പുതിയ സിനിമയ്ക്ക് ശേഷം കത്രീന ബോളിവുഡിൽ നിന്ന് ഒരു ഇടവേള എടുക്കും, വിവാഹത്തിന് തയ്യാറെടുത്ത് നടി
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് കത്രീന കൈഫും വിക്കി കൗശലും. ബോളിവുഡിലാണ് സജീവമെങ്കിലും താരങ്ങൾക്ക് തെന്നിന്ത്യയിലും കൈനിറയെ ആരാധകരുണ്ട്. ഇവരുടെ സിനിമകളെല്ലാം തെന്നിന്ത്യൻ സിനിമ പ്രേമികളും നെഞ്ചിലേറ്റാറുണ്ട്. 2003 മുതൽ കത്രീന ബോളിവുഡിൽ സജീവമാണ്. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് കത്രീന. 2012ൽ ആണ് വിക്കി സിനിമയിൽ എത്തുന്നത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് 2019 ൽ പുറത്ത് ഇറങ്ങിയ ഉറി എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുളള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
ഗോസിപ്പ് കോളങ്ങളിൽ എപ്പോഴും ചർച്ചയാവുന്ന പേരാണ് കത്രീന കൈഫിന്റേത്. നടൻ സൽമാൻ ഖാനുമായുള്ള കത്രീനയുയെ പ്രണയം ഒരു കാലത്ത് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് സൽമാൻ. വിവാഹം വരെ എത്തി നിന്നിരുന്ന ബന്ധമായിരുന്നു ഇവരുടേത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. ഇത് ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. പിന്നീട് നടൻ രൺബീർ കപൂറുമായി പ്രണയത്തിലാവുകയായിരുന്നു. ഇതും കുറെനാൾ നീണ്ടു നിന്നിരുന്നു. ഈ ബന്ധവും വിവാഹം വരെ എത്തിരുന്നു. എന്നാൽ പിന്നീട് താരങ്ങൾ തമ്മിൽ വേർപിരിയുകയായിരുന്നു.

രൺബീറുമായുള്ള ബ്രേക്കപ്പ് കത്രീനയെ ഏറെ ബാധിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു വിക്കിയുമായുള്ള പ്രണയം ചർച്ചയാവുന്നത്. താരങ്ങളുടെ പ്രണയകഥ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. ഇപ്പോൾ പുറത്തു വന്ന വിവാഹ വാർത്തയെ കുറിച്ചു പോലും താരങ്ങൾ പ്രതികരിച്ചിട്ടില്ല.

ഒരു പുരസ്കാരനിശയിൽ കത്രീനയോട് വിക്കി വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. സ്കിറ്റിനിടയിലായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് താരങ്ങളുടെ പ്രണയകഥ ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുന്നത്. സാൽമാൻഖാന്റ സാന്നിധ്യത്തിലായിരുന്നു വിക്കിയുടെ പ്രണയാഭ്യർത്ഥന. ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെ താരങ്ങളുടെ പ്രണയകഥകൾ ബോളിവുഡ് കോളങ്ങളിൽ ഇടം പിടിക്കുകയായിരുന്നു.

വിക്കി- കത്രീന വിവാഹം ഗോസിപ്പ് കോളങ്ങളിൽ വലിയ ചർച്ചയായപ്പോൾ പ്രതികരിച്ച് നടൻ രംഗത്ത് എത്തിയിരുന്നു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ച് പ്രതികരിച്ചത്. താരങ്ങളുടെ വിവാഹനിശ്ചയം രഹസ്യമായി കഴിഞ്ഞുവെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു വിക്കിയുടെ പ്രതികരണം. ആ വാർത്തകൾ പ്രചരിപ്പിക്കുന്നത്, നിങ്ങളുടെ സുഹൃത്തുക്കളാണ്. സമയം വരുമ്പോള്‍ ഞാന്‍ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണമെമന്നായിരുന്നു നടൻ പറഞ്ഞത്. വിക്കിയുടെ വാക്കുകൾ സിനിമ കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു.

എന്നാൽ വിവാഹത്തെ കുറിച്ച് കത്രീന ഇതുവരെ പ്രതികരിച്ചിട്ടില്ല . എന്നാൽ താരകുടുംബം വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം. വിവാഹത്തിനായി കത്രീന അവധിയിൽ പ്രവേശിക്കുമെന്ന് താരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത് . ലോക്ക് ഡൗണിന് ശേഷ താരം വീണ്ടും സിനിമയിൽ സജീവമായിരുന്നു. നിരവധി സിനിമകൾ നടി കമിറ്റ് ചെയ്തിട്ടുണ്ട്. അക്ഷയ് കുമാർ ചിത്രമായ സൂര്യവംശിയാണ് ഇനി പുറത്ത് വരാനുള്ള കത്രീനയുടെ ചിത്രം നവംബർ 5 ആണ് ചിത്രത്തിന്റെ റിലീസ്. സിനിമ പ്രെമോഷന് സജീവമാണ് താരം. സൽമാൻ ഖാന്റെ ടൈഗർ 3 ആണ് നടിയുടെ അടുത്ത ചിത്രം. ഇതിന്റെ ചിത്രീകരണം 2022 ൽ ആകും ആരംഭിക്കുക. സൂര്യവംശിയ്ക്ക് ശേഷം നടി വലിയൊരു ഇടവേള എടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.
Recommended Video

കല്യാണത്തിനായുള്ള ഷോപ്പിംഗ് കത്രീനയും കുടുംബവും ആരംഭിച്ചിട്ടുണ്ട്. കത്രീനയുടെ അമ്മ സൂസാനെയും സഹോദരി ഇസബെല്ല കൈഫിന്റേയും ഷോപ്പിംഗ് ചിത്രങ്ങൾ ബോളിവുഡ് കോളങ്ങളിൽ വൈറലായിരുന്നു. വിവാഹത്തിനായുള്ള വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത് സെലിബ്രിറ്റി ഡിസൈനറായ സബ്യസാചിയാണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഡിസംബര്‍ 7നും 9നും ഇടയിൽ വിവാഹം നടക്കുമെന്നാണ് സൂചന.. രാജസ്ഥാനിൽ വെച്ചാകും വിവാഹമെന്ന് ടൈംസ് ഓഫ് ഇന്ത്യ, പിങ്ക് വില്ല തുടങ്ങിയ ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പഞ്ചാബി, കാത്തലിക് രീതിയിലാവും വിവാഹം നടക്കുകയെന്നും പുറത്ത് വന്ന വാർത്തകളിൽ പറയുന്നുണ്ട്.


Click it and Unblock the Notifications