വിവാഹ വാർഷിക ദിനത്തിൽ വിജയ് ഭാര്യയെ മറന്നു?, സ്വീ‍ഡനിൽ തൃഷയ്ക്കൊപ്പം ദളപതി അവധി ആഘോഷിക്കുന്നു?

അടുത്തിടെയായി ഏറ്റവും കൂടുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഭാര്യ സം​ഗീത സൊർണലിം​ഗവുമായുള്ള വിവാഹബന്ധം നടൻ വിജയ് ഉപേക്ഷിക്കാൻ പോകുന്നുവെന്നത്. ഇരുവരും ഇപ്പോൾ അത്ര ചേർച്ചയിൽ അല്ലെന്നും റിപ്പോർട്ടുകളുണ്ട്.

മാത്രമല്ല നടി തൃഷയുമായി വിജയ് പ്രണയത്തിലാണെന്നും ​ഗോസിപ്പുകളുണ്ട്. എന്നാൽ ഇതെല്ലാം ​ഗോസിപ്പുകളാണെന്നും വിജയിയും സം​ഗീതയും മക്കളോടൊപ്പം വിദേശത്ത് സമയം ചിലവഴിക്കുകയാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം വിജയിയുടെയും സം​ഗീതയുടെയും വിവാ​ഹ വാർഷികമായിരുന്നു.

അതിന്റെ ഭാ​ഗമായി വിജയിയും സം​ഗീതയും ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് അനാവശ്യമായ അഭ്യൂഹങ്ങൾക്ക് അറുതി വരുത്താമെന്ന പ്രതീക്ഷയിൽ സംഗീതയുടെ പേരിലുള്ള ഹാഷ്‌ടാഗും ആരാധകർ ട്രെൻഡ് ചെയ്തിരുന്നു. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായി ട്രെന്റായത് മറ്റൊന്നായിരുന്നു. സ്വീഡനിൽ നിന്നുള്ള നടി തൃഷയുടെ ഒരു ഫോട്ടോയാണ് വൈറലായത്.

Trisha, vijay

താരം തന്നെയാണ് സ്വീഡനിൽ അവധി ആഘോഷിക്കുന്നതിനിടെ പകർത്തിയ ഒരു ചിത്രം സമ്മർ ഓഫ് 2023 എന്ന ഹാഷ്ടാ​ഗിൽ പങ്കുവെച്ചത്. മഞ്ഞ നിറത്തിലുള്ള പ്രിന്റഡ് ഫ്രോക്ക് ധരിച്ച് കൂൾഡ്രി​ഗ്സിന്റെ ചിത്രം പകർത്തുന്ന തൃഷയാണ് ഫോട്ടോയിലുള്ളത്.

നടിയുടെ ഫോട്ടോ നിമിഷ നേരങ്ങൾക്കൊണ്ടാണ് വൈറലായത്. ജയംരവിയുടെ ഭാര്യ അടക്കം നിരവധി സെലിബ്രിറ്റികളും ആരാധകരും കമന്റുമായി എത്തി. താരത്തിന് ലഭിച്ച കമന്റുകളിൽ ഏറെയും ഫോട്ടോ പകർത്തിയത് വിജയ് ആണോ എന്നതാണ്. ചിലർ വിജയിയാണ് തൃഷയുടെ കാൻഡിഡ് ഫോട്ടോ പകർത്തിയതെന്ന് ഉറപ്പുള്ളത് പോലെയും കമന്റ് ചെയ്തിട്ടുണ്ട്.

നേരത്തെ വിജയ് തന്റെ മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് നടി കീർത്തി സുരേഷിനൊപ്പം രഹസ്യ ജീവിതം നയിക്കുകയാണെന്ന് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ലിയോ ചിത്രം പ്രാരംഭ ഘട്ടത്തിൽ കീർത്തി സുരേഷിനെ ഉപേക്ഷിച്ച് തൃഷയുമായി വിജയ് വിദേശത്തേക്ക് പോയിയെന്നും ഉടൻ തന്നെ ഇരുവരും വിവാഹം കഴിക്കാൻ പോകുന്നുവെന്നും പ്രചരിക്കാൻ തുടങ്ങി.

