പ്രമുഖ മലയാള നടന്റെ വായ്‌നാറ്റം സഹിക്കവയ്യ; നടി സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി
സിനിമ സെറ്റില്‍ നിന്നും പല തരത്തിലുള്ള വാര്‍ത്തകളും കേട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊന്ന് ഇതാദ്യമായിരിക്കും. നടന്റെ വായ്‌നാറ്റം സഹിക്കാതെ ഷൂട്ടിങ് സെറ്റില്‍ നിന്നും നടി ഇറങ്ങിപ്പോയത്രെ. സംഭവം കോളിവുഡിലോ, ബോളിവുഡിലോ, ടോളിവുഡിലോ ഒന്നുമല്ല, നമ്മുടെ സ്വന്തം മോളിവുഡിലാണ്
തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയാണത്രെ ഇറങ്ങിപ്പോയത്. നടിയും നടനും തമ്മിലുള്ള ഒത്തിരി കോമ്പിനേഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. രാത്രി ഏറെ വൈകിയും ഷൂട്ടിങ് നടക്കുന്നതിനിടയിലാണ് നടി ഇറങ്ങിപ്പോയത്.

പരാതിയുമായി ആദ്യം നടി സംവിധായകനെ സമീപിച്ചിരുന്നുവത്രെ. സംവിധായകന്‍ നടിയെ സമാധാനിപ്പിച്ച് ഷൂട്ടിങ് തുടര്‍ന്നു. എന്നാല്‍ വായ്‌നാറ്റം സഹിക്കാന്‍ വയ്യാതായതോടെ നടി ഇറങ്ങിപ്പോകുകയായിരുന്നു എന്ന് ഓണ്‍ലൈന്‍മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിയ്ക്കുകയാണ്. രാത്രി വൈകിയുള്ള ഷൂട്ടിങാണ് വായ്‌നാറ്റത്തിന് കാരണമെന്ന് നടന്‍ വാദിയ്ക്കുന്നു. എല്ലാ നടീ - നടന്മാര്‍ക്കും ഈ പ്രശ്‌നമുണ്ടെന്നും, പലരും മൗത്ത് സ്േ്രപ അടിച്ചാണ് ഈ പ്രശ്‌നം പരിഹരിക്കുന്നതെന്നും നടന്‍ പറഞ്ഞു.
എന്നാല്‍ ഈ നടന്റെ വായ്‌നാറ്റം സഹിക്കാന്‍ കഴിയില്ലെന്ന് പല നടിമാരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നടി പറയുന്നു. ഈ നടനോടൊപ്പം വേറൊരു ചിത്രത്തില്‍ അഭിനയിച്ചപ്പോഴും നടി ഈ പ്രശ്‌നം ഉന്നയിച്ചതായി നടിയുടെ സുഹൃത്തുക്കളും പറയുന്നു.
സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും പ്രശ്‌നം രമ്യമായി പരിഹരിച്ച് ഷൂട്ടിങ് പെട്ടന്ന് തീര്‍ക്കാനാണ് സംവിധായകന്റെയും നിര്‍മാതാവിന്റെയും ശ്രമം. ഇല്ലാത്ത പക്ഷം നടിക്കെതിരെ താരസംഘടനയില്‍ പരാതി നല്‍കുമെന്നും അറിയുന്നു.


Click it and Unblock the Notifications