For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നടിയെ ആക്രമിച്ച സംഭവം പ്രമുഖ നടന്റെ പകവീട്ടല്‍ ക്വട്ടേഷന്‍; അന്വേഷണം നടനിലേക്ക്.. പിടിമുറുകുമോ?

  By Rohini
  |

  ചലച്ചിത്ര നടിയ്ക്ക് നേരെ നടന്ന അക്രമത്തില്‍ ഞെട്ടിയിരിയ്ക്കുകയാണ് കേരള ജനത. സെലിബ്രിറ്റികള്‍ക്ക് ഇതാണവസ്ഥയിലെങ്കില്‍ സാധാരണക്കാരുടെ ഗതി എന്താകുമെന്നാണ് പലരുടെയും ആശങ്ക. വിഷയത്തില്‍ സിനിമാ പ്രവര്‍ത്തകരെല്ലാം ഒത്തുചേര്‍ന്ന് നടിയ്‌ക്കൊപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

  ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ പോലും ഭാവന ഇപ്പോള്‍ തയ്യാറല്ല എന്ന് പൃഥ്വിരാജ്, എനിക്കത് ഊഹിക്കാം

  എന്നാല്‍ ഇതെല്ലാം വെറും പ്രഹസനം മാത്രമാണെന്നാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍. നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ നടനാണത്രെ. വിഷയം പീഡനശ്രമല്ല എന്നും, റിയല്‍ എസ്റ്റേറ്റ് തര്‍ക്കമാണെന്നുമൊക്കെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  ക്വട്ടേഷന്‍ കൊടുത്തത് പ്രമുഖ നടന്‍

  നടിയുമായുള്ള റിയല്‍ എസ്റ്റേറ്റ് തര്‍ക്കവും സാമ്പത്തിക വിഷയങ്ങളും അവസാനിക്കാതെ വന്നപ്പോള്‍ കൊടും ക്രിമനലായ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തെ വാടകയ്‌ക്കെടുത്തത് മലയാളത്തിലെ പ്രമുഖ നടനാണത്രെ.

  വിരട്ടാനായിരുന്നു ക്വട്ടേഷന്‍

  നടിയെ വിരട്ടി ഭീഷണിപ്പെടുത്തി തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനായിരുന്നു ക്വട്ടേഷന്‍. പള്‍സര്‍ സുനിയും സംഘവും ചെയ്തതും അത് തന്നെയാണ്. എന്നാല്‍ നടിയുടെ കേസും മൊഴിയുമാണ് എല്ലാം തകിടം മറിയാന്‍ കാരണം. തട്ടിക്കൊണ്ടു പോകല്‍ ശ്രമം, പണം ആവശ്യപ്പെടല്‍, എന്നീ ഭീകരമായ കുറ്റകൃത്യങ്ങള്‍ വന്നതോടെ നടന്‍ ഉദ്ദേശിച്ചതെല്ലാം കീഴ്‌മേല്‍ മറിഞ്ഞു.

  പള്‍സര്‍ സുനിയെ സംരക്ഷിച്ച നടന്‍

  സിനിമാ മേഖലയില്‍ മയക്ക് മരുന്ന് വില്‍പന നടത്തിയിരുന്ന കൊടും ക്രിമിനയാണ് പള്‍സര്‍ സുനി. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ മറ്റൊരു പ്രമുഖ നടിയെ സമാനമായ രീതിയില്‍ ഉപദ്രവിച്ചിരുന്നു. നടിയെ ബലമായി വാഹനത്തില്‍ കയറ്റി നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ആ സംഭവം പുറംലോകം അറിഞ്ഞില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ പാട്ടാണ്. എന്നിട്ടും ഇത്തരമൊരു ക്രിമിനിലിനെ സിനിമയില്‍ പിടിച്ചു നിര്‍ത്തിയത് ഇപ്പോള്‍ ആരോപണത്തില്‍ പെട്ട ഈ നടനാണത്രെ. മേനകയെ ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ഭര്‍ത്താവും നിര്‍മാതാവുമായി സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു.

  പൊലീസിന് ലഭിച്ച വിവരങ്ങള്‍

  ഭീഷണിപ്പെടുത്തി, അപകീര്‍ത്തി പരമായ ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയെടുക്കല്‍ മാത്രമല്ല പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസിന് ആദ്യമേ വിവരം ലഭിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാട് സംബന്ധിച്ച വ്യക്തമായ വിവരം കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം പുറത്ത് വിടാമെന്നാണത്രെ പൊലീസ് നിലപാട്. നടിയുമായി വ്യക്തിപരമായി പ്രശ്‌നമുണ്ടായിരുന്ന മറ്റുചില സിനിമാ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

  നടിയുടെ മൊഴിയില്‍ വൈരുദ്ധ്യം

  നടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദേഹോപദ്രവമേറ്റ പാടുകളൊന്നും നടിയുടെ ദേഹത്തില്ലത്രെ. അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ സെറ്റില്‍ ആരെയെങ്കിലും സംശയമുണ്ടോ എന്നും, വെള്ളിയാഴ്ച രാത്രി ഷൂട്ടിങ് കഴിഞ്ഞ ശേഷം അപരിചിതനായ ഡ്രൈവറുടെ കാറില്‍ അസമയത്ത് ഒറ്റയ്ക്ക് വിട്ടതില്‍ അസ്വഭാവികതയുണ്ടോ എന്നും പൊലീസ് ചോദിച്ചപ്പോള്‍, സംശയമില്ലായിരുന്നു എന്നാണ് നടി മൊഴി നല്‍കിയത്.

  മഞ്ജുവിന്റെ വാക്കുകള്‍, എല്ലാവര്‍ക്കുമറിയാം

  നടിയെ ആക്രമിച്ചതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും വ്യക്തമായ പ്ലാനോടെ അക്രമിയ്ക്കുകയായിരുന്നു എന്നും കഴിഞ്ഞ ദിവസം സിനിമാകാര്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ മഞ്ജു വാര്യര്‍ തുറന്നടിച്ചിരുന്നു. എത്രവലിയ ഉന്നതനാണെങ്കിലും പിടികൂടണമെന്നും ശിക്ഷിക്കപ്പെടണമെന്നും നടി പറഞ്ഞു- സിനിമയ്ക്കകത്തെ പലര്‍ക്കും ആരാണ് ഈ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് അറിയാം എന്നാണ് ഈ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

  കേസ് ഒത്തു തീര്‍പ്പാക്കും?

  അതേ സമയം ഈ പരാതിയുമായി നടി അധികദൂരം പോകില്ലെന്നാണ് കേള്‍ക്കുന്നത്. സിനിമയ്ക്കകത്തെ വമ്പന്‍ തിമിഗംലങ്ങള്‍ ഇടപെട്ട് കേസ് ഒത്തുതീര്‍പ്പാക്കുമത്രെ. ഇഷ്ടതാരങ്ങളുടെ കൂട്ടുകാരനും അമ്മയുടെ നേതാവും സിനിമാ വ്യവസായം അടക്കിവാഴുന്നയാളുമാണ് ആരോപണ വിധേയനായ ഈ നടന്‍. നടിയുടെ അവസരങ്ങള്‍ ഈ നടന്‍ ഇടപെട്ട് ഒഴിവാക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

  English summary
  Actress attacked issue turn to famous actor in Malayalam

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more