അടുത്തിടെ തൃഷയ്ക്കൊപ്പം വിജയ് യാത്ര ചെയ്യുന്ന ചിത്രങ്ങൾ പ്രചരിച്ചതും ​ഗോസിപ്പിന്റെ ആഴം കൂട്ടിയിരുന്നു. ലിയോ ഷൂട്ടിംഗ് കഴിഞ്ഞതും വിജയ് ഒരു ചെറിയ ഇടവേളയെടുത്ത് നേരെ പോയത് നോർവേയിലേക്കായിരുന്നു.

Trisha, vijay

പക്ഷെ ഇവിടെ തന്നെ നടി തൃഷയെയും വിജയ്‌യുടെ ഒപ്പം കണ്ടത് ആരാധകരുടെ ഊഹാപോഹങ്ങൾ കൂടാൻ കാരണമായി. രണ്ടുപേരെയും ഇവിടുത്തെ ഒരു പൊതുസ്ഥലത്തുവെച്ചാണ് ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തത്. എന്ത് കാരണത്താലാണ് വിജയ്‌യും തൃഷയും ഒന്നിച്ചുപോയത് എന്നാണ് കുറച്ച് ദിവസം മുമ്പ് പ്രചരിച്ച ചോദ്യം. ഇതിന് പിന്നാലെയാണ് തൃഷയുടെ പുതിയ ചിത്രം സോഷ്യൽമീഡിയയിൽ ട്രെന്റിങായത്.

നാൽപ്പതുകാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. വർഷങ്ങൾക്ക് മുമ്പ് ഒരു വ്യവസായിയുമായി താരത്തിന്റെ വിവാഹ നിശ്ചയം നടന്നെങ്കിലും പിന്നീട് അത് മുടങ്ങി. 1999ലാണ് സംഗീതയെ വിജയ് ജീവിത സഖിയാക്കിയത്. പൂവേ ഉനക്കാഗെ എന്ന സിനിമയുടെ വിജയത്തിന് പിന്നാലെയാണ് ദളപതിയെ എല്ലാവരും ശ്രദ്ധിച്ചുതുടങ്ങിയത്. ചിത്രത്തിലെ നടന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് തുടര്‍ച്ചയായ വിജയ ചിത്രങ്ങളാണ് വിജയ്ക്ക് ലഭിച്ചത്. ഇത് നടന് തമിഴ്‌നാട്ടില്‍ ആരാധക പിന്തുണ വര്‍ധിക്കാന്‍ കാരണമായി. പൂവെ ഉനക്കാഗെയ്ക്ക് ശേഷമുളള ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈ ഫിലിം സിറ്റിയില്‍ നടക്കുമ്പോഴാണ് ഒരു ആരാധിക വന്ന് വിജയുടെ പ്രകടനത്തെ പ്രശംസിക്കുന്നത്. അന്ന് നടന് അടുത്ത് എത്തിയ ആരാധിക മറ്റാരുമായിരുന്നില്ല വിജയുടെ ഭാര്യ സംഗീത സോമലിം​ഗമായിരുന്നു.

ശ്രീലങ്കയില്‍ നിന്നുളള തമിഴ് വ്യവസായിയുടെ മകളാണ് സംഗീത. സംഗീതയെ ആദ്യമായി കണ്ടതിനെ കുറിച്ച് വിജയുടെ അമ്മ ശോഭ ചന്ദ്രശേഖര്‍ മുമ്പ് ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. വിജയ്ക്കും സം​​ഗീതയ്ക്കും സഞ്ജയ്, ദിവ്യ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. ഇരുവരും വിദേശത്ത് പഠിക്കുകയാണ്.

Read more about: trisha vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X