»   » ശോഭനയ്ക്ക് വിവാഹത്തോടുള്ള കാഴ്ചപ്പാട് മാറിയോ? അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങുന്നു ??

ശോഭനയ്ക്ക് വിവാഹത്തോടുള്ള കാഴ്ചപ്പാട് മാറിയോ? അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങുന്നു ??

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയും നര്‍ത്തകിയുമായ ശോഭന വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പാപ്പരാസികളാണ് പുതിയൊരു കണ്ടെത്തലുമായി രംഗത്തു വന്നിട്ടുള്ളത്. നൃത്തത്തിന് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെച്ച ശോഭന നൃത്തപരിപാടികളുമായി സജീവമാവുന്നതിനിടയിലാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നത്.

അനുജത്തിക്ക് വേണ്ടി അവസരം ചോദിക്കുന്നു, ആരോപണത്തിന് ചുട്ട മറുപടിയുമായി നിക്കി ഗില്‍റാനി

സിനിമാ ലോകം തന്നെ ആകെ അമ്പരന്നിരിക്കുകയാണ് ഇത്തരത്തിലൊരു വാര്‍ത്ത കേട്ടതില്‍പ്പിന്നെ. എന്നാല്‍ ഇത്തരത്തിലൊരു വാര്‍ത്തയ്ക്ക് യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ല. കുടുംബ സുഹൃത്തിനെയാണ് വിവാഹം കഴിക്കുന്നുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

ഇത്ര കുരുത്തം കെട്ട പെണ്ണിനെ എന്തിനാ കൊണ്ടുവന്നത് ? സീമയ്ക്ക് നേരെ പൊട്ടിത്തെറിച്ച് ഐവി ശശി

മികച്ച അഭിനേത്രിയും നര്‍ത്തകിയും

അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവു തെളിയിച്ചിട്ടുള്ള താരമാണ് ശോഭന. സിനിമയോടൊപ്പം തന്നെ നൃത്തത്തിനും പ്രാമുഖ്യം നല്‍കുന്നുണ്ട്. നൃത്ത പരിപാടികളുമായി ശോഭന ഇപ്പോഴും സജീവമാണ്.

മലയാള മനസ്സില്‍ ഇടം നേടി

നടിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളി മനസ്സ് കീഴടക്കാന്‍ ശോഭനയ്ക്ക് കഴിഞ്ഞു. പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ താരത്തിന് കഴിഞ്ഞു.

ഗംഗ ഇന്നും നിറഞ്ഞു നില്‍ക്കുന്നു

മണിച്ചിത്രത്താഴിലെ ഗംഗ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഭാവാഭിനയത്തോടൊപ്പം തന്നെ നൃത്തത്തിലും താരം നന്നായി തിളങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്. ഗംഗയായും നാഗവല്ലിയായും മികച്ച പ്രകടനം തന്നെയാണ് ശോഭന പുറത്തെടുത്തത്.

സിനിമയിലേക്ക് എത്തിയത്

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 ലൂടെയാണ് ശോഭനയ്ക്ക് ആദ്യമായി നായികാവേഷം ലഭിച്ചത്. പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മികച്ച അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്.

അന്യഭാഷയിലും മികവു തെളിയിച്ചു

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും മികവു തെളിയിച്ച താരമാണ് ശോഭന. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പവും താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും ഈ അഭിനേത്രിക്ക് ലഭിച്ചിട്ടുണ്ട്.

പ്രമുഖ നടനുമായി പ്രണയം

പ്രമുഖ നടനുമായി ശോഭന പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ആ നടന്‍ വേറെ വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തയും ശോഭനയുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു.

വിവാഹത്തിനുള്ള ഒരുക്കത്തിലാണോ

അടുത്ത ബന്ധുവിനെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ശോഭന എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് താരമോ കുടുംബാഗംങ്ങളോ പ്രതികരിച്ചിട്ടില്ല.

തീരുമാനം മാറ്റിയോ

വിവാഹത്തോടുള്ള താരത്തിന്റെ മനോഭാവത്തില്‍ മാറ്റം വന്നോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും സിനിമാ ലോകവും. എന്നാല്‍ ഇതു സംബന്ധിച്ച് താരം യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

നൃത്തത്തിനാണ് കൂടുതല്‍ ശ്രദ്ധ

നൃത്തമാണ് തന്റെ ജീവിതമെന്നും അതിനിടയില്‍ പ്രണയത്തിനോ വിവാഹത്തിനോ സ്ഥാനമില്ലെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. പ്രായമേറുമ്പോഴും അവിവാഹിതയായി തുടരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ശോഭന ഇത്തരത്തില്‍ പ്രതികരിച്ചത്.

ശോഭനയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു

വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തയില്‍ ശോഭനയുടെ പ്രതികരണം അറിയാനായി സിനിമാ ലോകവും ആരാധകരും കാത്തിരിപ്പിലാണ്.

നൃത്തപരിപാടികളില്‍ സജീവമാണ്

നീണ്ട ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെയാണ് ശോഭന വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വന്നത്. എന്നാല്‍ തിരിച്ചു വരവിലും സിനിമയേക്കാള്‍ പ്രാധാന്യം നൃത്തത്തിന് തന്നെയാണ് താരം നല്‍കുന്നത്. നൃത്തപരിപാടിയുമായി അടുത്തിടെ ശോഭന പാലക്കാട് എത്തിയിരുന്നു.

കൂട്ടിന് ദത്തുപുത്രിയും

ശോഭനയ്ക്ക് കൂട്ടായി അനന്തനാരായണിയും കൂടെയുണ്ട്. 2001 ലാണ് ശോഭന അനന്തനാരായണിയെ ദത്തെടുത്തത്. അന്ന് ആറു
മാസമായിരുന്നു പ്രായം. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു അനന്തനാരായണിയുടെ ചോറൂണ്. ചോറൂണിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

English summary
Shobana chnage her attitude regarding with marriage ?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam