twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാധ്യമങ്ങളുടെ മര്‍മ്മത്തടിക്കാന്‍ താരങ്ങള്‍, പണി പൃഥ്വിരാജിനും!!! സൂപ്പര്‍ താരങ്ങളുടെ മൗനാനുവാദവും??

    ദിലീപിനെതിരെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകാനാണ് താരങ്ങളുടെ തീരുമാനം.

    By Karthi
    |

    നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നായകന്‍ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമയില്‍ പുതിയ പ്രതിസന്ധികള്‍ രൂപപ്പെട്ടിരിക്കുകയാണ്. നിലവിലെ സിനിമ സംഘടനകളില്‍ നിന്നെല്ലാം ദിലീപിനെ പുറത്താക്കിയെങ്കിലും ഇപ്പോഴും സംഘടനകളുടെ പിന്തുണ ദിലീപിന് ലഭിക്കുന്നുണ്ടെന്നാണ് ലഭ്യമായി റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളില്‍ തുടര്‍ച്ചയായി ദിലീപിനെതിരായ വാര്‍ത്തകള്‍ വരുന്നതിലും താരങ്ങള്‍ അസ്വസ്ഥരാണ്.

    മാധ്യമങ്ങള്‍ കോടതിയുടെ റോള്‍ കൈകാര്യം ചെയ്യുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളും വിവിധ താരങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പലരും മാധ്യമങ്ങള്‍ക്കെതിരായ അനിഷ്ടം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരായ കടുത്ത നീക്കത്തിന് ഒരുങ്ങുകയാണ് താരങ്ങള്‍. താര സംഘടനയായി അമ്മയിലും വിമത നീക്കത്തിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നതായി റിപ്പോര്‍ട്ടുണ്ട്.

    മാധ്യമങ്ങള്‍ക്കെതിരെ താരങ്ങള്‍

    മാധ്യമങ്ങള്‍ക്കെതിരെ താരങ്ങള്‍

    ദിലീപിനെതിരെ വ്യക്തിഹത്യ നടത്തുകയാണ് മാധ്യമങ്ങള്‍ എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് താരങ്ങളില്‍ നിന്നും ഉണ്ടാകുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അവതരാകനെ തെറി വിളിക്കുന്ന നടി അനിത നായരുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായിരുന്നു.

    കടുത്ത നിലപാടിലേക്ക് നീക്കം

    കടുത്ത നിലപാടിലേക്ക് നീക്കം

    ചാനലുകള്‍ക്കെതിരെ കടുത്ത നിലപാടിലേക്ക് നീങ്ങാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ താരങ്ങള്‍. ചാനല്‍ പരിപാടികള്‍ ബഹിഷ്‌കരിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ താരങ്ങള്‍. ഇതിന് മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും പിന്തുണയുമുണ്ടെന്നാണ് അറിയുന്നത്.

    കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെട്ടെ

    കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെട്ടെ

    ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപെടട്ടേ എന്ന നിലപാടാണ് താരങ്ങള്‍ക്ക്. എന്നാല്‍ കുറ്റം തെളിയിക്കപെടും വരെ കൊടും ക്രിമിനലായി മുദ്ര കുത്തി ശിക്ഷ വിധിക്കുന്ന മാധ്യമ നിലപാട് അംഗീകരിക്കാനാകില്ല എന്ന നിലപാടാണ് താരങ്ങളില്‍ ഏറിയ പങ്കിനും.

    മാധ്യമങ്ങളുടെ ഏക പക്ഷീയ നിലപാട്

    മാധ്യമങ്ങളുടെ ഏക പക്ഷീയ നിലപാട്

    താരങ്ങള്‍ എല്ലാക്കാര്യങ്ങള്‍ക്കും ഏപ്പോഴും സഹകരിക്കുന്ന ചാനലുകള്‍ കോടതി വിധി വരുന്നത് വരെ കാത്തിരിക്കാതെ ഏകപക്ഷീയമായി ദിലീപിനെ ആക്രമിക്കുകയായിരുന്നു. അത് ശരിയായില്ലെന്നായിരുന്നു ഒരു പ്രമുഖ നടന്റെ നിലപാട്.

