»   » നടി അനുഭവിച്ചത് 'ക്രുവല്‍ ആയ ടോര്‍ച്ചറിങ്, മരണം വരെ മറക്കില്ല, പെണ്ണ് അനുഭവിക്കാവുന്ന വേദന'

നടി അനുഭവിച്ചത് 'ക്രുവല്‍ ആയ ടോര്‍ച്ചറിങ്, മരണം വരെ മറക്കില്ല, പെണ്ണ് അനുഭവിക്കാവുന്ന വേദന'

Posted By: രശ്മി
Subscribe to Filmibeat Malayalam

മലയാളത്തിന്‍റെ പ്രിയ നായിക അതി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് ആഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു. അത് സംബന്ധിച്ച നിറംപിടിപ്പിച്ച കഥകള്‍ അനവധിയാണ് പ്രചരിപ്പിക്കപ്പെടുന്നത്.

എന്നാല്‍ ഒരു പോലീസുകാരന്‍റേത് എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്ന ഓഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ആരേയും ഞെട്ടിക്കും. ഹൃദയമുള്ള ആരിലും അത് വേദനയുണ്ടാക്കും.

ക്രൂരപീഡനങ്ങള്‍ക്കാണ് നടി ഇരയായത് എന്നാണ് ഈ ഓഡിയോയില്‍ പറയുന്നത്. എന്നാല്‍ എങ്ങനെ ഇത്തരം ഒരു ഓഡിയോ വാട്സ് ആപ്പിലൂടെ പ്രചരിക്കുന്നു എന്ന ചോദ്യവും ആക്രമിക്കപ്പെട്ട നടിയുടെ ആരാധകര്‍ ചോദിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എ ടു സെഡ് കാര്യങ്ങള്‍ അല്‍പം മുമ്പാണ് തനിക്ക് മനസ്സിലായത് എന്നാണ് ഓഡിയോയില്‍ പറയുന്നത്. ഒരു പോലീസുകാരന്‍ എന്ന രീതിയിലാണ് ഇക്കാര്യങ്ങളെല്ലാം ഇയാള്‍ അവതരിപ്പിക്കുന്നത്.

ക്രുവല്‍ ആയിട്ടുള്ള ടോര്‍ച്ചറിങ് ആണ് നടിക്ക് നേരെ നടന്നത് എന്നാണ് പറയുന്നത്. ഒരു പെണ്ണ് ജീവിതത്തില്‍ അനുഭവിക്കാവുന്ന ഏറ്റവും വലിയ വേദനയാണ് നടി അനുഭവിച്ചത് എന്നാണ് പറയുന്നത്. നടിയുടെ പേരും ഈ ഓഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്. മരണം വരെ ഇത് മറക്കാന്‍ പറ്റില്ലെന്നും പറയുന്നുണ്ട്.

എല്ലാ കുറ്റവും പള്‍സര്‍ സുനിയില്‍ നിക്ഷിപ്തമാണ് എന്ന് ആണയിടുന്നതുപോലെയാണ് ഈ ഓഡിയോയിലെ കാര്യങ്ങള്‍. മറ്റുള്ളവര്‍ നടിയെ ഒന്നും ചെയ്തിരുന്നില്ല എന്ന ക്ലീന്‍ചിറ്റും ഈ ഓഡിയോ സന്ദേശത്തിലൂടെ ഭംഗ്യന്തരേണ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

സുനി നടിയോട് കാണിച്ചത് ശരിക്കും രതി വൈകൃതങ്ങളാണെന്നാണ് ഓഡിയോയില്‍ പറയുന്നത്. ഒരു പെണ്ണിനോടും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍. കാറില്‍ വച്ച് സുനി ചെയ്ത കാര്യങ്ങളെല്ലാം ഈ ഓഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

നടിയുടെ അനുഭവം കേട്ടപ്പോള്‍ താന്‍ ഡെഡ് ബോഡി പോലെ ഇരുന്ന് പോയി എന്നാണ് ഓഡിയോയിലെ ശബ്ദത്തിന്‍റെ ഉടമ പറയുന്നത്. കണ്ണ് നിറഞ്ഞുപോയി. ആര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത്....

സുനിയുടെ കഴുത്ത് വെട്ടിക്കൊല്ലണം. ഒറ്റയടിക്ക് കൊല്ലരുത്. ഇഞ്ചിഞ്ചായിട്ട് വേണം അവനെ കൊല്ലാന്‍. അത്രയ്ക്ക് ക്രൂരമായിട്ടാണ് അവന്‍ നടിയോട് പെരുമാറിയതെന്നും ഓഡിയോയില്‍ ഉണ്ട്.

നടിയെ കാറിനുള്ളില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചത് സുനി മാത്രമാണ്. ഒരു കൈയ്യില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് വച്ചാണ് സുനി ഇതെല്ലാം ചെയ്തത് എന്നും ഓഡിയോയില്‍ സൂചിപ്പിക്കുന്നുണ്ട്.

പള്‍സര്‍ സുനിയുടെ കാമുകിയെ കുറിച്ചും ഓഡിയോയില്‍ പരാമര്‍ശമുണ്ട്. മറ്റൊരാളുടെ ഭാര്യയുമായിട്ടാണ് സുനിക്ക് ബന്ധം. ആ സ്ത്രീയ്ക്ക് ഒരു കുട്ടിയും ഉണ്ടെന്നാണ് പറയുന്നത്.

തന്‍റെ ഭാര്യക്ക് സുനിയുമായുള്ള ബന്ധം ഭര്‍ത്താവ് അറിഞ്ഞെന്നും അത് ചോദ്യം ചെയ്തു എന്നും ഒക്കെ പറയുന്നുണ്ട്. എന്നാല്‍ രണ്ട് പേരും ആ ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് ഉറപ്പിച്ച് പറഞ്ഞത്രെ.

നടിയ്ക്ക് നേരെ ആക്രമണം നടക്കുന്നതിന്റെ അന്ന് വൈകുന്നേരവും കാമുകിയുമായി സുനി സംസാരിച്ചത്രെ. ഒരു നല്ല കാര്യത്തിന് പോവുകയാണ് ഫോണ്‍ വിളിക്കരുത് എന്ന് പറഞ്ഞു. പക്ഷേ എന്നിട്ടും അവര്‍ എസ്എംഎസ് വഴി സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും പറയുന്നുണ്ട്. കൂടുതല്‍ സന്ദേശങ്ങള്‍ റിട്രീവ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കൂടി പറയുന്പോള്‍ ഓഡിയോയുടെ ഉടമസ്ഥന്‍ ഒരു പോലീസുകാരനാണെന്ന് വ്യക്തം

നടി ഓടിയെത്തി കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ ലാല്‍ ഞെട്ടിപ്പോയി. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ലാല്‍ പൊട്ടിക്കരഞ്ഞു. ഡിജിപിയെ വിളിച്ചപ്പോഴും ലാല്‍ കരയുകയായിരുന്നു എന്നും ഓഡിയോയില്‍ പറയുന്നുണ്ട്.

ലാലിനെ പ്രകീര്‍ത്തിച്ച് മതിയാകുന്നില്ല ഇതില്‍. അതേ പോലെ തന്നെ കേരള പോലീസിനേയും. എന്തായാലും എവിടെ നിന്നാണ് ഇങ്ങനെ ഒരു ഓഡിയോ പുറത്ത് വന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും ആര്‍ക്കും ഒരു ഉത്തരവും ഇല്ല.

English summary
Actress Kidnapping Case: A Whatsapp audio message spreading

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam