ചിമ്പു പിന്നെയും ചുംബിച്ചു
സിലമ്പരസന്‍ എന്ന ചിമ്പുവും ചുംബനവും പരസ്പര പൂരകമായ രണ്ട് വാക്കുകളാണോ. കോടംബക്കത്തുനിന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അല്ലെന്ന് പറയാനും തോന്നുന്നില്ല. കാമുകിമാര്‍ക്കൊപ്പവും ഇത്തരം ചുംബന രംഗങ്ങള്‍ക്കൊപ്പവും ചിമ്പു എന്നും വാര്‍ത്തകളിലുണ്ടാകും.
നിലവില്‍ നയന്‍താരയോ ഹന്‍സികയോ എന്ന തര്‍ക്കം തന്നെ തമിഴകത്ത് നടക്കുന്നുണ്ട്. അതിനിടയില്‍ ചിമ്പു വീണ്ടും ഒരു ചുംബന വിവാദത്തില്‍ പെട്ടിരിക്കുകയാണ്. നയന്‍താരയോ ഹന്‍സികയോ അല്ല പുതിയ കാമുകി, കന്നടയില്‍ നിന്നാണ് ഈ സുന്ദരി.

ഹര്‍ഷിക പൂനച്ചയുമായുള്ള ചുംമ്പനമാണ് യൂട്യൂബിലൂടെ ഇപ്പോള്‍ ആഘോഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം മലേഷ്യയില്‍ നടന്ന സീമ അവാര്‍ഡ് നിശയില്‍ ചിമ്പുവിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ ഹര്‍ഷിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹന്‍സികയുമായി പിരിഞ്ഞു നില്‍ക്കുന്ന ചിമ്പു പുതിയ കൂട്ടുകാരിയെ കണ്ടെത്തിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടയിലാണ് ചുമ്പന വീഡിയോയും ലീക്കായിരിക്കുന്നത്. എന്തായാലും നയന്‍താരയെ ഇനി നോക്കുന്നില്ലെന്ന് തോന്നുന്നു. ഇതുപോലൊരു ചുംമ്പന രംഗത്തോടെയാണ് നയന്‍സും ചിമ്പുവും പിരിഞ്ഞത്


Click it and Unblock the Notifications











