ചിയാൻ അപ്പൂപ്പനാകാൻ പോകുന്നു! ആഘോഷമാക്കി താരകുടുംബം...

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ചിയാൻ വിക്രം. തമിഴിലാണ് ചിയാൻ സജീവമെങ്കിലും മലയാളത്തിൽ താരത്തിന് കൈനിറയെ ആരാധകരുണ്ട്. താരത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും മലയാളത്തിലും മികച്ച വിജയം നേടാറുണ്ട്. വിക്രമിന് മലയാളി പ്രേക്ഷകരുമായും മലയാള സിനിമയുമായും വളരെ അടുത്ത ബന്ധമാണുളളത്. ഇതിനെ കുറിച്ച് താരം പല തവണ പറഞ്ഞിട്ടുമുണ്ട്. വലിപ്പ ചെറുപ്പം നോക്കാതെ എല്ലാവരോടും ഒരുപോലെയാണ് വിക്രം പെരുമാറുന്നത് . ഇത് തന്നെയാണ് താരത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാക്കുന്നത്.

ചിയാൻ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിത ചിയാൻ കുടുംബത്തിൽ നിന്ന് ഒരു സന്തോഷ വാർത്തയാണ് പുറം ലോകത്ത് എത്തുന്നത്. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേയ്ക്ക് കടക്കാൻ പേകുകയാണ് ചിയാൻ. താരപുത്രി അമ്മയാകാൻ പോകുകയാണത്രേ. എന്നാൽ താരം കുടുംബം ഈ വാർത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആഘോഷമാക്കി താരകുടുംബം

2017 ലാണ് ചിയാന്റെ മകൾ അഷിത വിവാഹിതയായത്. കരുണാനിധിയുടെ മൂത്ത മകന്‍ എംകെ മുത്തുവിന്റെ മകളുടെ മകൻ മനു രഞ്ജിത്താണ് അഷിതയുടെ കഴിത്തിൽ താലി ചാർത്തിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അഷിതയും മനുവും വിവാഹിതരായത്. അഷിത അമ്മയാകാൻ പോകുന്നത് ചെറിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം കുടുംബം. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചിട്ടില്ല. ചിയാൻ ആരാധകർ ഈ സന്തോഷ വാർത്ത ആഘോഷമാക്കുകയാണ്. താരപുത്രിയ്ക്കും വിക്രമിനും അഭിനന്ദം അറിയിച്ച് കൊണ്ട് ആരാധകർ എത്തുന്നുണ്ട്.

 ലളിതമായ  വിവാഹം

ലളിതമായ വിവാഹമായിരുന്നു അഷിതയുടേയും മനുവിന്റേതും. ഗോപാൽപുരത്തെ കരുണാനിധിയുടെ കുടുംബവീട്ടിൽ വെച്ച് നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്. ഇതുപോലെ തന്നെ വളരെ ലളിതമായിട്ടായിരുന്നു വിവാഹ നിശ്ചയവും നടത്തിയത്. വിവാഹത്തിന് ശേഷം സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വേണ്ടി ചെന്നൈയിൽ ഒരു സൽക്കാരം സംഘടിപ്പിച്ചിരുന്നു. വിജയ് അജിത്ത് തുടങ്ങിയവർ കുടുംബസമേതമാണ് വിവാഹ റിസപ്ഷനിൽ പങ്കെടുത്തത്. തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു അഷിതയുടേയും മനുവിന്റേയും.

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam
 വിവാഹ മോതിരം

സിനിമ കോളങ്ങളിൽ ചർച്ച ചെയ്യപ്പെടാത്ത താരപുത്രിയാണ് അഷിത. എന്നാൽ വിവാഹ നിശ്ചയത്തിന് ശേഷമാണ് അഷിതയുടെ പേര് സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയായത്. താരപുത്രിയുടെ വിവാഹ നിശ്ചയ മോതിരം കാണാതായത് വലിയ വാർത്തയായിരുന്നു. അന്ന് ഒരു തമിഴ് മാധ്യമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.അക്ഷിത ഐസ്‌ക്രീം പാര്‍ലറില്‍ പോയി തിരിച്ചെത്തുമ്പോഴാണ് കൈയ്യിലെ മോതിരം കാണാതായത്രേ. എന്നാൽ പിന്നീട് ഇതിനെ കുറിച്ചുള്ള റിപ്പേർട്ടുകൾ പുറത്ത് വന്നിരുന്നില്ല.

പ്രേക്ഷകരുടെ പ്രിയപ്പെട്ട  താര കുടുംബം

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് ചിയാന്റേത്. അച്ഛന് പിന്നാലെ മകവൻ ധ്രുവും സിനിമയിൽ എത്തിയിട്ടുണ്ട്. താരപുത്രന്റെ ആദ്യ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ആദിത്യ വർമ്മ സിനിമയുടെ പ്രെമോഷനിൽ വിക്രവും സജീവമായിരുന്നു. പല വേദികളിൽ മകനോടൊപ്പം ചിയാനും എത്തിയിരുന്നു. ധ്രുവിന്റ പൂർണ്ണ പിന്തുണയായിരുന്നു വിക്രം നൽകിയത്. അച്ഛനാണ് തന്റ ബാക്ക്ബോൺ എന്ന് ധ്രുവും അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X