സുരേഷ് ഗോപി നടിയെ ലിപ് ലോക്ക് ചെയ്തതോടെ ഭാര്യ വീണ്ടും താലിക്കെട്ടിച്ചു! അന്നത്തെ മാസികയിലെ കഥ വീണ്ടും വൈറല്‍

കുറച്ച് കാലത്തിന് ശേഷം വീണ്ടും സുരേഷ് ഗോപിയുടെ സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗരുഡന്‍ എന്ന ചിത്രമാണ് തിയറ്ററുകളിലേക്ക് എത്തിയത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളില്‍ താരം പങ്കെടുത്തിരുന്നു.

ഇതിനിടെ ചില വിവാദങ്ങളും സുരേഷ് ഗോപിയുടെ പേരില്‍ ഉയര്‍ന്ന് വന്നു. എന്നാല്‍ മുന്‍പ് ലങ്ക എന്ന സിനിമയില്‍ നടി മംമ്ത മോഹന്‍ദാസിനൊപ്പം ലിപ് ലോക് സീനില്‍ അഭിനയിച്ചതിന്റെ പേരിലും താരം വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ ലിപ് ലോക്ക് രംഗത്തില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടില്ലെന്ന തരത്തില്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ നടന്‍ സംസാരിച്ചതാണ് വീണ്ടും ചര്‍ച്ചയാവുന്നത്.

suresh-gopi-

അവതാരക: സുരേഷ് ഏട്ടനെ ഇതുവരെ ലിപ് ലോക്ക് സീനില്‍ കണ്ടിട്ടില്ലല്ലോ?

സുരേഷ് ഗോപി : 'എനിക്ക് അത്തരം റോള്‍ വന്നിട്ടില്ല '

അവതാരക: വന്നാല്‍ ചെയ്യുമോ?.

സുരേഷ് ഗോപി : 'തീര്‍ച്ചയായും'..

ഇനി ലിപ് ലോക് സീന്‍ അഭിനയിക്കേണ്ടി വന്നാല്‍ തീര്‍ച്ചയായും ചെയ്യുമെന്നും ഇതുവരെ ചെയ്തിട്ടില്ലെന്നുമാണ് ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപി പറയുന്നത്. എന്നാല്‍ ലങ്ക എന്ന സിനിമ സുരേഷ് ഗോപിയും, അവതാരകയും മറന്ന് പോയെന്ന് തോനുന്നു. മലയാളത്തിലെ ഒരു നായക നടന്‍ ലിപ് ലോക്ക് ചെയ്ത ആദ്യ സിനിമയാണ് ലങ്ക എന്നാണ് ഓര്‍മ.. എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പ് വൈറലാവുന്നത്.

ഇതിന് മറുപടിയുമായി സുരേഷ് ഗോപിയെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങളാണ് ആരാധകര്‍ കമന്റായി പങ്കുവെക്കുന്നത്. ലങ്ക എന്ന സിനിമയുടെ പ്രൊമോഷന് മെയിന്‍ ഹൈലൈറ്റ് ഈ സീന്‍ തന്നെ ആയിരുന്നു എന്നാണ് ഒരാള്‍ പറയുന്നത്. മലയാളത്തിലെ ഒരു മുന്‍നിര നായകന്‍ ആദ്യമായി ലിപ് ലോക് ചെയ്യുന്ന സിനിമയായിരുന്നു.

അനുഭൂതിയില്‍ സുരേഷേട്ടനും ഖുശ്ബുവും തമ്മില്‍ സമാനമായൊരു സീന്‍ ഉണ്ടായിരുന്നു. മഴയത്ത വാഴയില പിടിച്ചു വരുമ്പോള്‍. പണ്ട് സിനിമ ഇറങ്ങിയപ്പോള്‍ തിയേറ്റര്‍ പ്രിന്റ് വീഡിയോ കാസ്സറ്റില്‍ ഉണ്ടായിരുന്നു. പിന്നീട്, ടിവിയിലും, വിസിഡി യിലും ഒന്നും കണ്ടിട്ടില്ലെന്നാണ് ചിലര്‍ വെൡപ്പടുത്തുന്നത്. എന്നാല്‍ അത് ഇന്റിമേറ്റ് സീന്‍ മാത്രമായിരുന്നു എന്നും ലിപ് ലോക് അതില്‍ ഇല്ലായിരുന്നുവെന്നുമാണ് മറ്റ് പലരും പറയുന്നത്.

suresh-gopi-

ലങ്കയുടെ പേരില്‍ രാധിക മൂകാംബികയില്‍ കൊണ്ട് പോയി പിന്നെയും താലി കെട്ടിച്ചതോകെ അന്നത്തെ സിനിമ വാരികയില്‍ വായിച്ചത് ഓര്‍ക്കുന്നുണ്ടെന്നാണ് കൂടുതല്‍ പേരും പറയുന്നത്. അന്ന് ഭയങ്കര വിവാദം ആയ വിഷയമായിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ ഈ സിനിമയെ കുറിച്ച് പറഞ്ഞ് ഉടക്കുകയും പിന്നെ ഒന്നും കൂടെ താലി കെട്ടി എന്നൊക്കെ അന്ന് മാസികയില്‍ വായിച്ചത് ഓര്‍ക്കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു.

സുരേഷ് ഗോപി എന്നും നല്ല നടന്‍ തന്നെയാണ്. ഇടയ്ക്ക് അദ്ദേഹം തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം സമാന സ്വഭാവമുള്ളത് പോലെയായി പോയി. ഇതോടെയാണ് സുരേഷ് ഗോപിയുടെ പോലീസ് കഥാപാത്രങ്ങള്‍ മാത്രം പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കാന്‍ കാരണം. എന്നാല്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലാണ് താരം അഭിനയിക്കുന്നത്.

സിനിമയില്‍ പല വിവാദങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് ശേഷമാണ് സുരേഷ് ഗോപിയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത്. അടുത്തിടെ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ നടനെതിരെ കേസ് എടുക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X