»   » രഹസ്യവിവാഹം ചെയ്ത് അഞ്ജലി ഒളിവില്‍?

രഹസ്യവിവാഹം ചെയ്ത് അഞ്ജലി ഒളിവില്‍?

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം അഞ്ജലിയെ കാണാതായ സംഭവം വലിയ വിവാദമായിരുന്നു. അഞ്ജലി പെട്ടെന്നൊരു ദിവസം വളര്‍ത്തമ്മയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അപ്രത്യക്ഷയാവുകയായിരുന്നു. പിന്നീട് സംഭവം പൊലീസ് കേസാവുകയും വലിയ വാര്‍ത്തയാവുകയും ചെയ്തപ്പോള്‍ താനെവിടെയും പോയിട്ടില്ലെന്നും പറഞ്ഞ് നടി പൊലീസ് സ്റ്റേഷനില്‍ ഹജരായി. പിന്നീട് വളര്‍ത്തമ്മയുടെ അടുത്തേയ്ക്ക് തന്നെ എത്തുകയും ചെയ്തു.

ഇപ്പോള്‍ വീണ്ടും അഞ്ജലിയെ കാണാനില്ലെന്ന് വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. ചലച്ചിത്രലോകത്തുള്ളവര്‍ തന്നെയാണ് അഞ്ജലിയെ കാണാന്‍ കഴിയുന്നില്ലെന്നും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പറയുന്നത്. ഇതുമൂലം അഞ്ജലി അഭിനയിച്ച പല ചിത്രങ്ങളും ഡബ്ബിങ് ജോലികളും മറ്റും പൂര്‍ത്തിയാക്കാന്‍ കഴിയാതെ പ്രശ്‌നത്തിലായിരിക്കുകയാണ്.

ഇത്തവണ വളര്‍ത്തമ്മയുമായുള്ള പ്രശ്‌നമല്ല അഞ്ജലിയുടെ തിരോധാനത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. ആന്ധ്രക്കാരനായ ഒരു നിര്‍മ്മാതാവിനെ അഞ്ജലി വളരെ രഹസ്യമായി വിവാഹം കഴിച്ചുവെന്നും ഹൈദരാബാദില്‍ എവിടെയോ രണ്ടുപേരും ഒന്നിച്ച് താമസിക്കുന്നുണ്ടെന്നുമാണ് സിനിമാ ലോകത്ത് പരക്കുന്ന വാര്‍ത്തകള്‍.

നേരത്തേ കരാറില്‍ ഒപ്പുവച്ച ചിത്രങ്ങളുടെ ഷൂട്ടിങ്ങിന് വേണ്ടിയാണേ്രത വിവാഹശേഷം അഞ്ജലി പുറത്തുവന്നത്. ഇനി പുതിയ ചിത്രങ്ങളൊന്നും സ്വീകരിക്കേണ്ടെന്ന നിലപാടിലാണേ്രത താരം.

English summary
Tamil actress Anjali, who was in news all these days, is playing hide and seek with media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam