»   » നടിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി! മരണത്തിന് പിന്നില്‍ ഭര്‍ത്താവ്?

നടിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി! മരണത്തിന് പിന്നില്‍ ഭര്‍ത്താവ്?

By: Teresa John
Subscribe to Filmibeat Malayalam

ഗായികയായും ചലച്ചിത്ര നടിയായും അറിയപ്പെട്ട ബിദിഷ ബെസ്ബരുവെ എന്ന നടിയെ ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്‍ബീര്‍ കപൂര്‍ നായകനായി അടുത്തിടെ റിലീസ് ചെയ്ത ജഗ്ഗ ജഗൂസ് എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച നടി ബിദിഷ ബെസ്ബരുവെ ആത്മഹത്യ ചെയ്തതായിട്ടാണ് പൊതുവേ ഉള്ള നിഗമനം.

നരസിംഹം റിലീസ് ചെയ്ത 18 വര്‍ഷം പൂര്‍ത്തിയാവുന്ന അന്ന് മലയാള സിനിമയ്ക്ക ഒരു സര്‍പ്രൈസ് ഉണ്ട്!അതാണിത്!

ആസാമിലെ അറിയപ്പെടുന്ന ഗായികയായിട്ടാണ് ബിദിഷയുടെ വളര്‍ച്ച. ശേഷം സിനിമകളില്‍ അഭിനയിച്ച ബിദിഷ പിന്നീട് നടിയായി അറിയപ്പെടുകയായിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ജഗ്ഗാ ജഗൂസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പ്രണയ വിവാഹമായിരുന്നു ബിദിഷയുടെത്. എന്നാല്‍ ഭര്‍ത്താവിന് അവിഹിതമുണ്ടെന്ന് നടി പലപ്പോഴും വീട്ടുകാരെ അറിയിച്ചിരുന്നതായിട്ടാണ് വിവരം.

 bidisha

സംഭവത്തില്‍ നടിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിട്ടും കോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് ബിദിഷയുടെ പിതാവാണ് പോലീസില്‍ വിവരം അറിയിച്ചത്. ശേഷം പോലീസ് എത്തി അകത്ത് നിന്ന് ലോക്ക് ചെയ്ത വാതില്‍ ചവിട്ടി തുറന്നപ്പോഴായിരുന്നു നടിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

English summary
Actress Bidisha Bezbaruah allegedly commits suicide, husband arrested
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam