»   » ദിലീപിന്റെ ജീവിതം സിനിമയാകുന്നു!!! പ്രതിഛായ വീണ്ടെടുക്കാനുള്ള നീക്കം??? പക്ഷെ അത്ര എളുപ്പമല്ല!!!

ദിലീപിന്റെ ജീവിതം സിനിമയാകുന്നു!!! പ്രതിഛായ വീണ്ടെടുക്കാനുള്ള നീക്കം??? പക്ഷെ അത്ര എളുപ്പമല്ല!!!

Posted By: David
Subscribe to Filmibeat Malayalam

മലയാള സിനിമ അതിന്റെ എക്കാലത്തേയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത് മുതല്‍ ദിലീപിന്റെ അറസ്റ്റ് വരെ നീളുന്ന സംഭവവികാസങ്ങള്‍ സിനിമ സംഘടനകളുടെ അസ്ഥിത്വത്തെ പോലും ചോദ്യം ചെയ്യുന്നതായിരുന്നു. അറസ്റ്റിന് മുമ്പ് വരെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച സംഘടനകള്‍ അറസ്റ്റോടെ ദിലീപിനെ സംഘടനകളില്‍ നിന്നും പുറത്താക്കുകയും ചെയ്തു. 

സംഘടനകളില്‍ നിന്നും പുറത്താക്കിയെങ്കിലും താരങ്ങള്‍ ദിലീപിന് പിന്തുണയുമായി സജീവമാണ്. കോടതി വിധിക്കും വരെ ആരും കുറ്റവാളികളല്ലെന്നാണ് താരങ്ങളുടെ നിലപാട്. താന്‍ നിരപരാധിയാണെന്ന് ദിലീപ് ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നടി ആക്രമിക്കപ്പെട്ടതും തുടര്‍ സംഭവങ്ങളും ഉള്‍പ്പെടുത്തി ദിലീപിന്റെ ജീവിത കഥ സിനിമയാക്കാന്‍ ഒരുങ്ങുകയാണ്.

സിനിമയുടെ ലക്ഷ്യം

നിലവിലെ സാഹചര്യത്തില്‍ ദിലീപിന്റെ ജീവിത കഥ സിനിമയാകുമ്പോള്‍ അതിന് അതിന് ഒരു ലക്ഷ്യം മാത്രമേ ഉള്ളു. നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ നഷ്ടമായ ഇമേജ് തിരച്ച് പിടാക്കുക, ഒപ്പം ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് തെളിയിക്കുക.

അണിയറയില്‍ ഉറ്റ ചങ്ങാതി

ദിലീപിന്റെ ഉറ്റ ചങ്ങാതിയും ബിസിനസ് പങ്കാളിയുമായി നാദിര്‍ഷയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. നേരത്തെ ദിലീപിനെ നായകനാക്കി ഒരു സിനിമ നാദിര്‍ഷ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദിലീപ് അറസ്റ്റിലായതോടെ അത് അനിശ്ചിതത്വത്തിലാകുകയായിരുന്നു.

നായകനായി ദിലീപ്???

ദിലീപിന്റെ കഥ സിനിമയാകുമ്പോള്‍ നായകനായി ദിലീപ് എത്തുമോ എന്ന സംശയം സ്വാഭാവികമാണ്. ദിലീപിന് സമ്മതമാണെങ്കില്‍ ദിലീപ് തന്നെ നായകനാകുമെന്നാണ് ലഭിക്കുന്ന വിവരം. മലയാള സിനിമയിലെ ഒരു പ്രമുഖ നിര്‍മാതാവും നാദിര്‍ഷയ്‌ക്കൊപ്പമുണ്ടെന്നാണ് വിവരം.

നടി ആക്രമിക്കപ്പെട്ട സംഭവവും

നടി ആക്രമിക്കപ്പെട്ട സംഭവവും ദിലീപിന്റെ അറസ്റ്റും സിനിമയില്‍ വിഷയമാകും. ഈ സമയങ്ങളില്‍ ദിലീപും കുടുംബവും അനുഭവിച്ച പ്രതിസന്ധികളും മാനസീക പീഡനങ്ങളും ചിത്രത്തില്‍ ദൃശ്യവത്ക്കരിക്കും ഒപ്പം ഗോപാലകൃഷ്ണനിലേക്കുള്ള ദിലീപിന്റെ വളര്‍ച്ചയും പ്രണയവും ജീവിത വീഴ്ചകളും സിനിമയ്ക്ക് പ്രമേയമാകും.

ദിലീപ് മോചിതനാകണം

സിനിമ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ദിലീപ് ജയലില്‍ മോചിതനാകണം. ജയില്‍ മോചിതനായാല്‍ മാത്രം പോര കുറ്റവിമുക്തനാകണം. എന്നാല്‍ മാത്രമേ സിനിമ കൊണ്ട് ദിലീപിന്റെ പ്രതിഛായ തിരിച്ച് പിടിക്കാനാകു. ദിലീപ് കുറ്റവിമുക്തനായി എത്തിയാലും പ്രേക്ഷക പ്രതികരണം നിര്‍ണായകമാകും.

പ്രേക്ഷകര്‍ സ്വീകരിക്കുമോ???

ദിലീപ് നായകനായി എത്തുന്ന സിനിമയുടെ റിലീസ് താരത്തിന്റെ അറസ്റ്റിനേത്തുടര്‍ന്ന് അനിശ്ചിത്വത്തിലായിരിക്കുകയാണ്. പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കില്ല എന്നതരത്തിലുള്ള പ്രചരണങ്ങളും ശക്തമാണ്. ഈ അവസരത്തില്‍ ദിലീപിന്റെ കഥ തന്നെ സിനിമയാക്കിയാല്‍ പ്രേക്ഷകര്‍ സ്വകരിക്കുമോ എന്ന കാര്യം സംശയമാണ്.

'പ്രമുഖ നടന്‍' വെല്ലുവിളിയാകും

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ സിനിമയിലെ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. അതില്‍ മുന്‍നിരയിലുള്ള ബൈജു കൊട്ടാരക്കര ഈ വിഷയം ' പ്രമുഖ നടന്‍' എന്ന പേരില്‍ സിനിമയാക്കാന്‍ ഒരുങ്ങുകയാണ്. ഇത് ദിലീപിനെ ലക്ഷ്യം വച്ചുള്ളതാണെന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരത്തിലൊരു സിനിമ ദിലീപിന്റെ സിനിമയ്ക്ക് വെല്ലുവിളിയാകും.

പ്രതികരണമില്ല

എന്നാല്‍ ഈ വിഷയത്തോട് സിനിമയുടെ നിര്‍മാതാവ് പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അനുകൂലമായാലും പ്രതികൂലമായാലും അന്തിമ വിധി വരാന്‍ അധികം താമസമുണ്ടാകില്ലെന്നാണ് സൂചന.

ബോളിവുഡ് പ്രചോദനം

ജയില്‍ കഴിഞ്ഞ സഞ്ജയ് ദത്തിന്റേയും സല്‍മാന്‍ ഖാന്റേയും സിനിമകളെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇതില്‍ സഞ്ജയ് ദത്തിന്റെ സംഭവ ബഹുലമായ ജീവിത കഥ സിനിമയാകുകയാണ്. ഇതിന് പിന്നാലെയാണ് ജയിലില്‍ കഴിയേണ്ടിവന്ന നടന്റെ ജീവിതം മലയാളത്തിലും സിനിമയാകുന്നത്.

English summary
Nadirsha planning to direct Dileep's biopic. It includes actress abduction case and Dileep's mimicri, movie life and love.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam