പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ട് ഇത്രയും സുന്ദരിയാകുമോ? ഞെട്ടിക്കുന്ന മേക്കോവറുമായി അദിതി റാവുവിന്റെ ചിത്രങ്ങൾ

ഗ്ലാമര്‍ ലോകത്തെ താരസുന്ദരിമാരൊക്കെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തവരാണെന്ന് പൊതുവേ അഭിപ്രായമുണ്ട്. ഐശ്വര്യ റായി മുതല്‍ പ്രിയങ്ക ചോപ്ര വരെയുള്ള വിശ്വസുന്ദരിമാര്‍ പോലും മൂക്കിനും ചുണ്ടിനുമൊക്കെ സര്‍ജറി ചെയ്തിട്ടുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. അധികമാരും ഇക്കാര്യം തുറന്ന് പറയാന്‍ തയ്യാറാവില്ലെന്നതാണ് സത്യം.

അത്തരത്തില്‍ സുന്ദരിയാകാന്‍ വേണ്ടി സര്‍ജറി നടത്തിയെന്ന തരത്തില്‍ നടി അദിതി റാവു ഹൈദരിയുടെ പേരില്‍ ചില വാര്‍ത്തകള്‍ വരികയാണിപ്പോള്‍. അടുത്തിടെയാണ് ഈ പട്ടികയിലേക്ക് അദിതി കൂടി എത്തിയത്. അതിന് കാരണം നടിയുടെ പഴയൊരു ഫോട്ടോ സോഷ്യല്‍ മീഡിയിയലൂടെ പ്രചരിച്ചതാണ്.

aditi-rao

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അദിതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാല്‍ ചിത്രത്തിലുള്ളത് നടി തന്നെയാണോ എന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്ത അത്രയും രൂപമാറ്റമാണുള്ളത്. എങ്ങനെയാണ് നടിയ്ക്ക് ഇത്രത്തോളം മാറ്റം വന്നതെന്ന ചോദ്യമാണ് പ്ലാസ്റ്റിക് സര്‍ജറി എന്ന ഉത്തരത്തില്‍ എത്തി നില്‍ക്കുന്നത്.

വളരുന്നതിന് അനുസരിച്ച് രൂപവും ഷെയിപ്പുമൊക്കെ മാറുമെങ്കിലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള രൂപാന്തരമാണ് അദിതിയ്ക്ക് സംഭവിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. മുഖത്തിന് മാത്രമായി ഒന്നിലധികം സര്‍ജറികള്‍ അദിതി നടത്തിയിട്ടുണ്ടാവുമെന്നും അതല്ലാതെ ഇങ്ങനെയൊന്നും മാറാന്‍ ആര്‍ക്കും സാധിക്കില്ലെന്നുമാണ് പൊതുവേയുള്ള അഭിപ്രായം.

നടിയുടെ മൂക്കിലേക്ക് നോക്കിയാല്‍ വ്യത്യാസം പെട്ടെന്ന് മനസിലാവും. അതുപോലെ കണ്ണുകളിലെ നിറം മാറി, മുഖം കൂടുതല്‍ മെലിഞ്ഞത് പോലെയായി. പക്ഷേ എത്ര മാറിയിട്ടും അവളുടെ മൂക്കിന് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. നടി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയത് കൊണ്ടോ ഫിറ്റ്‌നെസ് നോക്കിയത് കൊണ്ടോ വന്ന മാറ്റമല്ല. ചില ശസ്ത്രക്രിയകള്‍ ചെയ്തു എന്നത് ഉറപ്പാണെന്ന് തന്നെ ആരാധകര്‍ ഉറപ്പിച്ച് പറയുന്നു.

aditi-rao

അതേ സമയം നടിയുടെ പോസ്റ്റിന് താഴെ ഒരു പ്ലാസ്റ്റിക് സര്‍ജന്‍ എഴുതിയ കമന്റും ശ്രദ്ധേയമായി. 'ഞാനൊരു സര്‍ജനാണ്, എന്തുകൊണ്ടാണ് സെലിബ്രിറ്റികള്‍ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കാത്തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. അതിലെന്താണ് തെറ്റെന്ന് എനിക്കറിയില്ല. ഇത് പരസ്യമാക്കിയാല്‍ കൂടുതല്‍ പേര്‍ ഈ പ്ലാസ്റ്റിക് സര്‍ജറിയെ പറ്റി അറിയുകയും അതിനെതിരെയുള്ള തെറ്റായ ചിന്താഗതി മാറുമെന്നും', അദ്ദേഹം പറയുന്നു.

സെലിബ്രിറ്റികളുടെ മിക്ക ശസ്ത്രക്രിയകളും വിജയകരമാവാറുണ്ടെങ്കിലും ചിലര്‍ക്ക് ഈ ശസ്ത്രക്രിയകള്‍ പരാജയപ്പെടുന്ന സാഹചര്യങ്ങളുണ്ട്. എന്നാല്‍ അദിതി റാവുവിന്റെ യഥാര്‍ത്ഥ രൂപം അപ്രത്യക്ഷമാവുകയും ഒരു പുതിയ രൂപം പ്രത്യക്ഷപ്പെടുകയും ചെയ്തു. അവള്‍ക്ക് നടത്തിയ ശസ്ത്രക്രിയ വിജയമായി എന്നും പഴയതിലും സുന്ദരിയായിട്ടാണ് ഇപ്പോഴുള്ള അവരെ കാണാനെന്നും ആരാധകര്‍ പറയുന്നു.

നിലവില്‍ വീണ്ടും വിവാഹിതയാവാന്‍ ഒരുങ്ങുകയാണ് അദിതി. തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ഥുമായി ഏറെ കാലമായി അദിതി പ്രണയത്തിലാണ്. അടുത്തിടെ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു. വൈകാതെ വിവാഹിതരായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം സിനിമയ്ക്ക് പുറമേ വെബ് സീരിസുകളിലൊക്കെ അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് നടി.

More from Filmibeat

Read more about: aditi rao
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X