തകർത്തു പൊളിച്ചു കിടുക്കി! തന്റെ ഹൃദയം കവർന്ന പാട്ട്! അനുശ്രീ പാടുന്നു....
ഗിത്തറിന്റെ പശ്ചാത്തല സംഗീതത്തിൽ പാട്ടു പാടുന്ന വീഡിയോ തരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Recommended Video

''സന്തോഷമായില്ലേ അരുണേട്ടാ'' എന്ന ഒറ്റ ഡയലോഗ് കൊണ്ട് പ്രേക്ഷ ശ്രദ്ധ നേടിയ താരമാണ് അനുശ്രീ. അതിനു ശേഷം തനിയ്ക് ലഭിച്ച കഥാപാത്രങ്ങളെയെല്ലാം തന്റേതായ രീതിയിൽ അവതരിപ്പിച്ച് ഫലിപ്പിക്കാൻ താരത്തിനു കഴിഞ്ഞു. അനുശ്രീയെ ഏറെ വ്യത്യസ്തമാക്കുന്നത് അവരുടെ ഭാഷ ശൈലിയാണ്.

എന്നാൽ അഭിനയം മാത്രമല്ല തന്റെ കയ്യിൽ ഒതുങ്ങുന്നതെന്ന് താരം തെളിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കിൽ സ്മൂൾ എന്ന ആപ്ലിക്കേഷനിലൂടെ പാട്ട് പാടി ആരാധകരെ താരം ഞെട്ടിച്ചിരുന്നു. എന്നാൽ ഇത്തവണ താരം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഗിത്തറിന്റെ പശ്ചാത്തല സംഗീതത്തിൽ പാട്ടു പാടുന്ന വീഡിയോ തരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആദ്യം വെണ്ണിലാ ചന്ദന കിണ്ണം
മമ്മുട്ടി ഭാനുപ്രിയ ജോഡികളായി എത്തിയ അഴകിയ രാവണൻ എന്ന ചിത്രത്തിലെ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനമാണ് താരം സ്മൂളിൽ പാടിയത്. അനുശ്രീയുടെ ഗാനം അന്ന് ആരാധകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരുന്നു.

ദാസേട്ടന്റെ ഗാനം
ഇപ്പോൾ അനുശ്രീ പാടിയിരിക്കുന്നത് മഴനിലാവ് എന്ന ചിത്രത്തിലെ ഋതുമതിയായ് എന്ന തുടങ്ങുന്ന ഗാനമാണ്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് യേശുദാസും ലത രാജും ചേർന്ന് ആലപിച്ച പാട്ടാണിത്

പ്രിയപ്പെട്ട പാട്ട്
വീഡിയോ പോസ്റ്റ് ചെയ്യുന്നതിനോടൊപ്പം ഇങ്ങനെ കൂടി അനുശ്രീ കുറിച്ചിരുന്നു.'' എന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന ഏറ്റവും മനോഹരമായ വരികൾ. അതെന്റെ ഹൃദയം കവർന്നു.ഞാൻ അതിനെ എന്റെ ഹൃദയത്തിലേയ്ക്ക് ചേർക്കുന്നു.''

തകർത്തു തിമിർത്തു പൊളിച്ചു
അനുശ്രീ മനോഹരമായിട്ടാണ് ഋതുമതിയായി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. റിയാസ് ഗിത്താറിന്റെ പശ്ചാത്തലത്തിലാണ് താരം പാട്ടു പാടിയിരിക്കുന്നത്. എന്തായാലും ഒരു കാര്യം വ്യക്തം അഭിനയം മാത്രമല്ല സംഗീതവും തനിയ്ക്ക് വഴങ്ഹുമെന്നു താരം ഒരു മിനിട്ട് മാത്രം ദൈർഘ്യമുള്ള വീഡിയോയിലൂടെ തെളിയിച്ചിരിക്കുകയാണ്
അനുശ്രീയുടെ പാട്ട്
അനുശ്രീയുടെ പാട്ട്


Click it and Unblock the Notifications











