താരപുത്രി കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നു? വരന്‍ പ്രമുഖ വ്യവസായി! അച്ഛന്‍ കണ്ടെത്തിയ വിവാഹമാണിത്?

സിനിമാ താരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവരാണ് എല്ലാവരും. അതുകൊണ്ടാണ് ഗോസിപ്പുകളെല്ലാം അതിവേഗം പ്രചരിക്കുന്നത്. അടുത്തിടെ നടി അമല പോളിന്റെ രണ്ടാം വിവാഹമായിരുന്നു തെന്നിന്ത്യയില്‍ ആഘോഷമായി മാറിയത്. വിവാഹം രഹസ്യമായി നടന്നെങ്കിലും വിവാഹചിത്രങ്ങള്‍ പുറത്ത് വന്നതോടെ അത് വൈറലായി മാറി.

ഇപ്പോഴിതാ താരപുത്രി കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്തകളാണ് വരുന്നത്. കൈനിറയെ സിനിമകളുമായി തിരക്കിലായിരുന്നു കീര്‍ത്തി. എന്നാല്‍ അതിനൊപ്പം തന്നെ കീര്‍ത്തി വിവാഹിതയാവാന്‍ പോവുന്നതായിട്ടും വരനെ കുറിച്ചുള്ള വിവരങ്ങളുമെല്ലാം ദേശീയ മാധ്യമങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതുവരെ നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത സ്ഥീരികരിച്ചിട്ടില്ല.

 കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നു

നിര്‍മാതാവ് സുരേഷിന്റെയും മുന്‍കാല നടി മേനകയുടെയും ഇളയപുത്രിയാണ് കീര്‍ത്തി സുരേഷ്. ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി വളര്‍ന്ന കീര്‍ത്തിയുടെ വിവാഹ വാര്‍ത്തകളാണ് ചൂടുപിടിച്ചിരിക്കുന്നത്. മുന്‍പും പലതവണ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കാര്യമായി ഗോസിപ്പുകളൊന്നുമില്ലാത്ത നടിയായിരുന്നു കീര്‍ത്തി. എന്നാലിപ്പോള്‍ കീര്‍ത്തിയുടെ വിവാഹം വലിയ ചര്‍ച്ചയായിരിക്കുകയാണ്. അധികം വൈകാതെ തന്നെ കീര്‍ത്തിയുടെ വിവാഹമുണ്ടാവുമെന്നും വരന്‍ പ്രമുഖ വ്യവസായി ആണെന്നുമാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്.

കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നു

അടുത്ത് തന്നെ വരന്‍ ആരാണെന്നും വിവാഹ തീയ്യതി അടക്കമുള്ള കാര്യങ്ങള്‍ അറിയിക്കുമെന്നാണ് കരുതുന്നത്. മുഖ്യധാര മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നതോടെ കീര്‍ത്തിയുടെ വരനെ തേടിയുള്ള അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. സംശയം തോന്നുന്ന ആളുകളെ കുറിച്ചുള്ള ഗോസിപ്പുകളും ഇതിനൊപ്പം തന്നെ പൊങ്ങി വരാനും സാധ്യത കാണുന്നുണ്ട്. അതേ സമയം കീര്‍ത്തിയുടെ അച്ഛനും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് കുമാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നു

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുരേഷ് കുമാര്‍ രാഷ്ട്രീയ ബന്ധമുള്ള വ്യവാസിയെയാണ് മകള്‍ക്ക് വേണ്ടി കണ്ടെത്തിയതെന്നും വാര്‍ത്തയില്‍ പറയുന്നു. അച്ഛന്‍ കണ്ടെത്തിയ വരനെ വിവാഹം കഴിക്കാന്‍ കീര്‍ത്തി സമ്മതം മൂളിയതായിട്ടാണ് അറിയുന്നത്. വരും ദിവസങ്ങളില്‍ താരകുടുംബം തന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തുമെന്ന് കരുതുന്നു. അതേ സമയം ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്കുകളിലായിരുന്നു കീര്‍ത്തി. കൊറോണ വൈറസ് എല്ലായിടത്തും വ്യാപിച്ചതോടെ ഷൂട്ടിങ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നു

മലയാളത്തിലൂടെ ബാലതാരമായിട്ടാണ് കീര്‍ത്തി സുരേഷ് വെള്ളിത്തിരയിലെത്തുന്നത്. ശേഷം നായികയായിട്ടും മലയാളത്തില്‍ തന്നെ അരങ്ങേറ്റം നടത്തി. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്നത് തമിഴ് ഇന്‍ഡസ്ട്രിയിലൂടെയാണ്. തെലുങ്കില്‍ അഭിനയിച്ചതോടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി സ്വന്തമാക്കിയിരുന്നു. തെന്നിന്ത്യയിലെ മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ മഹാനടിയിലെ പ്രകടനമായിരുന്നു കീര്‍ത്തിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

 കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നു

മിസ് ഇന്ത്യ പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലൂടെ മലയാളത്തിലേക്കും കീര്‍ത്തി എത്തുന്നു. ഇത് മാത്രമല്ല തമിഴിലും തെലുങ്കിലുമായി നാലോളം സിനിമകളില്‍ കൂടി കീര്‍ത്തി അഭിനയിക്കുന്നുണ്ട്.

കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നു

ബോളിവുഡിലും നായികയാവാനുള്ള തയ്യാറെടുപ്പിലാണ് കീര്‍ത്തി. ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണകാലഘട്ടം ആസ്പമാക്കി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തില്‍ സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍ ആണ് നായകനായിട്ടെത്തുന്നത്. മൈദാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അടുത്ത കാലത്തായി സിനിമയ്ക്ക് വേണ്ടി വലിയൊരു മേക്കോവര്‍ നടത്തി കീര്‍ത്തി സുരേഷ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X