ഈഗോ അടിച്ചു, എയർഫോഴ്സ് ജോലി രാജിവച്ചു നടനായതിനെ കുറിച്ച് ബാലാജി
രാഘവ ലോറൻസും ഈ സിനിമയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചന്ദ്രമുഖി 2 ൽ താനും ഭാഗമാകുന്നുണ്ടെന്ന് അറിയിച്ചത്. എന്നാൽ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. കൊറോണ ദുരിതാശ്വാസത്തിലേക്ക് ധനസഹായം നൽകുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയപ്പോഴായിരുന്നു ചിത്രത്തിന്റെ പേര് താരം പരാമർശിച്ചത്.ഈ സിനിമയുടെ ഭാഗമാകുന്നതിന് കിട്ടിയ വിഹിതം കൊറോണ ദുരിതാശ്വാസത്തിലേക്ക് കൊടുക്കുന്നു എന്നായിരുന്നു താരത്തിന്‌റെ പോസ്റ്റ്.
ശൂന്യത അനുഭവിച്ച കാലങ്ങളായിരുന്നു , ജീവിതത്തിലുണ്ടായ അപ്രതീക്ഷിത ദുരന്തത്തെ കുറിച്ച് ദേവി അജിത്ത്
അതേസമയം ചന്ദ്രമുഖി 2 ന്റെ രണ്ടാം ഭാഗത്തിൽ രജനികാന്ത് ഉണ്ടാകില്ല എന്നുളള റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതല്ല, രജനി മനോരോഗവിദ്ഗധന്റെ വേഷം ചെയ്യുന്നുണ്ടെന്നും മറ്റുചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.