     പ്രമോഷന് ചാനല്‍ വേണ്ട

    പ്രമോഷന് ചാനല്‍ വേണ്ട

    ചാനലുകളെ ബഹിഷ്‌കരിക്കുന്നതിലൂടെ സിനിമകളുടെ പ്രമോഷന്‍ പ്രതിസന്ധിയിലാക്കുമെന്ന സംശയം പലരില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ സമൂഹമാധ്യങ്ങള്‍ക്ക് ഏറെ പ്രചാരമുള്ള ഇക്കാലത്ത് പ്രമോഷനുകള്‍ക്ക് ചാനലുകളുടെ സഹായം വേണ്ടെന്നാണ് താരങ്ങളുടെ നിലപാട്.

    എല്ലാം വിധിയുടെ അടിസ്ഥാനത്തില്‍

    എല്ലാം വിധിയുടെ അടിസ്ഥാനത്തില്‍

    കോടിതി ദിലീപിനെ കുറ്റവിമുക്തനാക്കിയാല്‍ ഈ നീക്കവുമായി മുന്നോട്ട് പോകാനാണ് താരങ്ങളുടെ തീരുമാനം. മുകേഷും ധര്‍മ്മജനും ഏഷ്യാനെറ്റിന്റെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ നിന്നും പിന്മാറുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഒട്ടേറെ താരങ്ങള്‍ ചാനല്‍ പരിപാടികളില്‍ അവതാരകരാണ്.

    സുരേഷ് ഗോപിയുടെ നിലപാട്

    സുരേഷ് ഗോപിയുടെ നിലപാട്

    ചാനല്‍ അവതാരകരില്‍ ഏറെ ശ്രദ്ധേയനായ നടനാണ് സുരേഷ് ഗോപി. താരങ്ങള്‍ അവതാരകരാകരുതെന്ന് അമ്മ ഒരിക്കല്‍ തീരുമാനിച്ചിരുന്നു. അന്ന് സുരേഷ് ഗോപി ഇത് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമ നിലപാടിനെ സുരേഷ് ഗോപി എതിര്‍ത്ത് രംഗത്ത് വന്നത് പുതിയ നീക്കത്തിനുള്ള പിന്തുണയാണെന്നാണ് സൂചന.

    പണി പൃഥ്വിരാജിനും കിട്ടും

    പണി പൃഥ്വിരാജിനും കിട്ടും

    ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അമ്മ എക്‌സിക്യൂട്ടിവ് യോഗം വിളിച്ച് ദിലീപിനെ പുറത്താക്കാന്‍ മുന്നിട്ടിറങ്ങിയത് പൃഥ്വിരാജും രമ്യ നമ്പീശനുമായിരുന്നു. ദിലീപ് കുറ്റ വിമുക്തനായി എത്തിയാല്‍ ഇവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തിറങ്ങാനും നീക്കമുണ്ട്.

    ആസിഫ് അലിയുടെ പിന്മാറ്റത്തിന് പിന്നില്‍

    ആസിഫ് അലിയുടെ പിന്മാറ്റത്തിന് പിന്നില്‍

    ദിലീപിനെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ഇനി ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് ആസിഫ് അലി പ്രഖ്യാപിച്ചത് പത്രസമ്മേളനം വിളിച്ചായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ നിലപാട് തിരുത്തി താരം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നിലും ദിലീപിനെ അനുകൂലിക്കുന്ന താരങ്ങളുടെ സമ്മര്‍ദ്ദമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

    അമ്മ പിളര്‍ന്നേക്കും

    അമ്മ പിളര്‍ന്നേക്കും

    ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗത്തില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ സംഘടനയില്‍ നിന്നും രാജിവെയ്ക്കാനായിരുന്നു യുവതാരങ്ങളുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പൃഥ്വിരാജിനും രമ്യ നമ്പീശനുമെതിരെ സംഘടന രംഗത്ത് വന്നാല്‍ അമ്മ പിളരാനുള്ള സാധ്യതകളും തള്ളിക്കളായാനാകില്ല.

    English summary
    Malayalam actors planning to boycott channel programme as part of their protest against media. It depends on the courts verdict on this case.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X