സാന്ത്വനത്തിൽ നിന്നും ​ഗോപിക പിന്മാറുന്നു?, ശിവന്റെ അ‍ഞ്ജലിയായി ഷഫ്നയോ കൃഷ്ണപ്രിയയോ മതി, ചർച്ചകൾ സജീവം!

പ്രേക്ഷകപ്രിയം നേടിയ മലയാളത്തിലെ പരമ്പരയാണ് സാന്ത്വനം. എല്ലാത്തരം പ്രേക്ഷകരേയും സ്‌ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്ന പരമ്പര മലയാളത്തിലെ തന്നെ നമ്പർ വൺ‌ സീരിയലുകളിൽ ഒന്നാണ്. 2010ൽ സംപ്രേഷണം ആരംഭിച്ച സീരിയലിൽ ചിപ്പി, രാജീവ് പരമേശ്വരൻ, സജിൻ, ​ഗോപിക അനിൽ, രക്ഷ തുടങ്ങി ഒട്ടേറെ താരങ്ങളാണ് അഭിനയിക്കുന്നത്. ചിപ്പിയും ഭർത്താവും ചേർന്നാണ് സീരിയൽ നിർമ്മിക്കുന്നത്. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

കുറച്ച് ദിവസം മുമ്പാണ് സീരിയലിന്റെ സംവിധായകൻ ആദിത്യൻ ഹൃദയാഘാതം മൂലം അന്തരിച്ചത്. ആരാധകർക്കും സീരിയൽ ലോകത്ത് പ്രവർത്തിക്കുന്നവർക്കുമെല്ലാം അത് വലിയൊരു ഷോക്കായിരുന്നു. സീരിയൽ രംഗത്തെ സൂപ്പർ ഹിറ്റ് സംവിധായകനായിരുന്നു ആദിത്യൻ.

Santhwanam, serial

സാന്ത്വനം, ആകാശദൂത്, വാനമ്പാടി എന്നിവ ജനപ്രിയമാക്കുന്നതിൽ ആദിത്യൻ വഹിച്ച പങ്ക് വലുതാണ്. സജിൻ, ​ഗോപിക അനിൽ, രക്ഷ തുടങ്ങിയ പുതുമുഖ താരങ്ങൾക്ക് ആരാധകരുണ്ടായതും സാന്ത്വനത്തിന്റെ ഭാ​ഗമായ ശേഷമാണ്. സജിൻ-​ഗോപിക ജോഡിയുടെ ശിവൻ-അ‍ഞ്ജലി കോമ്പോയ്ക്ക് ആരാധകർ ഏറെയാണ്.

സാന്ത്വനം സീരിയലിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ശിവൻ-അഞ്ജലി കോമ്പോയുടെ കെമിസ്ട്രിയാണ്. ശിവാഞ്ജലി എന്നാണ് ഇവർ കുടുംബപ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ഒട്ടനവധി ഫാൻസ് പേജുകളും ശിവാഞ്ജലി കോമ്പോയ്ക്ക് ഉണ്ട്.

ഇപ്പോഴിതാ അ‍ഞ്ജലിയായി അഭിനയിക്കുന്ന ​നടി ​ഗോപിക അനിൽ സീരിയലിൽ നിന്നും പിന്മാറുമോയെന്ന സംശയമാണ് ആരാധകർക്കിടയിലുണ്ടായിരിക്കുന്നത്. അതിന് കാരണം കഴിഞ്ഞ ദിവസം ​ഗോപികയുടെ വിവാഹനിശ്ചയം നടന്നുവെന്നതാണ്. നടനും അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയെയാണ് ​ഗോപിക വിവാഹം ചെയ്യാൻ പോകുന്നത്.

