നടി ലിസി സന്യാസത്തിലോ?
സംവിധായകന്‍ പ്രിയദര്‍ശനില്‍ നിന്നും വിവാഹമോചനം തേടുന്ന നടി ലിസി ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ? അഭിനയ ജീവിത്തിലേയ്ക്ക് ലിസി മടങ്ങിയെത്തുന്നെന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ അതൊന്നുമല്ല പുതിയ വിശേഷം ലിസി സന്യാസത്തിലാണ്! കാഷായ വസ്ത്രം ധരിച്ച് ഹിമാലയത്തില്‍ യാത്ര നടത്തുന്ന ദൃശ്യങ്ങള്‍ ലിസി പുറത്ത് വിട്ടു.
തന്റെ ഫേസ്ബുക്ക് പേജിലാണ് സന്യാസ വേഷത്തിലുള്ള ചിത്രങ്ങള്‍ അവര്‍ പുറത്ത് വിട്ടത്. ജീവിതം യാത്രകളിലൂടെ ആഘോഷമാക്കുകയാണ് ലിസി. മുന്‍പ് ചൈനീസ് ന്യൂ ഇയര്‍ ആഘോഷത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും ലിസി പുറത്ത് വിട്ടിരുന്നു. വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് ലിസി ഹിമാലയത്തിലെത്തിയത്.

ഒരു തമിഴ് ചിത്രത്തിലൂടെ ലിസി അഭിനയത്തിലേയ്ക്ക് തിരിച്ച് വരുന്നെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. വാര്‍ത്തയോട് പ്രതികരിയ്ക്കാന്‍ ലിസി തയ്യാറായിരുന്നില്ല. 1980-90കളില്‍ മലായാള സിനിമയില്‍ തിരക്കേറിയ നായികയായിരുന്നു ലിസി .

പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെയാണ് ലിസി ഏറെ ശ്രദ്ധിയ്ക്കപ്പെട്ടത്. വിവാഹത്തിന് ശേഷം അഭിനയത്തോട് വിടപറഞ്ഞിരുന്ന ലിസി . പ്രിയദര്‍ശനുമായി വേര്‍പിരിയാന്‍ തീരുമാനിച്ചതിന് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത് .


Click it and Unblock the Notifications











