'അന്ന് കപ്പിൾ ഡാൻസ്... ഇപ്പോൾ രണ്ടുപേരും ഇൻസ്റ്റയിൽ പരസ്പരം ഫോളോ ചെയ്യുന്നു'; ഹർദിക്ക്-അനന്യ സൗഹൃദം വൈറൽ!

ബോളിവുഡ് യുവ നടി അനന്യ പാണ്ഡെയും ടീം ഇന്ത്യ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഇൻസ്റ്റ​ഗ്രാമിൽ പരസ്പരം ഫോളോ ചെയ്യാൻ തുടങ്ങിയതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിൽ ഏറ്റവും മനോഹരമായി ഒരുമിച്ച് ഇരുവരും നൃത്തം ചെയ്തിരുന്നു. അന്ന് തന്നെ ഹാർദിക് പാണ്ഡ്യ-അനന്യ പാണ്ഡെ ഡാൻസ് ആരാധകരുടെ കണ്ണിൽ ഉടക്കുകയും ഒരു പ്രത്യേകത ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

രൺവീർ സിങ്, ഷനായ കപൂർ, അനിൽ കപൂർ തുടങ്ങിയവർക്കൊപ്പം ലഡ്‌കി ആംഖ് മാരേ എന്ന ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്തത്. വീഡിയോ വൈറലായതോടെ അനന്യയും ഹാർദിക്കും തമ്മിൽ അസാധ്യമായ കെമിസ്ട്രിയുണ്ടെന്നാണ് സോഷ്യൽമീഡിയ അഭിപ്രായപ്പെടുന്നത്. എന്നാൽ പുതിയ സൗഹൃദത്തെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Ananya Panday And Hardik Pandya

നാല് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ഹർദിക്കും ഭാര്യ നതാഷ സ്റ്റാൻകോവിച്ചും കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. കമന്റ് സെക്ഷൻ പോലും പൂട്ടികെട്ടിയ ശേഷമാണ് ഹർദിക്കും നതാഷയും വിവാഹമോചന വാർത്ത പ്രഖ്യാപിച്ചത്. പരസ്പര ധാരണയോടെയുള്ള വേർപിരിയലാണ് ഇരുവരുടേതും. ഹാർദിക്കിന്റെയും നതാഷയുടെയും പൂർണ സമ്മതത്തോടെയാണ് വിവാഹമോചനം.

ഇരുവരും തമ്മിൽ പിരിയാൻ കാരണം ആശയവിനിമയത്തിലെ പ്രശ്‌നങ്ങളാണെന്നാണ് അവരുമായി അടുപ്പമുള്ളവർ പറയുന്നത്. പൊരുത്തക്കേടുകൾ ഉണ്ടാകുമ്പോൾ അത് ഫലപ്രദമായി പറഞ്ഞ് പരിഹരിക്കാനുള്ള ക്ഷമ ഇരുവരിലും ഇല്ലായിരുന്നുവെന്നും ഇതാണ് വേർപിരിയലിലേക്ക് നയിച്ചതെന്നും ഇരുവരുടെയും അടുപ്പക്കാർ വ്യക്തമാക്കി.

തെറ്റായ കാര്യങ്ങൾ ഇരുവരേയും കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. തങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകണം എന്നാണ് ഹാർദിക്കിന്റെയും നതാഷയുടെയും ആവശ്യം. വിവാഹ ബന്ധവുമായി മുന്നോട്ട് പോയാൽ അതിന് സാധിക്കില്ലെന്നും ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചപ്പോൾ വ്യക്തമാക്കിയിരുന്നു.

ക്രിക്കറ്റ് താരമായ ഹാർദിക്കിനും നടിയും മോഡലുമായ നതാഷയ്‌ക്കും തങ്ങളുടെ പ്രൊഫഷണൽ ജീവിതവും വ്യക്തി ജീവിതവും തമ്മിൽ ഒന്നിച്ചുകൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്‌താവനയിൽ ഇരുവരും പറഞ്ഞിട്ടുണ്ട്.

ഹാർദിക്ക് പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം ഗ്യാലറിയിൽ നതാഷ നിറസാന്നിധ്യമായിരുന്നു. എന്നാൽ കുറച്ച് മാസങ്ങളായി നതാഷയെ ഹാർദിക്കുമൊത്ത് പൊതുപരിപാടികളിൽ കാണാതിരുന്നതോടെയാണ് വിവാഹമോചന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.

Ananya Panday And Hardik Pandya

ഇരുവർക്കും ഒരു മകനുണ്ട്. നതാഷ ഇപ്പോൾ മകനൊപ്പം കഴിഞ്ഞ ദിവസം സ്വന്തം നാടായ സെർബിയയിലേക്ക് മടങ്ങിപ്പോയി. അതുപോലെ തന്നെ അനന്യയും ഒരു ബ്രേക്ക് കഴിഞ്ഞ് നിൽക്കുകയാണ്. ഈ വർഷം മാർച്ചിലാണ് ആദിത്യ റോയ് കപൂറുമായുള്ള പ്രണയബന്ധം അനന്യ അവസാനിപ്പിച്ചത്.ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വളരെ പരസ്യമായിരുന്നു. എന്നാൽ അവർ വേർപിരിഞ്ഞതിനുശേഷം അതേ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

കഴിഞ്ഞ വര്‍ഷം കോഫി വിത്ത് കരണ്‍ എന്ന ഷോയിലാണ് ഇരുവരുടേയും പ്രണയം പരസ്യമായത്. അനന്യയും ആദിത്യയും പ്രണയത്തിലാണെന്ന തരത്തില്‍ ഷോയുടെ അവതാരകന്‍ കരണ്‍ ജോഹര്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും ഒരുമിച്ച് യൂറോപ്പിലേക്ക് യാത്ര പോയി. മാഡ്രിഡില്‍ ഒരുമിച്ച ഒരു സംഗീത പരിപാടിയിലും പങ്കെടുത്തു. ഇതുകൂടാതെ അനന്യയുടെ പിറന്നാളിന് ഇരുവരും ഒരുമിച്ച് മാലദ്വീപില്‍ പോയിരുന്നു.

More from Filmibeat

Read more about: ananya panday
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X