ഐറ്റം ഡാന്‍സിലൂടെ മാര്‍ക്കറ്റ് പിടിച്ചതോടെ അഹങ്കാരമായി! നടി മുമൈത്തിന്റെ കരിയര്‍ അവസാനിക്കാന്‍ കാരണം ലോറന്‍സ്?
ഐറ്റം ഡാന്‍സ് കളിച്ച് ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്ത് തരംഗമായി മാറിയ താരമാണ് മുമൈത്ത് ഖാന്‍. ഗ്ലാമര്‍ നായികയായി വളരെ ഫോമിലായിരുന്നു മുമൈത്ത്. സൂപ്പര്‍താര സിനിമകളിലെല്ലാം കേവലം മിനുറ്റുകള്‍ മാത്രമുള്ള പാട്ടിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നടി സ്വന്തമാക്കി.
മുമൈത്തിന്റെ പാട്ടുകള്‍ ഉണ്ടെന്ന് അറിഞ്ഞ് മാത്രം സിനിമ കാണാന്‍ പോയവരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരപദവിയിലേക്ക് എത്തിയിട്ടും വളരെ പെട്ടെന്നാണ് മുമൈത്ത് ഖാന്‍ സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുന്നത്. അവസരങ്ങളൊന്നും ലഭിക്കാതെ വരികയും മുമൈത്തിന്റെ സ്ഥാനത്ത് പുതിയ നടിമാര്‍ കയറിപ്പറ്റുകയും ചെയ്തു. ഇതിനൊക്കെ കാരണം ഡാന്‍സ് മാസ്റ്റര്‍ ലോറന്‍സുമായി നടി വഴക്ക് കൂടിയതാണെന്നാണ് പറയപ്പെടുന്നത്.

ഒരു കാലത്ത് തമിഴ്, തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ സിനിമാലോകത്താണ് ഐറ്റം ഡാന്‍സിന് പ്രചാരമേറെ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മുമൈത്തിനെ പോലെ അത്യാവശ്യം ഗ്ലാമര്‍ വസ്ത്രം ധരിച്ച് അഭിനയിക്കുന്നവര്‍ക്ക് വലിയ മാര്‍ക്കറ്റായിരുന്നു. നിര്‍മാതാക്കളും സംവിധായകരുമൊക്കെ നടിയുടെ ഡേറ്റിന് വേണ്ടി കാത്തുനിന്നു. സിനിമയില്‍ അവരുടെ ഡാന്‍സ് ഉണ്ടെന്ന് അറിയുന്നത് തന്നെ പ്രേക്ഷകര്‍ക്കും ആവേശമായിരുന്നു.
ഇത്രയൊക്കെ ജനപ്രീതി നേടിയതോടെ നടിയുടെ സ്വഭാവത്തിലും മാറ്റം വന്നു. പലവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടി സിനിമയുടെ ലൊക്കേഷനുകളില്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി. മാത്രമല്ല സിനിമാ സെറ്റുകളില്‍ വൈകി വരികയും വസ്ത്രങ്ങള്‍ സ്വന്തം ഇഷ്ടത്തിന് ധരിക്കാനുമൊക്കെ തുടങ്ങിയതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാന്‍ തുടങ്ങി.
സൂപ്പര്‍താരം നാഗാര്‍ജുന അടക്കമുള്ളവര്‍ക്ക് പോലും മുമൈത്തിന് വേണ്ടി സെറ്റില്‍ കാത്തിരിക്കേണ്ട അവസ്ഥയും വന്നു. ഇക്കാര്യം പതിയെ ഡാന്‍സ് കൊറിയോഗ്രാഫറും ചലച്ചിത്ര സംവിധായകനുമായ ലോറന്‍സും അറിഞ്ഞു. അദ്ദേഹം നടിയ്ക്ക് മുന്നറിയിപ്പ് നല്‍കി. അഭിനയിക്കണമെന്നുണ്ടെങ്കില്‍ കൃത്യസമയത്ത് വരികയും അണിയറ പ്രവര്‍ത്തകര്‍ പറയുന്ന വസ്ത്രം ധരിക്കുകയും വേണം. അതിന് പറ്റില്ലെങ്കില്‍ ഇവിടെ നിന്ന് ഇറങ്ങി പോകണമെന്നാണ് ലോറന്‍സ് പറഞ്ഞത്.

ലോറന്‍സിന്റെ വാക്കുകള്‍ കേട്ട് ദേഷ്യം വന്ന മുമൈത്ത് സെറ്റില്‍ വെച്ച് അദ്ദേഹവുമായി വഴക്ക് കൂടി. ശേഷം ഇരുവരും തമ്മില്‍ വലിയ തര്‍ക്കത്തിലേക്കും എത്തി. അതിന് ശേഷം, ലോറന്‍സിന്റെ ഐറ്റം ഗാനങ്ങളില്‍ മുമൈത്തിനെ അഭിനയിപ്പിച്ചില്ല. പതിയെ നടിയുടെ കരിയര്‍ തന്നെ അവസാനിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി.
അന്നത്തെ മികച്ച കൊറിയോഗ്രാഫര്‍മാരില്‍ ഒരാളായ ലോറന്‍സിന് അത്യാവശ്യം സ്വാധീനമുള്ളതിനാല്‍ പലരും മുമൈത്തിന് ഓഫറുകള്‍ നല്‍കാതെയായി. ഒരു നൃത്തസംവിധായകന്‍ ആണെന്ന നിലയില്‍ അദ്ദേഹത്തെ നടി ബഹുമാനിക്കണമായിരുന്നു എന്നാണ് ആരാധകര്‍ പറഞ്ഞത്. അങ്ങനൊരാള്‍ ശാസിച്ചാല്‍ ബഹുമാനത്തോടെ അത് സ്വീകരിക്കുകയായിരുന്നു വേണ്ടതെന്നും തുടങ്ങി മുമൈത്തിന് വ്യാപക വിമര്‍ശനം ലഭിച്ചു. ശേഷം റായ് ലക്ഷ്മി അടക്കമുള്ള നിരവധി താരസുന്ദരിമാര്‍ മുമൈത്തിന് പകരം ഐറ്റം ഡാന്‍സിലൂടെ തെന്നിന്ത്യയിലാകെ തിളങ്ങി.


Click it and Unblock the Notifications