വളരെ അപ്രതീക്ഷിതമായാണ് ​ഗോപികയുടെയും ​ഗോവിന്ദ് പത്മസൂര്യയുടെയും വിവാ​ഹനിശ്ചയം നടന്ന വാർത്ത പുറത്ത് വന്നത്. ചടങ്ങുകൾ പൂർത്തിയാകുന്നത് വരെ ​ഗോവിന്ദും ​ഗോപികയും എല്ലാം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. അടുത്ത വർഷം വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

Santhwanam, serial

വിവാഹം അടുത്തതിനാൽ‌ ​ഗോപിക സാന്ത്വനത്തിൽ നിന്നും പിന്മാറുമോയെന്ന ആശങ്കയാണ് ആരാധകർക്ക്. പൊതുവെ വിവാഹം അടുക്കുമ്പോൾ ചില താരങ്ങൾ കുടുംബജീവിതത്തിന് പ്രാധാന്യം കൊടുക്കുന്നതിന്റെ ഭാ​ഗമായി അഭിനയത്തിന് തൽക്കാലം വിട നൽകാറുണ്ട്. സാന്ത്വനത്തിന്റെ പുതിയ പ്രമോയ്ക്ക് താഴെയും ​​ഗോപിക സീരിയലിൽ നിന്നും പിന്മാറുമോയെന്ന ചോദ്യവുമായി ആരാധകർ എത്തിയിട്ടുണ്ട്.

ചിലർ ശിവന്റെ അഞ്ജലിയായി ഇനി കൊണ്ടുവരേണ്ടത് ഏത് നടിയെയാണ് എന്നത് സംബന്ധിച്ച് ചില സജഷൻസും നൽകിയിട്ടുണ്ട്. ഇനി അഞ്ജലി സീരിയലില്‍ നിന്നും പിന്മാറുമോ..? പിന്മാറിയാല്‍ ഷഫ്‌ന അല്ലെങ്കില്‍ കാതോടു കാതോരം എന്ന സീരിയലിലെ കൃഷ്ണപ്രിയ വന്നാല്‍ മതിയെന്നാണ് ഒരാളുടെ അഭിപ്രായം.

ഷഫ്‌നയും സജിനും റിയല്‍ ലൈഫ് കപ്പിളായതുകൊണ്ട് റീല്‍ ലൈഫിലും നല്ല മാച്ചായിരിക്കുമെന്നാണ് ചിലർ കുറിച്ചത്. എന്നാല്‍ ഷഫ്‌ന വേണ്ട മറ്റാരായാലും കുഴപ്പമില്ലെന്ന് പറയുന്നവരുമുണ്ട്. പുതിയ അഞ്ജലിയെ കുറിച്ച് ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇതുവരെയും സാന്ത്വനത്തിൽ നിന്നും പിന്മാറിയെന്നോ... അഭിനയം നിർത്തുകയാണെന്നോ ​ഗോപിക അനിൽ പറഞ്ഞിട്ടില്ല.

സാന്ത്വനത്തിന്റെ പുതിയ പ്രമോയിൽ അ‍ഞ്ജലിയുടെയും ശിവന്റെയും ഭാ​ഗങ്ങൾ ഇല്ലാത്തതിലും ആരാധകർ നിരാശയിലാണ്. ​ഗോപിക ഒന്നും പറയാത്തപക്ഷം ഇത്തരത്തിൽ ചർച്ച നടക്കുന്നതിൽ ആരാധകരിൽ ചിലർക്ക് എതിർപ്പുണ്ട്. ഗോപിക എവിടെയും ഒന്നും പറഞ്ഞിട്ടില്ല.

അത് പറയുന്നതിന് മുമ്പ് നിങ്ങളെന്തിനാണിങ്ങനെ തലപുകഞ്ഞ് ചിന്തിയ്ക്കുന്നത് എന്നാണ് എതിർക്കുന്ന കൂട്ടരുടെ ചോദ്യം. കല്യാണം കഴിഞ്ഞാല്‍ നടിമാര്‍ സ്വാഭാവികമായും അഭിനയം നിര്‍ത്തുമല്ലോയെന്ന് പറയുമ്പോള്‍ ഇതേ സീരിയലില്‍ അപർണയായി അഭിനയിക്കുന്ന നടി രക്ഷ വിവാഹ ശേഷവും തുടരുന്നുണ്ടോല്ലോ എന്നാണ് എതിർക്കുന്നവരുടെ മറുചോദ്യം. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയ ഗോപിക ആയുവേദ ഡോക്ടറാണ്.

Read more about: Santhwanam serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X