നടത്തം കണ്ടാൽ അറിയാം കത്രീന ഗര്‍ഭിണിയാണ്! അംബാനി കല്യാണത്തിന് മാന്യമായ വസ്ത്രം ധരിച്ചു; കത്രീനയെ പറ്റി ആരാധകർ

ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടേത്. ലോകത്തുള്ള പ്രമുഖരടക്കം പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യല്‍ മീഡിയ നിറയെ. ബോളിവുഡിലെ അടക്കം താരങ്ങള്‍ വരുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമായി നിരവധി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

അതേ സമയം ചില താരങ്ങളുടെ വീഡിയോ കണ്ടതിന് ശേഷം അവരെ കുറിച്ചുള്ള കഥകളും ചര്‍ച്ചയാവുകയാണ്. ഗര്‍ഭിണിയല്ലെന്നും ആണെന്ന് പറഞ്ഞതിന് ശേഷവും ദീപിക പദുക്കോണ്‍ ഗര്‍ഭിണിയാണോ അല്ലയോ എന്ന സംശയം ചിലര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അത് സത്യമാണെന്ന് ഇപ്പോഴുള്ള വീഡിയോകളില്‍ നിന്നും ആരാധകര്‍ മനസിലാക്കി.

katrina-kaif

വീണ്ടും നടി കത്രീന കൈഫിന് പിന്നാലെയാണ് ക്യാമറക്കണ്ണുകള്‍ എത്തിയത്. അംബാനി കല്യാണത്തിന് മാന്യമായി വസ്ത്രം ധരിച്ച് വന്ന ഏക നടി എന്ന പേരിലാണ് കത്രീന വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ചുവപ്പ് നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് കത്രീന വന്നത്. മറ്റ് നടിമാരൊക്കെ ഗ്ലാമറസായി വന്നപ്പോള്‍ സിംപിള്‍ ലുക്കിനാണ് കത്രീന പ്രധാന്യം കൊടുത്തത്.

ഇത്തവണ സോഷ്യല്‍ മീഡിയ നടിയെ ഏറ്റെടുത്തതും ഈ വസ്ത്രം കാരണമാണ്. സബ്യസാചിയുടെ വസ്ത്രം ധരിച്ച ഒരേയൊരു വ്യക്തി കത്രീനയാണ്. വിലകുറഞ്ഞ ബിസിനസ് തന്ത്രങ്ങളൊന്നും അവള്‍ കാര്യമാക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഏറ്റവും മനോഹരമായ വസ്ത്രധാരണത്തിനുള്ള പുരസ്‌കാരം കത്രീന കൈഫിന് കൊടുക്കാം,

ഇതിനിടയിലാണ് കത്രീന ഗര്‍ഭിണിയാണെന്ന പ്രചരണം കൂടി വരുന്നത്. എന്തുകൊണ്ട് കത്രീന ഗര്‍ഭിണിയായി എന്ന് ചോദിച്ചാല്‍ അവളുടെ നടത്തം കണ്ടാല്‍ തന്നെ വ്യക്തമായി മനസിലാക്കാന്‍ കഴിയും. സാരി ഉടുത്താലും കത്രീന സീറോ സൈസ് ആയതിനാല്‍ ഫ്‌ളാറ്റ് ആയിട്ടുള്ള വയറായിരുന്നു. ഇപ്പോള്‍ വയറിനും വ്യത്യാസം ഉണ്ട്.

katrina-kaif

ദീപികയെ പോലെയല്ല, നടക്കുമ്പോഴും മറ്റുമൊക്കെ കത്രീന വളരെ സേഫ് ആയിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. എന്തായാലും ശുഭവാര്‍ത്ത പ്രതീക്ഷിക്കുകയാണ് എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. എന്നാല്‍ കത്രീനയെ കുറിച്ച് ഇത്തരം പ്രചരണങ്ങളുടെ ആവശ്യമുണ്ടോ എന്നാണ് ആരാധകരുടെ മറുചോദ്യം.

സുഹൃത്തുക്കളേ, അവള്‍ ഗര്‍ഭിണിയൊന്നുമല്ല. ഇപ്പോള്‍ കുറച്ച് ശരീരഭാരം കൂടി എന്നേയുള്ളു. പിന്നെ ആ സാരി ഉടുത്തതിന്റെ പ്രത്യേകത കൊണ്ടാണ് വയര്‍ കൂടുതലുള്ളത് പോലെ തോന്നിപ്പിക്കുന്നത്. ഇനിയിപ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്ന് വിചാരിക്കുക. അതവര്‍ തന്നെ വെളിപ്പെടുത്തുന്നത് വരെ മറ്റുള്ളവര്‍ മൗനം പാലിക്കുകയാണ് വേണ്ടത്.

എന്തായാലും മുന്‍പ് ഉണ്ടായിരുന്നതിനെക്കാളും വിവാഹത്തിന് ശേഷം കത്രീനയെ ഇഷ്ടമായി തുടങ്ങി. ഇപ്പോള്‍ നടി പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തു.

More from Filmibeat

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X