കെട്ടിപിടിച്ച് സ്‌നേഹം പുതുക്കി നടി ദുര്‍ഗ, 57 ദിവസങ്ങള്‍ക്ക് ശേഷം അവനെ കണ്ടു! ആരാണെന്ന് ചോദ്യം

ലോക്ഡൗണ്‍ ആയതോടെ വീടുകളില്‍ തന്നെ കഴിയേണ്ടി വന്നതോടെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയാത്ത സങ്കടത്തിലാണ് എല്ലാവരും. എന്നാല്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതോടെ പല സ്ഥലങ്ങളില്‍ കുടുങ്ങിയവര്‍ക്ക് വീടുകളിലേക്ക് എത്താന്‍ സാധിക്കുന്നുണ്ട്. അത്തരത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ടവന്‍ വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടി ദുര്‍ഗ കൃഷ്ണ.

ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയത് ആരാണെന്ന് നടി വ്യക്തമാക്കത്തതോടെ ഫോട്ടോയില്‍ ഉള്ള ആളെ കുറിച്ച് ചോദിച്ച് കൊണ്ട് എത്തുകയാണ് ആരാധകര്‍. എന്നാല്‍ നടിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് ഉയര്‍ന്ന് വരുന്നത്. പിന്നാലെ ഇതേ ചിത്രം പങ്കുവെച്ച് കൊണ്ട് അര്‍ജുന്‍ എച്ച് രവീന്ദ്രന്‍ എന്ന ആള്‍ കൂടി എത്തി. അര്‍ജുന്റെ പോസ്റ്റിനും രസകരമായ പ്രതികരണമാണ് ലഭിക്കുന്നത്.

ദുര്‍ഗയുടെ ഫോട്ടോ

57 ദിവസങ്ങള്‍ക്ക് ശേഷം അവനെ ഞാന്‍ കണ്ടു എന്ന തലക്കെട്ട് കൊടുത്ത് കൊണ്ടായിരുന്നു ദുര്‍ഘ പുതിയ ഫോട്ടോയുമായി എത്തിയത്. ചിത്രത്തില്‍ ഒരാളെ കെട്ടിപിടിച്ചിരിക്കുന്ന നടിയായിരുന്നു ഉണ്ടായിരുന്നത്. കൂടുതല്‍ പേരും ദുര്‍ഗയുടെ സഹോദരനാണിതെന്നായിരുന്നു കമന്റിട്ടത്. ചേട്ടനോ അനിയനോ ആവാമെന്നും ചിലര്‍ പറയുന്നു. ഒടുവില്‍ അര്‍ജുന്‍ എച്ച് രവീന്ദ്രന്‍ എന്ന ആളാണ് ഇതെന്ന് കണ്ടെത്തി. അവിടെയും സമാനമായ ഫോട്ടോ ഉണ്ടായിരുന്നു.

ദുര്‍ഗയുടെ ഫോട്ടോ

അര്‍ജുന്റെ പോസ്റ്റിന് താഴെ കമന്റുമായി ദുര്‍ഗയും എത്തിയിരുന്നു. നീ എന്റെ സ്‌നേഹമാണെന്ന് സൂചിപ്പിച്ച് ഒരു കവിത പോലെയുള്ള കമന്റായിരുന്നു നടി ഇട്ടത്. നിനക്ക് വേണ്ടി പാട്ട് പാടാന്‍ എനിക്ക് ഇഷ്ടമാണ്. നീ എന്റെ കണ്ണിലെ കൃഷ്ണമണിയാണ്. നീ എന്നും അവിടെയുണ്ടാകുമെന്ന് എനിക്ക് അറിയാം. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു എന്നൊക്കെയായിരുന്നു ദുര്‍ഗ കമന്റിട്ടത്. ഇതോടെ ആരാധകര്‍ക്ക് സംശയം വന്ന് തുടങ്ങി. ആദ്യം സഹോദരനെന്ന് കരുതിയവരെല്ലാം ചോദ്യമുന്നയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

ദുര്‍ഗയുടെ ഫോട്ടോ

അര്‍ജുന്റെ പോസ്റ്റിന് താഴെ ഒരാള്‍ ഡേറ്റ് ഫിക്‌സ് ചെയ്താലോ എന്ന് ചോദിച്ചിരുന്നു. ആദ്യം സുഹൃത്തിന്റെ കഴിയട്ടെ എന്നിട്ട് ആലോചിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ കമന്റ് കൂടി വന്നതോടെയാണ് ദുര്‍ഗയുടെ ഭാവി വരനാണോ ഇദ്ദേഹമെന്ന ചോദ്യം വീണ്ടും ഉയര്‍ന്നത്. ഒപ്പം ഇരുവരും കെട്ടിപ്പിടിച്ച് ഇരിക്കുന്നതിനാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് എവിടെ എന്ന് ചിലര്‍ ചോദിക്കുന്നു. ഇനി ശ്രദ്ധിക്കാമെന്നായിരുന്നു ഇരുവരുടെയും മറുപടി. എന്തായാലും ദുര്‍ഗയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ദുര്‍ഗയുടെ ഫോട്ടോ

സഹോദരനോ, സുഹൃത്തോ ആരുമാണെങ്കിലും നടിയുടെ വിവാഹ വാര്‍ത്തയ്ക്ക് വേണ്ടിയാണ് ഇനി എല്ലാവരും കാത്തിരിക്കുക. വരും ദിവസങ്ങളില്‍ പുതിയ ചിത്രത്തിലെ ആളെ കുറിച്ച് നടി തന്നെ വ്യക്തമാക്കുമെന്നാണ് വിചാരിക്കുന്നത്. ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജില്‍ വേറെയും നിരവധി ഫോട്ടോസ് ഉണ്ട്. അര്‍ജുന്റെ ഫോട്ടോയ്ക്ക് പിന്നാലെ തന്റെ മാതാപിതാക്കള്‍ വിവാഹവാര്‍ഷിക ആശംസകള്‍ അറിയിച്ച് കൊണ്ടും നടി എത്തിയിരുന്നു.

 ദുര്‍ഗയുടെ ഫോട്ടോ

പൃഥ്വിരാജ് നായകനായി അഭിനയിച്ച വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ദുര്‍ഗ കൃഷ്ണ. ആദ്യ ചിത്രത്തില്‍ തന്നെ പല പ്രായത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദുര്‍ഗ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു നടിയെ തേടി എത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X